ചടയമംഗലം : ചടയമംഗലത്ത് ഗ്രാമപഞ്ചായത്ത് വക പൊതു ശൗചാലയം പണി പൂർത്തിയായിട്ട് നാളുകളായി പക്ഷെ ഇതുവരെ പൊതുജനത്തിന് പ്രവേശനമില്ല അതിനെതിരെ പ്രതിഷേധം ഉയരുകയാണ്.
ദിവസേന ഡ്രൈവിംഗ് ടെസ്റ്റിനുൾപ്പെടെ നൂറുകണക്കിന് വിദ്യാർത്ഥികളാണ്
രാവിലെ ആറു മണിമുതൽ ഗ്രൗണ്ടിൽ എത്തുന്നത്. സ്ത്രീകളുൾപ്പെടെ സമീപത്തെ പെട്രോൾ പമ്പുകളും വീടുകളെയുമാണ് ആശ്രയിക്കേണ്ടിവരുന്നത് അതിനാൽ പെൺകുട്ടികളും മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ അടക്കം ബുദ്ധിമുട്ടുകയാണ്.
ബ്ലോക്ക് പഞ്ചായത്തുതല കായിക മത്സരങ്ങൾ ഉൾപ്പെടെ നടത്തുന്ന ഗ്രൗണ്ടിനു സമീപത്തുള്ള ഈ കെട്ടിടം അടച്ചിട്ടിരിക്കുവാണ്.
നിരവധി തവണ ചടയമംഗലം ഗ്രാമ പഞ്ചായത്തിനും , മന്ത്രിയ്ക്കും നിവേദനങ്ങൾ ഉൾപ്പെടെ നൽകിയിട്ടും കിണർ സൗകര്യം ഇല്ല എന്നുള്ള മുട്ടപോക്ക് ന്യായം പറഞ്ഞാണ് ഉദ്യോഗസ്ഥർ പൊതുജനങ്ങൾക്ക് ടോയ്ലറ്റ് തുറന്ന് നൽകാത്തത്.
ഈ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നാണ് പൊതുസമൂഹത്തിന്റെ ആവശ്യം.
