fbpx

കേരളത്തിൽ പന്ത് തട്ടാൻ മിശിഹായും പിള്ളേരും എത്തുമെന്ന് ശുഭ സൂചന; അർജന്റീന സൗഹൃതമത്സരം കളിക്കുമെന്ന് മന്ത്രി

അർജന്റീന ഫുട്ബോള്‍ ടീം 2025 ല്‍ കേരളത്തില്‍ എത്തുമെന്നും രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കുമെന്നും കായികമന്ത്രി വി അബുദുറബിമാൻ. കേരളവുമായി ഫുട്ബോള്‍ രംഗത്ത് സജീവമായ സഹകരണത്തിന് അർജന്റീന സന്നദ്ധത അറിയിച്ചുവെന്നും കേരള സർക്കാർ നടത്തുന്ന ഗോള്‍ പരിശീലന പദ്ധതിയുമായി സഹകരിക്കാനും 5000 കുട്ടികളെ പരിശീലിപ്പിക്കുവാനും ഉള്ള താത്പര്യവും അവർ പ്രകടിപ്പിച്ചിട്ടുണ്ടെന്നുംഅർജൻ്റീന ദേശീയ ടീം കേരളത്തില്‍ രണ്ട് സൗഹൃദ മത്സരം കളിക്കുമെന്നും മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു. കേരളത്തിന്റെ ഫുട്ബോള്‍ വികസനത്തില്‍ അർജന്റിനയുമായി ഏതെല്ലാം തരത്തിൽ യോജിച്ചുകൊണ്ട് മുന്നോട്ടുപോകാം എന്നതിനെ…

Read More

രാജാവിന്റെ പിറന്നാൾ ഗംഭീരമാക്കി അജയ്യരായി ഇന്ത്യ

കൊല്‍ക്കത്ത: തീപാറുമെന്നു ആരാധകര്‍ ഉറപ്പിച്ച ലോകകപ്പിലെ സൂപ്പര്‍ പോരില്‍ ഇന്ത്യക്കു മുന്നില്‍ തരിപ്പണമായി സൗത്താഫ്രിക്ക.വിരാട് കോലിയുടെ 49ാം റെക്കോര്‍ഡ് സെഞ്ച്വറിയിലേറി 327 റണ്‍സിന്റെ വലിയ വിജയലക്ഷ്യമായിരുന്നു സൗത്താഫ്രിക്കയ്ക്കു ഇന്ത്യ നല്‍കിയത്. ശക്തമായ പോരാട്ടം സൗത്താഫ്രിക്കയില്‍ നിന്നും പ്രതീക്ഷിച്ചെങ്കിലും അവര്‍ നനഞ്ഞ പടക്കമായി. 27.1 ഓവറില്‍ വെറും 83 റണ്‍സിനു സൗത്താഫ്രിക്ക കൂടാരം കയറുകായിരുന്നു. ഒരാള്‍ പോലും അവരുടെ ബാറ്റിങ് നിരയില്‍ 15 റണ്‍സ് തികച്ചില്ല. 14 റണ്‍സെടുത്ത മാര്‍ക്കോ യാന്‍സണാണ് അവരുടെ ടോപ്‌സ്‌കോറര്‍. റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍…

Read More

ഈസ്റ്റ്‌ ബംഗാളിനെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഐ എസ് എൽ ടേബിൾ ടോപ്പേഴ്സ്

സീസണിലെ ആദ്യ എവേ വിജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് തകര്‍ത്തത്. ഇതോടെ ആറ് മത്സരങ്ങളില്‍ നിന്ന് 13 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് ഒന്നാമതെത്തി. ആദ്യ രണ്ട് മിനിറ്റുകള്‍ക്കിടെ ഇരുവരും ഓരോ ഗോള്‍ശ്രമം നടത്തി. 11-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് താരം ഡാനിഷ് ഫാറൂന് മഞ്ഞ കാര്‍ഡ്. 18-ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാള്‍ താരം ജോസ് അന്റോണിയോ പാര്‍ഡോയ്ക്കും മഞ്ഞ കാര്‍ഡ് ലഭിച്ചു. 22-ാം മിനിറ്റില്‍ മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരവും ഇപ്പോല്‍ ഈസ്റ്റ്…

Read More

ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ വോളിബോൾ ടീമിനെ പ്രതിനിധീകരിച്ചു വെഞ്ഞാറമൂടിനു അഭിമാനമായി ശില്പ ആർഎസ്

ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ വനിതകളുടെ വോളിബോൾ ടീമിൽ ഉൾപ്പെട്ട ശില്പ ഇതിനോടകം നടന്ന മൂന്ന് മത്സരങ്ങളിലും ഇന്ത്യക്ക് വേണ്ടി കളിക്കളത്തിൽ ഇറങ്ങിയിരുന്നു. വെഞ്ഞാറമൂട് നെല്ലനാട് മേലൂട്ട് വീട്ടിൽ രാജേന്ദ്രൻ നായരുടെയും സിന്ധുവിന്റെയും മകൾ ആണ് ശില്പ. എസ്എഐയിൽ നിന്നും മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ദേശീയ ടീമിൽ സ്ഥാനം ലഭിക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ ദക്ഷിണ കൊറിയയോടും രണ്ടാം മത്സരത്തിൽ ചൈനയോടും പരാജയപ്പെട്ട ടീം മൂന്നാം നേപ്പാളിനോട് വിജയിച്ചു. മത്സരത്തിൽ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

അഭിമാനം വാനോളം നിലമേൽ സ്വദേശി മുഹമ്മദ് അനസ് ;4*400 മീറ്ററിൽ ഇന്ത്യയ്ക്ക് സ്വർണ്ണം

4*400 മീറ്ററിൽ ഇന്ത്യൻ_സ്വർണ്ണംഏഷ്യൻ ഗെയിംസ് പുരുഷ വിഭാഗം 4*400 മീറ്റർ റിലേയിലെ സ്വർണ്ണം ഇരട്ടി മധുരം നൽകുന്നു.. അനസ് മുഹമ്മദ് യഹിയ എന്ന നിലമേൽ സ്വദേശിയാണ് നാടിന് അഭിമാനം ആയി മാറിയത്  മുഹമ്മദ് അനസിനോടൊപ്പം അമോജ്_ജേക്കബ്, മുഹമ്മദ്_അജ്മൽ, രാജേഷ്_രമേഷ് ഉൾപ്പെട്ട റിലേ ടീമിലെ ആദ്യത്തെ മൂന്ന് കായിക താരങ്ങളും മലയാളികളാണ്.. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

സന്തോഷ്‌ ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു

കൊച്ചി: സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. നിജോ ഗില്‍ബെര്‍ട്ടാണ് ക്യാപ്റ്റൻ ഡിഫൻഡര്‍ ജി. സഞ്ജു വൈസ് ക്യാപ്റ്റനും. ഒക്ടോബര്‍ ഒമ്ബത് മുതല്‍ ഗോവയിലാണ് ടൂര്‍ണമെന്റ്. ഒക്ടോബര്‍ 11-ന് ആദ്യ മത്സരത്തില്‍ കേരളം ഗുജറാത്തിനെ നേരിടും. ജമ്മു കശ്മീര്‍, ഛത്തീസ്ഗഢ്, ഗോവ എന്നിവരും കേരളത്തിന്റെ ഗ്രൂപ്പില്‍ ഉണ്ട്. ഏഴുതവണ ചാമ്ബ്യന്മാരായ കേരളം കീരീട പ്രതീക്ഷയുമായി തന്നെയാണ് ഗോവയിലേക്കെത്തുന്നത്. 2018-ല്‍ ടീമിന് കിരീടം നേടിക്കൊടുത്ത സതീവൻ ബാലനാണ് ഇത്തവണയും ടീമിനെ പരിശീലിപ്പിക്കുന്നത്. കേരള…

Read More

800 മീറ്ററിൽ വെള്ളിത്തിളക്കവുമായി മലയാളിതാരം മുഹമ്മദ്‌ അഫ്സൽ

ഏഷ്യൻ ഗെയിംസില്‍ ഇന്ത്യക്കായി ഒരു മലയാളി മെഡല്‍ കൂടെ. പുരുഷന്മാരുടെ 800 മീറ്റര്‍ ഓട്ടം ഫൈനലില്‍ മുഹമ്മദ് അഫ്സല്‍ ആണ് വെള്ളി മെഡല്‍ നേടിയത്. മുഹമ്മദ് അഫ്സല്‍ 1:48:43 സെക്കൻഡില്‍ ഫിനിഷ് ചെയ്താണ് വെള്ളി മെഡല്‍ നേടിയത്. തുടക്കം മുതല്‍ ലീഡില്‍ ഉണ്ടായിരുന്ന അഫ്സലിനെ അവസാന ഘട്ടത്തില്‍ സൗദി അറേബ്യൻ താരം എസ്സ് കസാനി മറികടക്കുകയായിരുന്നു‌. ഇന്ത്യയുടെ ഈ ഏഷ്യൻ ഗെയിംസിലെ 65ആം മെഡലാണിത്. ഒറ്റപ്പാലം സ്വദേശിയാണ് മുഹമ്മദ് അഫ്സല്‍‌ കഴിഞ്ഞ വര്‍ഷം നടന്ന ദേശീയ മീറ്റില്‍…

Read More