റേഷൻ കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ പോയ വയോധികയുടെസ്വർണ്ണമാല ബൈക്കിൽഎത്തി പൊട്ടിച്ചു കടന്നു കളഞ്ഞ സംഘത്തിലെ പ്രധാനപ്രതിയെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം കല്ലറ പള്ളിമുക്ക് സ്വദേശി 38 വയസ്സുള്ള റഹീമിനെയാണ് കടയ്ക്കൽ കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങി ചടയമംഗലം പോലീസ് അറസ്റ്റ് രേഖപെടുത്തിയത്.
കിഴക്കേ കല്ലട പോലീസ് സ്റ്റേഷൻ പരിധിയിൽ സമാനമായ മറ്റൊരു മാല പൊട്ടിക്കൽ കേസിൽ കിഴക്കേ കല്ലട പോലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്ന പ്രതിയെയാണ് ചടയമംഗലം പോലീസ് കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മെയ് മാസം പത്താം തീയതി രാവിലെ10മണിയോടെ റേഷൻകടയിലേക്ക് പോയ കുരിയോട് മണലയം സ്വദേശി 69 വയസ്സുള്ള രാജമ്മയുടെ ഒന്നര പവന്റെ സ്വർണ്ണമാലയാണ് റഹീമും സുഹൃത്ത് ഗോകുലും ചേർന്ന് ബൈക്കിൽ എത്തി കവർന്നത്.
ബൈക്കിൽ എത്തിയ മോഷ്ട്ടാക്കളിൽ ഒരാളായ റഹീം രാജമ്മയോട് മറ്റൊരാളുടെ അഡ്രെസ് തിരക്കുകയും അതിനുശേഷം രാജമ്മയുടെ സ്വർണ്ണമാല പൊട്ടിച്ചു കടന്നുകളയുകയായിരുന്നു
രാജമ്മയുടെപ രാതിയിൽ ചടയമംഗലം പോലീസ് അന്വേഷണം നടത്തി വരുന്നതിനിടയിൽ മോഷ്ട്ടക്കളിൽ ഒരാളായ റഹീമിനെ മറ്റൊരു മോഷണ കേസിൽ കൊല്ലം കിഴക്കേ കല്ലട പോലീസ് അറസ്റ്റ് ചെയ്തു.
. റഹീമിനെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നുമാണ് ചടയമംഗലത്തെ മോഷ്ണവും കൂട്ടാളിയായ ഗോകുലിനെ കുറിച്ചും വിവരങ്ങൾ ലഭിച്ചത്.
മോഷ്ട്ടാക്കൾ കവർന്ന സ്വർണ്ണമാല ചവറ പുത്തൻബിചന്തയിൽ ഉള്ള സ്വർണ്ണകടയിൽ റഹീം വിറ്റിരുന്നു. റഹീമിനെ ഈ കടയിൽ എത്തിച്ചു മോഷണ മുതൽ കണ്ടെടുത്തു.
അറസ്റ്റിലായ റഹീമിനെതിരെ പാരിപ്പള്ളി, ചാത്തന്നൂർ, ഈസ്റ്റ് കല്ലട തുടങ്ങിയപോലീസ് സ്റ്റേഷനുകളിൽ നിരവധി മാല മോഷണ കേസുകൾ നിലവിലുണ്ട്.
അറസ്റ്റ് ചെയ്ത പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് ചടയമംഗലം പോലീസ് പറഞ്ഞു.
റഹീമിന്റെ കൂട്ടാളിയായഗോകുലിനെ കഴിഞ്ഞ മാസം 21 തീയതി ചടയമംഗലം പോലീസ് അറെസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നു