ചടയമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ നിലമേൽ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ നിലമേൽ ജംഗ്ഷന് സമീപം നിന്നും ഹെറോയിനും കഞ്ചാവും കൈവശം വെച്ച കുറ്റത്തിന് ആസാം സ്വദേശികളായ രണ്ടു പേർ എക്സൈസിന്റെ പിടിയിൽ ആസം സംസ്ഥാനത്ത് സറുചല വില്ലേജിൽ നൂറുൾ അമീൻ മകൻ 27 വയസ്സുള്ള മുസമ്മിൽ ഹുസൈൻ, സറൂചല വില്ലേജിൽ മസറലി മകൻ 19 വയസ്സുള്ള അമീനുൾ ഹഖ് എന്നിവരാണ് അറസ്റ്റിലായത് ഇവരുടെ പക്കൽ നിന്നും 2.3 ഗ്രാം ഹെറോയിനും കഞ്ചാവും കണ്ടെടുത്തു.
നിലമേലിലും, പരിസരപ്രദേശങ്ങളിലും ചിലർ അന്യസംസ്ഥാനങ്ങളിൽ നിന്നും നിരോധിത മയക്കുമരുന്നുകൾ കൊണ്ടുവന്ന് കച്ചവടം ചെയ്യുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ഇരുവരും പിടിയിലായത് .
ഒരു ഗ്രാം ഹെറോയിന് പോലും 10000 രൂപയിലേറെയാണ് വില സംഘത്തിലുള്ള മറ്റുള്ളവരെ പറ്റിയും എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട് വരും ദിവസങ്ങളിൽ ഇത്തരക്കാർക്ക് എതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്ന് എക്‌സൈസ് സംഘം അറിയിച്ചു പരിശോധനയിൽ AEI ഷാജി, ഉണ്ണികൃഷ്ണൻ, CEO മാരായ ബിൻസാഗർ, ശ്രേയസ്, രാഹുൽ, നന്തു,അർജുൻ,ലിജി,രോഹിണി, സാബു എന്നിവർ പങ്കെടുത്തു.


