ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളുടെ വിഭജനം പൂർണ്ണമായും അശാസ്ത്രീയം. പരാതിയുമായി യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ ജനറൽ സെക്രട്ടറിയും ഗ്രാമ പഞ്ചായത്ത് അംഗവും ആയ കുമ്മിൾ ഷമീർ. 15ഡിവിഷൻ ഉണ്ടായിരുന്ന ബ്ലോക്കിൽ പുതുതായി രണ്ട് ഡിവിഷൻ ആണ് കൂടുന്നത്. ചെറുവയ്ക്കൽ, ചിങ്ങേലി എന്നീ പേരുകളിൽ ആണ് ഡിവിഷനുകൾ രൂപീകരിച്ചിരിക്കാൻ കരട് തയ്യാറാക്കിയിരിക്കുന്നത്.
ജനസംഖ്യാനുപാതികമയോ സ്വാഭാവിക അതിർത്തികളോ പരിഗണിക്കാതെ രാഷ്ട്രീയ പ്രേരിതമായി തയ്യാറാക്കിയിരിക്കുന്ന കരട് വിജ്ഞാപന പ്രകാരം പല ഡിവിഷനുകളിലും ജനസംഖ്യയിൽ വലിയ അന്തരമാണുള്ളത്.
ഡിവിഷനിൽ കൂട്ടി ചേർത്തിരിക്കുന്ന പല വാർഡ് പ്രദേശങ്ങളും പരസ്പര ബന്ധമില്ലാതെയും തികച്ചും മാനദണ്ഡ വിരുദ്ധവുമാണ്. ചിതറ പഞ്ചായത്തിലെ ചക്കമല ഡിവിഷനിൽ ഉൾപ്പെടുത്തിയിരിക്കുന്ന പുതുശേരി വാർഡ് മതിര ഡിവിഷനിലാണ് വരേണ്ടത്. പുതുശ്ശേരി വാർഡിൻ്റെ അതിർത്തി പ്രദേശങ്ങൾ എല്ലാം മതിര ഡിവിഷനിലെ വാർഡുകളുമായാണ്. ചേർന്നു കിടക്കുന്നത്.
കൂടാതെ കുമ്മിൾ പഞ്ചായത്തിലെയും കടയ്ക്കൽ പഞ്ചായത്തിലെയും അടുത്തടുത്ത രണ്ട് വാർഡുകളുടെ പേരുകൾ പുല്ലുപണ എന്നാണ്. ഈ വാർഡുകൾ രണ്ടും കടയ്ക്കൽ ഡിവിഷനിൽ ആണ് ചേർത്തിരിക്കുന്നതും. ഇത് ഫീസിബിലിറ്റി ഉൾപ്പെടെയുള്ള ഭരണ പരമായ ആശയ കുഴപ്പം ഭാവിയിൽ ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും ഉണ്ടാക്കും. ആയതിൽ ഒന്ന് പുനർ നാമകരണം ചെയ്യേണ്ടതാണ്.

20000ന് മുകളിൽ ജനസംഖ്യയും 15ൽ കൂടുതൽ വാർഡുകൾ ഉള്ള എല്ലാ പഞ്ചായത്തുകളിലും രണ്ടോ അതിൽ കൂടുതലോ ബ്ലോക്ക് ഡിവിഷൻ ഉള്ളപ്പോൾ 20000ന് മുകളിൽ ജന സംഖ്യയും 16 വാർഡുകളുമുള്ള കുമ്മിൾ പഞ്ചായത്ത് കേന്ദ്രീകരിച്ചു ഒരു ഡിവിഷൻ മാത്രം രൂപീകരിച്ചത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. എല്ലാ പ്രദേശത്തെയും ജനങ്ങൾക്ക് ഒരുപോലെ വികസനം എത്തുന്ന കുറ്റമറ്റ നിലയിൽ ബ്ലോക്ക് ഡിവിഷനുകൾ രൂപീകരിക്കണം.
കുമ്മിൾ പഞ്ചായത്ത്‌ലെ 5വാർഡ്കളും കടയ്ക്കൽ പഞ്ചായത്ത്‌ലെ മൂന്ന് വാർഡുകളും മാത്രം ചേർത്ത് പുതുതായി രൂപീകരിക്കുന്ന ഡിവിഷന് കടയ്ക്കൽ പഞ്ചായത്തിലെ ചിങ്ങേലി കേന്ദ്രമാക്കുന്നതിന് പകരം കുമ്മിൾ പഞ്ചായത്തിലെ പ്രധാന ജംഗ്ഷൻ ആയ മുക്കുന്നം
കേന്ദ്രമാക്കി പുതിയ ബ്ലോക്ക് ഡിവിഷൻ രൂപീകരിക്കണം എന്നും കുമ്മിൾ ഷമീർ പരാതിയിയിൽ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച ഡീലിമിറ്റേഷൻ കമ്മീഷൻ്റെ ഹിയറിങ്ങ് ഇന്നലെ രാവിലെ 10 മണിക്ക് തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വെച്ച് നടന്നു.