മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂര പീഡനം തലസ്ഥാനത്ത്
തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്താണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം . യുവതിയെ കെട്ടിയിട്ട് അതിക്രൂരമായി ബലാത്സംഗം ചെയ്തു. വിവസ്ത്രയായി ഇറങ്ങിയോടിയാണ് യുവതി രക്ഷപ്പെട്ടത്. സംഭവത്തിൽ ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശിയായ കിരണിനെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി കഴക്കൂട്ടം ചന്തവിള റോഡിലെ ഗോഡൗണിൽ പ്രതി യുവതിയെ കൊണ്ടുവന്ന് ബലാത്സംഗം ചെയ്തത്. കൈകൾ കെട്ടിയിട്ട നിലയിലായിരുന്നു ബലാത്സംഗം. സംഭവം മൊബൈൽ ഫോണിൽ പകർത്തി. കൂടാതെ, ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. രാവിലെ യുവതി ഗോഡൗണിൽ നിന്ന് കെട്ടഴിച്ച് രക്ഷപ്പെടുകയായിരുന്നു….


