രണ്ടുദിവസത്തെ ന്യൂസ് ഹെഡ്‌ലൈനും ഒരാഴ്ചത്തെ ദുഃഖാചാരണവും. ശേഷം ചാന്ദിനിയും കേരളത്തിൽ പീഡനത്തിന് ഇരയായ കുട്ടികളിൽ ഒരുവൾ
“അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്നു “ ഇന്ന് കേരളത്തിന്റെ ചർച്ചാവിഷയം അന്യസംസ്ഥാന തൊഴിലാളി തട്ടികൊണ്ട് പോയി പീഡിപ്പിച്ചു കൊന്ന അഞ്ചു വയസുമാത്രം പ്രായമുള്ള ചാന്ദിനി. ഒരു ഞെട്ടലോടുകുടിയല്ലാതെ ഈ വാർത്ത കേൾക്കാനാവില്ല… ഒരുനിമിഷം നമ്മുടെ കുഞ്ഞുങ്ങളെ കുറിച്ച് ഓർത്തു പോകും… അവരെങ്ങനെ ഈ സമൂഹത്തിൽ സുരക്ഷിതരാകും….. കുഞ്ഞിനെകാണാതായി 24 മണിക്കൂറിനുള്ളിൽ കേരളപോലീസ് പ്രതിയെ പിടിക്കുകയും കുട്ടിയെ കണ്ടെത്തുകയും ചെയ്തു…പക്ഷെ ജീവനില്ലാതെ , അതിക്രൂരമായി പീഡിപ്പിച്ചു ഒടിച്ചു മടക്കി ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ.” എത്ര ക്രൂരമായ നരകഹത്യ…