ചിതറ ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതി രൂപീകരണ വികസന സെമിനാർ ജനുവരി 8 രാവിലെ 10 മണിക്ക് പഞ്ചായത്ത് ടൌൺ ഹാളിൽ വെച്ച് സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി R M രജിതയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. M S മുരളി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സണൽ ശ്രീമതി. N S ഷീന സ്വാഗതം ആശംസിച്ചു.
തുടർന്ന് പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ. മടത്തറ അനിൽ വാർഷിക പദ്ധതി കരട് പദ്ധതിരേഖ അവതരിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ. അമ്മൂട്ടി മോഹനൻ,മുൻ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ. കരകുളം ബാബു,ആസൂത്രണ സമിതി ഉപാധ്യക്ഷൻ ശ്രീ. രമണൻ,CPI മണ്ഡലം കമ്മിറ്റി സെക്രട്ടറി ശ്രീ. ബുഹാരി തുടങ്ങിയവർ സംസാരിച്ചു.
പഞ്ചായത്ത് ജന പ്രതിനിധികൾ, CDS ചെയർപേഴ്സൻ,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ,പഞ്ചായത്ത് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് മേറ്റ്മാർ, ഹരിത കർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.