മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ വേതനം നൂറ് ശതമാനവും ആധാർ അധിഷ്ഠിതമാക്കിയ സംസ്ഥാനത്തെ ആദ്യ ബ്ലോക്ക് പഞ്ചായത്തായി ചടയമംഗലം. നിലവിലുള്ള 32427 തൊഴിലാളികളുടെയും എൻ പി സി ഐ മാപ്പിങ് പൂർത്തിയാക്കി ആധാർ അധിഷ്ഠിത വേതന വിതരണത്തിന് തൊഴിലാളികളെ പ്രാപ്തരാക്കി.
കേന്ദ്ര സർക്കാരിന്റെ പുതുക്കിയ മാർഗനിർദേശ പ്രകാരം ആധാർ അധിഷ്ഠിത വേതന വിതരണ സമ്പ്രദായത്തിലൂടെ മാത്രമേ ഭാ വിയിൽ തൊഴിലാളികൾക്ക് വേതനം നൽകാൻ സാധിക്കൂ. ഏതെങ്കിലും ഒരു തൊഴിലാളി ഇതിലേക്ക് മാറിയില്ലെങ്കിൽ ആ പ്രവൃത്തിയിലുൾപ്പെട്ട എല്ലാ തൊഴിലാളികളുടെയും വേതന വിതരണത്തെ ബാധിക്കും.
കൂടാതെ തൊഴിൽ ഉറപ്പ് വരു ത്തുന്നതിൽ തടസവും ഉണ്ടാകും. ഈ പ്രശ്നങ്ങൾ ക്കാണ് പരിഹാരമായത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വി ദ്ധ്യാധരൻ, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ അനൂ പ് കുമാർ, ജോയിന്റ് ബി ഡി ഒ (ഇ ജി എസ്) എസ് കിഷോർ, പഞ്ചായത്ത് പ്രസിഡന്റുമാർ, സം സ്ഥാന മിഷൻ, ജില്ലാ മിഷൻ, ജനപ്രതിനിധികൾ, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി ജീവനക്കാർ, മേറ്റുമാർ, ബാങ്ക് പോസ്റ്റ് ഓഫീസ് ജീവനക്കാർ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.
👌👌👌