മടത്തറ കേന്ദ്രീകരിച്ചു പ്രവർത്തിച്ചു വന്ന വ്യാജ വാറ്റ് സംഘങ്ങളെ ചടയമംഗലം എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
08.12.2023 തീയതി രാത്രി മടത്തറ ശിവൻമുക്ക് ഭാഗങ്ങളിൽ ചടയമംഗലം എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 220 ലിറ്റർ കോടയും 16 ലിറ്റർ ചാരായവുമായി രണ്ട് പേർ പിടിയിലായി.
ശിവൻമുക്ക് വട്ടവിള ദേശത്തു തെക്കുംകര വീട്ടിൽ കറുമ്പൻ മകൻ ചാക്ക് എന്ന് വിളിക്കുന്ന ശശി, ശിവൻമുക്ക് വട്ടവിള ദേശത്തു പാറവിള വീട്ടിൽ ശശിധരൻ പിള്ള മകൻ 32 വയസുള്ള സാന്തു എന്ന് വിളിക്കുന്ന നിതിൻ എന്നിവരെയാണ് ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ ഉള്ള സംഘം അറസ്റ്റ് ചെയ്തത് .
ശശി യുടെ വീട്ടിൽ നിന്നും 25 ലിറ്റർ കോടയും 8 ലിറ്റർ ചാരായവും നിതിന്റെ വീട്ടിൽ നിന്നും 195 ലിറ്റർ കോടയും 8 ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും ഗ്യാസ് അടുപ്പും മറ്റും കണ്ടെടുത്തു ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ മുന്നിൽ കണ്ടുകൊണ്ട് വൻ തോതിൽ ചാരായം വാറ്റി വില്പന നടത്താൻ ടിയന്മാർ ലക്ഷയമിട്ടിരുന്നു.
ഒരാഴ്ചയായി ഇവർ എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിൽ ആയിരുന്നു.