കടയ്ക്കൽ കോട്ടപ്പുറം പ്രദേശത്ത് വീടുകൾ കുത്തി തുറന്ന് മോഷണം
2023 മെയ് 31 ന് രാത്രി 12:00 ന്, ഒരാൾ അടുത്തുള്ള വീട്ടിലെ മതിൽ ചാടുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരിക്കുന്നത് കാണാം മോഷ്ടാവിന്റെ മുഖം വ്യക്തമല്ല. ആദ്യം രാത്രിയിൽ ആദർശിന്റെ വീട്ടിൽ അതിക്രമിച്ചുകയറിയ ഇയാൾ അവിടെ നിന്നും ലഭിച്ച മൺവെട്ടി ഉപയോഗിച്ചു സത്യശീലന്റെ വീടിന്റെ വാതിൽ തുറന്നു അകത്ത് കയറി. രണ്ട് ദിവസം മുന്നേ സത്യശീലനും കുടുംബവും കോഴിക്കോട്ടെ മകളുടെ വസതിയിലേക്ക് പോയിരുന്നു ആദർശിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സംശയം തോന്നിയ നാട്ടുകാർ സത്യശീലന്റെ വീട്…


