fbpx

ഒറ്റക്കണ്ണുമായി ചിതറയിലെ ഹൈമാക്‌സ് ലൈറ്റ്; പ്രതിഷേധം അറിയിച്ചു യുവജനങ്ങൾ

ചിതറ ജംങ്ഷനിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാക്‌സ് ലൈറ്റിന് കേടുപാടുകൾ സംഭവിച്ചിട്ട് മാസങ്ങൾ ഏറെയായി. ലക്ഷങ്ങൾ മുടക്കി പലയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാക്‌സ് ലൈറ്റുകൾ പലതും നശിച്ചു പോകലിന്റെ വക്കിലാണ്. കൃത്യമായ ഇടവേളകളിൽ കേടുപാടുകൾ പരിശോധിച്ച് വേണ്ട നടപടികൾ എടുക്കാത്തത് കൊണ്ടാണ് പൊതുജനങ്ങളുടെ ഫണ്ട് ഇങ്ങനെ നഷ്ട്ടമാകുന്നത് എന്ന് ചിതറയിലെ യുവാക്കൾ പറയുന്നത്. ചിതറയിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാക്‌സ് ലൈറ്റ് ചിതറ ജംഗ്ഷനിൽ മുഴുവൻ പ്രകാശം പകർന്ന് ജനങ്ങൾക്ക് വളരെ ഉപകാരമായിരുന്നു. എന്നാൽ ഇന്ന് ഈ ലൈറ്റിന് കേടുപാടുകൾ സംഭവിച്ചിരിക്കുന്നു. ഈ ലൈറ്റിന്…

Read More

ഇട്ടിവാ ഗ്രാമപഞ്ചായത്ത് രക്ഷകർതൃ പരിശീലനം സംഘടിപ്പിച്ചു.

ഇട്ടിവാ ഗ്രാമ പഞ്ചായത്ത്‌ കുടുംബശ്രീ ബഡ്സ് & ബി.ആർ.സി യുടെ നേതൃത്വത്തിൽ രക്ഷകർതൃ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കുമാരി അമൃത ഉദ്ഘാടനം ചെയ്തു. തുടർന്ന് RPWD ആക്ട്, പോക്സോ ആക്ട് ലീഗൽ ഗാർഡിയൻഷിപ്പ് എന്ന വിഷയത്തെ ആസ്പതമാക്കി ഇട്ടിവാ ഗ്രാമപഞ്ചായത്ത് തെക്കേ കോട്ടുക്കൽ വാർഡ് മെമ്പറും അഡ്വക്കേറ്റുമായ ശ്രീ. നിഷാദ് റഹ്മാൻ ക്ലാസ്സ്‌ നയിച്ചു. ബഡ്‌സ് സ്കൂൾ പ്രഥമ അദ്യാപിക, മറ്റു ജീവനക്കാർ രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Read More

സത്യമംഗലം സബ് സെന്ററിന്റെ  നിർമ്മാണ പ്രവർത്തനം ആരംഭിച്ചു.

ചിതറ ഗ്രാമ പഞ്ചായത്തിൽ ചിറവൂർ വാർഡിൽ അമ്പലംമുക്കിൽ നിർമിക്കുന്ന സത്യമംഗലം സബ്സെന്ററിന്റെ തറക്കല്ലിടീൽ കർമം ബഹു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. എം. എസ്. മുരളി നിർവ്വഹിച്ചു. ജില്ലാപഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീമതി . ജെ. നജീബത്ത്,പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി രജിത, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ. മടത്തറ അനിൽ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ. അമ്മൂട്ടീ മോഹനൻ,ചിറവൂർ വാർഡ് മെമ്പർ ശ്രീമതി. മിനി ഹരികുമാർ, ചിതറ സർവീസ് സഹകരണ ബാങ്ക്…

Read More

അക്ഷരം ഗ്രന്ഥശാല കെട്ടിട നിർമ്മാണ പ്രവർത്തിയുടെ ശീലാസ്ഥാപനം നടന്നു.

ഇട്ടിവാ ഗ്രാമപഞ്ചായത്തിലെ ആലംകോട് അക്ഷരം ഗ്രന്ഥശാല &വായന ശാലയുടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തികളുടെ ശിലാസ്ഥാപനം നടന്നു. ജില്ലാ പഞ്ചായത്തിന്റെ 20 ലക്ഷം വിനിയോഗിച്ചുകൊണ്ടാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.ഇട്ടിവാ ബ്ലോക്ക്‌ ഡിവിഷൻ മെമ്പർ ശ്രീ. എ.നൗഷാദിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി കൊല്ലം ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ് ശ്രീ. അഡ്വ. സാം കെ.ഡാനിയൽ നിർവ്വഹിച്ചു. അക്ഷരം ഗ്രന്ഥശാല സെക്രട്ടറി ശ്രീമതി ജെ. അംബിക കുമാരി അമ്മ സ്വാഗതം ആശംസിച്ചു. തുടർന്ന് ഗ്രന്ഥശാലയുടെ പ്രസിഡന്റ്‌ ശ്രീ. എ. കെ….

Read More

റാങ്ക് ജേതാവിനെ വീട്ടിൽ എത്തി അനുമോദിച്ച് മന്ത്രി ചിഞ്ചുറാണി

കേരളാ യൂണിവേഴ്സിറ്റി എം.എ മലയാളം പരീക്ഷയിൽ അഞ്ചാം റാങ്ക് കരസ്തമാക്കി നാടിന്റെ അഭിമാനമായി മാറിയ ഇട്ടിവാ പഞ്ചായത്തിലെ നെടുപുറം വാർഡിലെ കുമാരി ബി.ഹരിതയെ ബഹു. മൃഗ സംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീമതി. ജെ. ചിഞ്ചു റാണി വസതിയിൽ എത്തി അനുമോദിച്ചു. റാങ്ക് ജേതാവ്  ആയ ഹരിതക്ക് AIYF ഇട്ടിവാ മേഖലാ കമ്മറ്റിയുടെ സ്നേഹോപഹാരം മന്ത്രി നൽകി. ഹരിതയുടെ മാതാപിതാക്കളോട് വിശേഷങ്ങൾ തിരക്കിയും, ഉപരിപഠനത്തെ പറ്റി സംസാരിച്ചു പിന്തുണയും ആശംസയും അറിയിച്ചാണ് മന്ത്രി മടങ്ങിയത്. CPI മണ്ഡലം…

Read More

ഫണ്ട് അനുവദിച്ചിട്ടും റോഡ് പണി വൈകുന്നുസഞ്ചാരം ദുരിതത്തിലായി മുതയിൽ പാങ്ങലുകാട് നിവാസികൾ

പാങ്ങലുകാട് മുതയിൽ കല്ലുവെട്ടാംകുഴി റോഡ് വെട്ടിപ്പൊളിച്ച നിലയിൽ ഫണ്ട് അനുവദിച്ചു എങ്കിലും ഇത് വരെ റോഡ് പണി തുടങ്ങാൻ കഴിഞ്ഞിട്ടില്ല . വർഷങ്ങളായുള്ള മുതയിൽ നിവാസികളുടെ ആവശ്യം പ്രാവർത്തികമാക്കൻ ഭരണ സമിതിക്ക് കഴിയാത്തതിൽ പ്രതിഷേധം ഉയരുകയാണ് ടാറിങ് തകർന്ന കുഴികളിൽ മഴസമയങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നതോടെ കാൽനടയാത്രയും ദുരിതത്തിലാകുന്ന അവസ്ഥയാണ് ഇതിനൊരു പരിഹാരം കാണണം എന്നാണ് നാട്ടുകാരുടെ ആവശ്യം വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

സ:കെ.ശിവശങ്കരപ്പിള്ള അനുസ്മരണം സംഘടിപ്പിച്ചു.

ഇട്ടിവ: സിപിഐ ഇട്ടിവാ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനായ സ. കെ. ശിവശങ്കരപ്പിള്ള അഞ്ചാം ചരമ വാർഷിക ദിനത്തിൽ അനുസ്മരണം സംഘടിപ്പിച്ചു.രാവിലെ 8:30 ന് പുഷ്പാർച്ചന നടത്തുകയും തുടർന്ന് സി. കെ. ചന്ദ്രപ്പൻ സ്മാരക ഹാളിൽവെച്ചു അനുസ്മരണം നടന്നു. CPI മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സ. എ. നൗഷാദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്CPI ജില്ലാ അസ്സി. സെക്രട്ടറി സ. അഡ്വ. സാം. കെ. ഡാനിയേൽ ഉദ്ഘാടനം ചെയ്തു. CPI ഇട്ടിവാ ലോക്കൽ സെക്രട്ടറി സ.ഓമനക്കുട്ടൻ…

Read More

സമഗ്ര വികസനം മുന്നിൽ കണ്ടുള്ള വാർഷിക പദ്ധതി രൂപീകരണമാണ് ലക്ഷ്യം-ശ്രീ. എം. എസ് മുരളി

ചിതറ: ചിതറ ഗ്രാമപഞ്ചായത്തിലെ 2024-25 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വിവിധ വർക്കിംഗ്‌ ഗ്രൂപ്പുകളുടെ യോഗം ഡിസംബർ 4 ഇന് രാവിലെ 11 മണിക്ക് പഞ്ചായത്ത്‌ ടൌൺഹാളിൽ വെച്ച് നടന്നു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ. അമ്മൂട്ടി മോഹനന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഗ്രാമപഞ്ചായത്തിന്റെ ആദരണീയനായ പ്രസിഡന്റ്‌ ശ്രീ. M S മുരളി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ. മടത്തറ അനിൽ സ്വാഗതം ആശംസിച്ചു. പഞ്ചായത്ത്‌ വൈസ്. പ്രസിഡന്റ്‌ ശ്രീ. R…

Read More

ഗ്രന്ഥശാല അംഗങ്ങളുടെ കുടുംബസംഗമം ഫ്രണ്ട്സ് യുവജന സമാജം സംഘടിപ്പിച്ചു

തുടയന്നൂർ: വട്ടപ്പാട് ഫ്രണ്ട്‌സ് യുവജന സമാജം ഗ്രന്ഥശാല & വായനശാല ഗ്രന്ഥശാല അംഗങ്ങളുടെ കുടുബസംഗമം സംഘടിപ്പിച്ചു. ഗ്രന്ഥശാല അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്ത പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കുട്ടികൾ, യുവതികൾ, വനിതകൾ, വയോജനങ്ങൾ ഈ പരിപാടിയുടെ ഭാഗമായി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു കേരളോത്സവ വിജയികളായവരെയും പുതുതായി ജോലിയിൽ പ്രവേശിച്ച ഉദ്യോഗസ്ഥരെയും അനുമോദിച്ചു . ഗ്രന്ഥശാല സെക്രട്ടറി ആർ.രമേശ്‌ വട്ടപ്പാട് സ്വാഗതം പറഞ്ഞു , പ്രസിഡന്റ്‌ കൃഷ്ണവിശാഖ് അധ്യക്ഷത വഹിച്ചു. കൊട്ടാരക്കര താലൂക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ശ്രീ…

Read More

കടയ്ക്കലിൽ അമിതമായി പാറകൾ കയറ്റി പോകുന്ന ടിപ്പർ ലോറികൾ; അപകട ഭീഷണി ഉയർത്തുന്നു

നിയമപാലകർ കാണാത്തതോ കണ്ടില്ല എന്ന് നടിക്കുന്നതോ; കടയ്ക്കലിൽ അമിതമായി പാറകൾ കയറ്റി പോകുന്ന ടിപ്പർ ലോറികൾ സ്ഥിരം കാഴ്ചയാണ്. റോഡിൽ കാൽനട യാത്രക്കാർക്കും മാറ്റ് ഇതര വാഹനങ്ങൾക്കും ഭീക്ഷണി ഉയർത്തുന്ന രീതിയിൽ റ്റോറസ് വാഹനങ്ങളിൽ അമിതമായി പാറകൾ കയറ്റി പോകുന്നതിൽ അധികാരികൾ വേണ്ട നടപടികൾ സ്വീകരിക്കണം. മുക്കുന്നം ഭാഗത്ത് നിന്നും കടയ്ക്കലിലേക്ക് പോകുന്ന ടിപ്പർ ലോറിയിൽ അമിത ലോഡ് മാത്രമല്ല . നാട്ടുകാർക്കും ഇതര വാഹനങ്ങൾക്കും ഭീക്ഷണിയാകുന്ന വിധം പുറത്തേക്ക് തള്ളി നിൽക്കുന്ന പാറകളുമായാണ് ഇവരുടെ യാത്ര…

Read More