2024 മാർച്ച് ഒന്നാം തീയതി കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ ചടയമംഗലം വില്ലേജിൽ കുരിയോട് നെട്ടേത്തറ ദേശത്ത് ചടയമംഗലം എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ KL 82 4133 രജിസ്ട്രേഷൻ നമ്പറിലുള്ള ഓട്ടോറിക്ഷയിൽ കറങ്ങി നടന്നു ചടയമംഗലത്തും പരിസരപ്രദേശങ്ങളിലും വിദേശമദ്യം കൊണ്ടുനടന്ന് പരസ്യമായി കച്ചവടം ചെയ്ത കുറ്റത്തിന് കൊട്ടാരക്കര താലൂക്കിൽ ചടയമംഗലം വില്ലേജിൽ കുരിയോട് ദേശത്തെ നവാസ് മൻസിൽ ബഷീർ മകൻ നവാസ് എന്നയാളുടെ പേരിൽ ഒരു അബ്കാരി കേസ് എടുത്തിരുന്നു. ഫോൺ മുഖേന ആവശ്യകാർക്ക് വീട്ടുമുറ്റത്ത് മദ്യം കൊണ്ടെത്തിക്കുന്ന രീതിയായിരുന്നു ഇയാളുടേത് എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട വേളയിൽ ഓട്ടോറിക്ഷയും 7 കുപ്പി മദ്യവും ഉപേക്ഷിച്ച് ഓടിപ്പോവുകയും പിന്നീട് ഒളിവിൽ കഴിയുകയും ചെയ്തിരുന്ന നവാസിനെ 2024 മാർച്ച് മാസം 6 ആം തീയതി ചടയമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ ഉള്ള സംഘം കണ്ടെത്തി അറസ്റ്റ് ചെയ്ത് കോടതി മുമ്പാകെ ഹാജരാക്കുകയും കോടതി ഇയാളെ റിമാൻഡ് ചെയ്യുകയും ചെയ്തു.
ചടയമംഗലത്ത് മദ്യ കച്ചവടം; ഒളിവിൽ പോയ മദ്യ വില്പനക്കാരനെ ചടയമംഗലം എക്സൈസ് സംഘം അറസ്റ്റ് ചെയ്തു
Subscribe
Login
0 Comments
Oldest