കഴിഞ്ഞദിവസം ചാണപ്പാറയിൽ സൈനികനെ ആക്രമിച്ച് പുറത്ത് പിഎഫ്ഐ എന്ന് ചാപ്പകുത്തിയ സംഭവത്തിൽ യഥാർത്ഥ വസ്തുതകൾ പുറത്തുവന്നിരിക്കുകയാണ്. സൈനികനും സുഹൃത്തും ചേർന്ന് നടത്തിയ നാടകമാണ് ഈ ആക്രമണം എന്ന് ബോധ്യപ്പെട്ട് രണ്ട് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു കഴിഞ്ഞു. എന്നാൽ ഈ സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. നാടിന്റെ സമാധാന അന്തരീക്ഷം തകർക്കുന്ന വ്യാജ വാർത്ത സൃഷ്ടിച്ച് നാട്ടിലെ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിച്ചവർക്കെതിരെ ചാണപ്പാറ വാർഡ് കൂട്ടായ്മ സമാധാന സന്ദേശ റാലി സംഘടിപ്പിച്ചു.

സംഭവം നടന്ന് അടുത്ത ദിവസം തന്നെ പ്രതികളെ കണ്ടെത്തിയ കടയ്ക്കൽ പോലീസിന് അഭിനന്ദനങ്ങൾ…


