ചിതറയിൽ ആരംഭിച്ച മേഖല കന്നുകാലി വന്ധ്യത നിവാരണ കേന്ദ്രത്തിന്റെ ഉദ്ഘാടനവും മൊബൈൽ ഒപിയു ആൻഡ് ഐവിഎഫ് മൊബൈൽ ലബോറട്ടറിയുടെ ഫ്ലാഗ് ഓഫ് കർമ്മവും മന്ത്രി ജെ ചിഞ്ചു റാണി നിർവഹിച്ചു
സംസ്ഥാനം പാലുത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ ആവശ്യമായ പദ്ധതികൾ എല്ലാം നടപ്പിലാക്കി വരികയാണെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി. ചിതറ മൃഗാശുപത്രിയിൽ മേഖലാ കന്നുകാലി വന്ധ്യത നിവാരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ക്ഷീര ഉൽപാദനത്തിൽ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് കേരളം. ഒന്നാം സ്ഥാനത്തുള്ള പഞ്ചാബിന് ഒപ്പമോ അതിനു മുകളിലോ ഉൽപാദനക്ഷമതയിലേക്ക് കേരളത്തിന് എത്തേണ്ടതുണ്ട്. നിലവിലുള്ള പശുക്കളിൽ നിന്ന് തന്നെ പാൽ ഉൽപാദനം വർദ്ധിപ്പിക്കുക എന്ന വലിയ ലക്ഷ്യമാണ് അതിനായി പൂർത്തിയാക്കേണ്ടത്. അതിനായി…