നിലമേൽ പ്ലാച്ചിയോട്, പ്രകാശ് നിവാസിൽ ബാലകൃഷ്ണന്റെ മകൻ വൈശാഖ് 20 വയസ്സ് , നിലമേൽ വലിയ വഴി ഷംനാദ് മൻസിലിൽ ഷാനവാസിന്റെ മകൻ ഷംനാദ് 25 വയസ്സ്
എന്നിവരെയാണ് ചടയമംഗലം പോലീസും കൊല്ലം ഡാൻസ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടിയത്.
കൊല്ലം റൂറൽ എസ് പി സുനിൽ എം എൽ ഐപിഎസിന്റെ നിർദ്ദേശാനുസരണം കൊട്ടാരക്കര ഡിവൈഎസ്പി ജി ഡി വിജയകുമാറിന്റെ മേൽനോട്ടത്തിൽ
സിഐ സുനീഷ്,,എസ് ഐ മോനിഷ്, എസ് സി പി ഓ സനൽകുമാർ, സിപിഒ മാരായ ഉല്ലാസ്, പ്രഭാത്, രഞ്ജിത്ത്, ഡ്രൈവർ സി പി ഓ വിഷ്ണുദാസ് എന്നിവരും ഡാൻസാഫ് ടീം അംഗങ്ങളായ എസ് ഐ ജ്യോതിഷ് ചിറവൂർ, വിപിൻ ക്ലീറ്റസ്, സജു, അഭിലാഷ്, തുടങ്ങിയവരുടെ സംയുക്ത പരിശോധനയിലാണ് രണ്ട് പ്രതികളെയും പിടികൂടിയത്.
ഇവരുടെ പാന്റിന്റെ പോക്കറ്റിൽ നിന്നും 0.75 ഗ്രാം എം ഡി എം എയും 2.9 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
നിലമേൽ കേന്ദ്രീകരിച്ച് വ്യാപകമായ മയക്കുമരുന്ന് കച്ചവടം ഉണ്ടെന്ന് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന നടത്തിയത്.
വരും ദിവസങ്ങളിലും വ്യാപകമായ പരിശോധന ഉണ്ടാകുമെന്ന് ചടയമംഗലം പോലീസ് അറിയിച്ചു.


