“മകൾ 26 വയസ് “,
വില്പനക്ക് എന്ന ബോർഡ് പൂക്കുന്ന കാലം വിദൂരമല്ല

വിവാഹം സമൂഹത്തിൽ ധന്യമായ കൂടിച്ചേരലായി കണക്കാക്കപ്പെടുമ്പോൾ, അവിടെ പല ജീവിതങ്ങളും കണക്ക് പറഞ്ഞു വില്പന നടത്തുന്നത് പോലെയാണ്. വിവാഹം എന്ന് പറയുന്നത് രണ്ട് വ്യക്തികളുടെ കൂടിച്ചേരലുകൾ മാത്രമല്ല, രണ്ട് കുടുംബം, വിശ്വാസം,പൈതൃകം, ഭാഷ, സംസ്‍കാരം തുടങ്ങിയവയുടെ സംയോജനം കൂടിയാണ്. നിനക്ക് ഞാനും എനിക്ക് നീയും എന്ന മനോഹരമായ ചിന്തകളിൽ ജീവിതം ആരംഭിക്കുന്നതിനു മുമ്പേ പറഞ്ഞുറപ്പിക്കുന്നു. സ്ത്രീധനം എന്ന പൈശാചിക ആചാരം. ഒരുമിച്ച് ജീവിക്കാൻ ഒരാണും പെണ്ണും തീരുമാനിക്കുമ്പോൾ പെണ്ണിന് നൽകുന്ന സ്ത്രീധനം വിവാഹ സമ്മാനമായി അവളുടെ മുമ്പോട്ടുള്ള…

Read More

തെരുവ് നായകളുടെ അക്രമം  കൂടിയതായി കാണുന്നുണ്ട് അല്ലേ? അക്രമം കൂടിയതല്ല മാധ്യമങ്ങൾ റേറ്റിംഗ് കൂട്ടുന്നതാണ്

പ്രശ്നം തെരുവുനായകളും നായപ്രേമികളുമല്ല…                    വർത്തമാനകാലസമൂഹം ഗൗരവത്തോടെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന വിഷയമാണ് തെരുവ്നായകളുടെ ചോരക്കൊതി,  പ്രത്യേകിച്ച് കുട്ടികളോട്…     സ്കൂളുകൾ തുറന്ന ഈ അവസരത്തിൽ ഓരോവീട്ടിൽനിന്നും കുട്ടികളെ വിടുന്നത് ഭയത്തോടെയാണ്,. പത്രങ്ങളിലും, മറ്റു മീഡീയകളിലും ദിനംപ്രതി നായ്ക്കളുടെ അക്രമവാര്‍ത്തകൾ പെരുകിവരുന്നത് ഭീതി പരത്തുന്നു.           “നിഹാൽ”ന്റെ വേർപാട് ഈ വിഷയം ചർച്ച ചെയ്യാനിടയാക്കിയെങ്കിലും,  ഇതെല്ലാം ചർച്ചയിൽ മാത്രമായി ഒതുങ്ങുന്നത് ചൊടിപ്പിക്കുന്നു…! കഷ്ടം,!            ആ ദുരന്ത “വാർത്ത”യോടടുത്തായി നായ്ക്കളുടെ അക്രമം  കൂടിയതായി കാണുന്നുണ്ട് അല്ലേ???             അത് തെരുവുനായകൾ അക്രമത്തിന്റെ എണ്ണം…

Read More

ഹൈവേയിലെ കാളവണ്ടിക്കാർ ; നൗഫൽ ഗുരു

“മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു… മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു… മനുഷ്യനും മതങ്ങളും ദൈവങ്ങളുംകൂടി മണ്ണു പങ്കുവെച്ചു, മനസ്സു പങ്കുവെച്ചു..” പ്രവചന സ്വഭാവമുള്ള ഈ ഗാനം 51 വർഷങ്ങൾക്ക് മുമ്പ് വയലാർ രാമവർമ്മ കുറിക്കുമ്പോൾ അദ്ദേഹം പോലും ഓർത്തിരിക്കില്ല ഇരുപതാം നൂറ്റാണ്ടിലും ഈ ഗാനം പ്രസക്തം ആയിരിക്കുമെന്ന്.. ദുർബല ഹൃദയങ്ങളിൽ മതം എത്രത്തോളം തീവ്രമായി പ്രവർത്തിച്ചു മനുഷ്യനെ മൃഗമായി മാറ്റിയിരിക്കുന്നു എന്ന് വാർത്താമാധ്യമങ്ങൾ നിന്നും നമ്മൾ കണ്ടുകൊണ്ടിരിക്കുകയല്ലെ. വിരൽ തുമ്പിൽ ലോകം തൊട്ടറിയുന്ന ഈ കാലത്തും, ചന്ദ്രനെ രണ്ടായി പിളർന്ന…

Read More

അവകാശങ്ങൾ ഇനിയുമുണ്ട് ;അഖിൽ ദേവ് എഴുതുന്നു

കണ്ണങ്കോട്   കോളനിയിൽ താമസിക്കുന്ന ഏകദേശം 158 കുടുംബങ്ങൾക്ക് ഇന്ന് പട്ടയം ലഭിച്ചു. ഓരോ മനുഷ്യനും അവരുടേതായ ഭൂമി കൈവശപ്പെടുത്താൻ അവകാശമുള്ളവരാണ് . അതിനായി അശ്രാന്ത പരിശ്രമം നടത്തിയ എല്ലാവരോടും സ്നേഹം മാത്രം . കണ്ണങ്കോട്  പട്ടിക ജാതി / വർഗ്ഗ കോളനിയിൽ  ടീം ചുവടിന്റെ  ഭാഗമായി ഞാൻ പോയിരുന്നു മനുഷ്യർ താമസിക്കുന്നിടമാണോ  എന്ന്  തോന്നിപോകുന്നൊരിടം ? നിരവധി വീടുകൾ തകർന്നു കിടപ്പുണ്ട് ,കുറച്ചു തകരാറായ  അവസ്ഥയിലും . എല്ലാം അങ്ങനെയായിരിക്കുമോ എന്ന് ചോദിച്ചാൽ അങ്ങനെയല്ല. എന്നിരുന്നാലും, തകർച്ചയുടെ…

Read More

കറുപ്പും വെളുപ്പും, മനുഷ്യ മനസും

എന്റെ വിഷയത്തോട് എതിർപ്പുള്ളവരും വ്യക്തിപരമായി അതിലൂടെ കടന്നു പോയവരുമായ വ്യക്തികൾ ഉണ്ടായിരിക്കാം. കറുപ്പിന് ഏഴ് അഴകാണെന്ന് പറയുന്നത് സ്വീകാര്യമാണ്, അല്ലേ? കഴിഞ്ഞ കാലങ്ങളിൽ കറുപ്പ് എന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന പ്രശ്നമായിരുന്നു. അവന് ശരിയായ നിറവും വലുപ്പവും ഉണ്ടായിരുന്നെങ്കിൽ, ഞങ്ങൾ സമ്മതിച്ചേനെ . എന്റെ ജീവിതത്തിലെ   ഏറ്റവും മോശപ്പെട്ട സാഹചര്യത്തിലൂടെ കടന്നുപോകുന്ന നേരം  ഏറ്റവും കൂടുതൽ  എന്നെ ബുദ്ധിമുട്ടിച്ച വാചകങ്ങൾ. അവരുദ്ദേശിക്കുന്ന ആ ശരിയായ  നിറം  വെളുപ്പാണല്ലോ, നിറത്തിന് പോലും  മാറ്റി നിർത്തലും  നിറത്തിന് രാഷ്ട്രീയവുമുണ്ടെന്ന് ബോധ്യം…

Read More

“മലയാളസിനിമയും ജാതിയും”

ശങ്കർരാജ് ചിതറ “ജാതി”, സഹസ്രാബ്ദത്തോളമായി ഭാരതീയസമൂഹത്തെ തൊഴിലിന്റെയും മറ്റു പല ഘടകങ്ങളുടെയും പേരിൽ തരം തിരിച്ച ജാതി എന്ന വസ്തുത ജനകീയമാധ്യമമായ സിനിമയെ എത്ര കണ്ടു സ്വാധീനിച്ചിരിക്കുന്നു എന്നു പരിശോധിക്കുകയാണ് ലേഖകൻ ഇവിടെ. മലയാളസിനിമയിൽ ജാതി എന്നത് പലപ്പോഴും ഏറെ സ്വാധീനം ചെലുത്തുന്ന ഒന്നായാണ് കണ്ടു വരാറുള്ളത്, തിരശീലയ്ക്കുള്ളിലും പുറത്തും.നസീർ-സത്യൻ കാലഘട്ടത്തിൽ കേരളം രാഷ്ട്രീയമായും സാസ്‌കാരികമായും ഒരു പരിവർത്തനദശയിൽ ആയിരുന്നത് കൊണ്ടാണോ എന്നറിയില്ല, സമൂഹത്തിൽ ജാതിവിവേചനങ്ങൾ തുടർന്നിരുന്നുവെങ്കിലും അന്നത്തെ സിനിമകളിൽ അത്രത്തോളം ജാതിസ്വാധീനം കാണാൻ കഴിയില്ല. താരദ്വന്ദ്വങ്ങളായ…

Read More

ആർഷോക്ക് എതിരെ പരാതി കൊടുത്തതിൽ തന്നെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നു .

2021ൽ എംജി യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ജാതി അധിക്ഷേപ കേസിൽ ജാമ്യത്തിനായി, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷൊ കോടതിയിൽ സമര്‍പ്പിച്ച സത്യവാങ്മൂലം വ്യാജമാണെന്ന് കേസിലെ പരാതിക്കാരിയായ എഐഎസ്എഫ് നേതാവ് നിമിഷ രാജു. ആര്‍ഷൊ പുതിയ വിവാദത്തിൽ അകപ്പെട്ട സാഹചര്യത്തിൽ പലരും തന്നെ വ്യക്തിവിരോധത്തിന്റെ പേരിൽ വേട്ടയാടുകയാണെന്നും നിമിഷ പറയുന്നു. 2021 ഒക്ടോബറില്‍ എം ജി യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പിനിടെയുണ്ടായ എസ്എഫ്ഐ-എഐഎസ്എഫ് സംഘര്‍ഷത്തിനിടെ തനിക്ക് അതിക്രമം നേരിട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് എഐഎസ്എഫ് നേതാവ് നിമിഷ രാജു കേസ്…

Read More

നിങ്ങളുടെ ജാതി എന്താണ്?

നിങ്ങളുടെ ജാതി എന്താണ്? വൈവിധ്യമാർന്ന പശ്ചാത്തലങ്ങളും മതങ്ങളും കാരണം ഈ ചോദ്യം ആളുകളിൽ നിന്ന് വ്യത്യസ്തമായ ഉത്തരങ്ങളാണ് നൽകുന്നത് . എന്നിരുന്നാലും, ലോകത്ത് ഒരു ജാതി മാത്രമേയുള്ളൂ, അതാണ് മനുഷ്യത്വം. സ്നേഹത്തിന് അതിരുകളുണ്ടവരുത്, ജാതിയോ മതമോ തടസ്സമാകരുത്. ജാതി മതമെന്ന മനുഷ്യ നിർമ്മിതികൾ നിലവിലില്ലായിരുന്നുവെങ്കിൽ, ലോകം കൂടുതൽ മനോഹരമായേനെ. ജാതിയില്ലാത്ത മൃഗങ്ങളെയും പക്ഷികളെയും നിങ്ങൾ കാണുന്നില്ലേ , സ്നേഹം നൽകുന്നില്ലേഅതിനാൽ, മനുഷ്യർ അവരുടെ മനുഷ്യത്വത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ജാതിയെ അവഗണിക്കുകയും വേണം. പ്രതിസന്ധി ഘട്ടങ്ങളിൽ, ആളുകൾ ഒന്നായി…

Read More

കൃത്യമായി റിപ്പോർട്ട് ഉണ്ടായിട്ടും അന്ന് സർവകലാശാല വൈസ് ചാൻസലർ ആയിരുന്ന ധർമരാജ് അടാട്ട് മാഷ് ഞങ്ങളെ അപമാനിക്കുകയാണ് ചെയ്തിരുന്നത്

വിദ്യയ്ക്ക് എതിരെ കാലടി സർവകലാശാലയിലെ എസ് സി / എസ് ടീ സെല്ലിന് പരാതി നൽകിയത് അംബേദ്കർ സ്റ്റഡി സർക്കിൾ കോ ഓർഡിനേറ്റർ എന്ന നിലയിൽ ഞാനും DSM കോ ഓർഡിനേറ്റർ അനൂരാജിയും ആയിരുന്നു. വിദ്യക്ക് വേണ്ടി വൈസ് ചാൻസലറുടെ ഓഫീസ് ഇടപെട്ടെന്നും സംവരണ മാനദണ്ഡം അട്ടിമറിച്ച് എന്നും കൃത്യമായി റിപ്പോർട്ട് ഉണ്ടായിട്ടും അന്ന് സർവകലാശാല വൈസ് ചാൻസലർ ആയിരുന്നു ധർമരാജ് അടാട്ട് മാഷ് സെല്ലിൻ്റെ റിപ്പോർട്ട് തള്ളി കളഞ്ഞതും ഞങ്ങൾ പരാതികാരെ പൊതു വേദിയിൽ വെച്ച്…

Read More

ക്വീർ സമൂഹത്തിന്റെ അഭിമാന ഘോഷയാത്ര PRIDE

PRIDE MONTH നെ കുറിച്ച് എഴുതുമ്പോൾ പലർക്കും താൽപ്പര്യമുണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. Pride എന്താണെന്ന് എത്ര പേർക്ക് അറിയാം?Pride ഘോഷയാത്ര ഈ വർഷം മലപ്പുറത്ത് വച്ചാണ് നടക്കുന്നത്, 12-ാമത്തെ ഘോഷയാത്ര. സമത്വവും അവകാശങ്ങൾക്കും വേണ്ടി LGBT കമ്മ്യൂണിറ്റിയും അവരെ അംഗീകരിക്കുന്നവരും സംഘടിപ്പിക്കുന്ന ആഘോഷമാണ് പ്രൈഡ്. അവരുടെ ഒരു അഭിമാന ഘോഷയാത്രകൂടിയാണ് . ആണിന് പെണ്ണിനോടും പെണ്ണിന് ആണിനോടും മാത്രമായാണോ പ്രണയമെന്ന വികാരം . ജാതി മതത്തിനപ്പുറം വ്യത്യസ്ത സമൂഹത്തിൽ നിന്നുള്ള ആണും പെണ്ണും പ്രണയത്തിലാകുന്നത് അംഗീകരിക്കാൻ കഴിയാത്തവർക്ക്,…

Read More