ചിതറ കിഴക്കുംഭാഗം ഐറസ് ഓഡിറ്റോറിയത്തിൽ വച്ച് ചടയമംഗലം ബ്ലോക്ക് കാർഷിക സംഗമം 2023-24 വിപുലമായി കാര്യപരിപാടികളോടെ നടന്നു.
ക്ഷീരവികസന വകുപ്പിന്റെയും ചടയമംഗലം ബ്ലോക്കിലെ ക്ഷീരോല്പാദക സഹകരണ സംഘങ്ങളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ മിൽമ , കേരളാഫീഡ്‌സ് ,സഹകരണ ബാങ്കുകൾ ,എന്നിവയുടെ സഹകരണത്തോടെ ചടയമംഗലം ബ്ലോക്ക് ക്ഷീര കർഷക സംഗമം 2023 -24 നടന്നത്
ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലതികാ വിദ്യാധരന്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്
യോഗത്തിൽ ശ്രീ കണ്ണങ്കോട് സുധാകരൻ സ്വാഗതം പറഞ്ഞു,
ശ്രീമതി ജെ ചിഞ്ചു റാണി യോഗം ഉദ്ഘാടനം ചെയ്തു.
ചിതറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം എസ് മുരളി , ക്ഷീര വികസന ഓഫീസർ ശ്രീമതി ആശ , ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ഹരി വി നായർ , ഡയറി ഫാം ഇൻസ്ട്രക്ടർ ശ്രീ അജീഷ് കുമാർ , ഡയറി ഫാം ഇൻസ്ട്രക്ടർ ശ്രീമതി പാർവ്വതി ചന്ദ്രൻ എന്നിവർ സംസാരിച്ചു.
രാവിലെ 7 മണിക്ക് തുടങ്ങിയ പരിപാടിയിൽ പതാക ഉയർത്തിയത് സ്വാഗത സംഘം ചെയർമാൻ ശ്രീ കണ്ണൻ കോട് സുധാകരനാണ്
അതോടൊപ്പം കന്നുകാലി പ്രദർശനവും ഗോ രക്ഷാ ക്യാമ്പും , ഡെയറി എക്സിബിഷനും , ക്ഷീര വികസന സെമിനാറും , മികച്ച കർഷകരെയും ക്ഷീര സംഘങ്ങളെയും ആദരിക്കൽ പൊതു സമ്മേളനം എന്നിങ്ങനെയുടെ വിവിധങ്ങളായ പരിപാടി നടന്നു.
ത്രിതല പഞ്ചായത്ത് പ്രതിനിധികൾ ,ക്ഷീര സംഘം ഭാരവാഹികൾ , ഉദ്യോഗസ്ഥ പ്രമുഖർ , സാങ്കേതിക വിദഗ്ധർ കർഷക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്ത വിപുലമായ പരിപാടിയായിരുന്നു .


