മുഖ്യമന്ത്രിയുടെ വാഹനം തടയാന്‍ വെല്ലുവിളിച്ച് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ. ഫേസ്ബുക്കിലാണ് മുഖ്യമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിയിലുള്ള എം എസ് ഗോപീകൃഷ്ണന്റെ വെല്ലുവിളി.
മുഖ്യമന്ത്രിയെ തടഞ്ഞാല്‍ എല്ലാ മറുപടിയും അന്നു തരാമെന്നാണ് ഫേസ്ബുക്ക് പോസ്റ്റ്. കടയ്ക്കൽ കുമ്മിൾ പഞ്ചായത്ത് അംഗവുമായ പൊതുപ്രവർത്തകൻ സർക്കാരിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിവരാവകാശം തേടിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ സുരക്ഷാ ഉദ്യോഗസ്ഥന്റെ വെല്ലുവിളി