ഗതാഗതമന്ത്രിയുടെ വിചിത്ര നിർദ്ദേശം എങ്ങനെ നടപ്പാക്കുമെന്നറിയാതെ ഉദ്യോഗസ്ഥർ
സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റിനെ പ്രതിസന്ധിയിലാക്കുന്ന വിചിത്ര നിർദ്ദേശവുമായി ഗതാഗതമന്ത്രി. ചടയമംഗലത്ത് തന്നെ 29 ഡ്രൈവിംഗ് സ്കൂളുകൾ നിലവിലുണ്ട് ഈ സാഹചര്യത്തിൽ മുൻകൂട്ടി ഡ്രൈവിംഗ് സ്‌കൂൾ അറിയിപ്പ് കൊടുത്തതിനെ തുടർന്ന് അനവധിപേരാണ് ഇന്ന് ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ ചടയമംഗലത്ത് എത്തിയത്.
എന്നാൽ കഴിഞ്ഞ ദിവസം രാത്രിയിൽ ഗതാഗത മന്ത്രി ഗണേഷ് കുമാർ ഇറക്കിയ ഓർഡർ പ്രകാരം 50 പേരുടെ ടെസ്റ്റ് നടത്തിയാൽ മതിയെന്നാണ് മോട്ടോർ വാഹനവകുപ്പിന് നിർദ്ദേശം നൽകി .
ഈ സാഹചര്യത്തിൽ ചടയമംഗലം ആർ ടി ഒ യുടെ കീഴിൽ ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്‌കരിക്കുകയാണ് ഡ്രൈവിംഗ് സ്കൂളുകൾ .