വർക്കലയിൽ നിന്ന് 200 കിലോ അഴുകിയ മൽസ്യം പിടിച്ചെടുത്തു

വർക്കല :വർക്കലയിലെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ പുന്നമൂട് മാർക്കറ്റിൽ നിന്ന് 200 കിലോ ചീഞ്ഞ മത്സ്യം പിടികൂടി. അമോണിയം കലർത്തി മാസങ്ങൾ പഴക്കമുള്ള മത്സ്യം ചൂര മീൻ മാർക്കറ്റിൽ വിൽക്കുന്നുവെന്ന പരാതിയെ തുടർന്നാണ് അന്വേഷണം. പിടിച്ചെടുത്ത മത്സ്യം നശിപ്പിക്കാൻ വർക്കല നഗരസഭയ്ക്ക് നൽകി. മാത്രമല്ല, വിനോദസഞ്ചാര മേഖലയായ വർക്കലയിലെ ഭക്ഷണശാലകളിൽ പരിശോധന നടത്തി.

Read More

കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 29 ന് 

തിരുവനന്തപുരം : കേരളത്തിലെ ബലി പെരുന്നാൾ ജൂൺ 29 വ്യാഴാഴ്ച . ഈ വർഷം ബലി പെരുന്നാൾ അറബി മാസം 30ന് സമാപിക്കും. തിങ്കളാഴ്ച ദുൽഖദ് 30 പൂർത്തിയാകുന്നതിനെ തുടർന്ന് ദുൽഖദ് 29 ഞായറാഴ്ച പെരുന്നാൾ നടക്കുമെന്ന് പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജാൻ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചത്. ദുൽഹജ്ജ് ചൊവ്വാഴ്ച നടക്കും, ജൂൺ 29 വ്യാഴാഴ്ച ബലി പെരുന്നാൾ നടക്കും. 1

Read More

അറിയിപ്പ് “കാണ്മാനില്ല”

18-6-2023രമ്യ (29) നെ ആറ്റിങ്ങൽ നിന്നും കാണ്മാനില്ലഎന്തെങ്കിലും വിവരം ലഭിക്കുന്നവർ ആറ്റിങ്ങൽ പോലീസുമായി ബന്ധപ്പെടുക. Missing from attingal police station Ramya, age 29 , d/o lakshmanannear market road VVMRA-134B, arun nivas

Read More

ഇന്ന് രാവിലെ 6.30ന് കൈപ്പറ്റിമുക്കിൽ സ്‌കൂൾ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടയി.

ആറ്റിങ്ങൽ :ഇന്ന് രാവിലെ 6.30ന് കൈപ്പറ്റിമുക്കിൽ സ്‌കൂൾ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടയി. കൈപ്പറ്റി മുക്ക് വളവിലാണ് അപകടം. യാത്രക്കാരുണ്ടായിരുന്ന ശാർക്കരേശ്വരി ബസും ജ്യോതിസ് സെൻട്രൽ സ്‌കൂൾ സ്‌കൂൾ ബസുമാണ് അപകടത്തിൽപ്പെട്ടത്. ഭാഗ്യത്തിന് സ്കൂൾ ബസിൽ കുട്ടികളില്ലായിരുന്നത് വലിയൊരു അപകടം ഒഴിവാക്കി എന്ന് നാട്ടുകാർ പറഞ്ഞു. സ്വകാര്യ ബസിൽ യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും സാരമായ പരിക്കുകൾ ഉണ്ടായിട്ടില്ല എന്നാണ് വിവരം. ആറ്റിങ്ങൽ പോലീസ് കൂടുതൽ നടപടികൾ സ്വീകരിച്ചുവരികയാണ്.

Read More

ഇഷ്ടപ്പെട്ട യുവാവിനൊപ്പം ജീവിതം തുടങ്ങാനൊരുങ്ങിയ പെൺകുട്ടിയെ ക്ഷേത്രത്തിലെ വിവാഹ ചടങ്ങുകൾക്ക് തൊട്ടുമുമ്പ് പോലീസ് സംഘം ബലമായി പിടിച്ചുകൊണ്ടുപോയതായി പരാതിപ്രണയത്തിന് വില്ലനായി പോലീസ് ഉദ്യോഗസ്ഥർ

തിരുവനന്തപുരം: ഇഷ്ടപ്പെട്ട യുവാവിനൊപ്പം ജീവിതം തുടങ്ങാനൊരുങ്ങിയ പെൺകുട്ടിയെ ക്ഷേത്രത്തിലെ വിവാഹ ചടങ്ങുകൾക്ക് തൊട്ടുമുമ്പ് പോലീസ് സംഘം ബലമായി പിടിച്ചുകൊണ്ടുപോയതായി പരാതി. യുവാവിനൊപ്പം പോകണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടിട്ടും പോലീസ് സംഘം യുവതിയെ ബലമായി കാറിൽ കയറ്റി കായംകുളത്തേക്ക് കൊണ്ടുപോക്കുകയും ആയിരുന്നു. കായംകുളം സ്വദേശിനി ആൽഫിയയും കോവളം കെഎസ് റോഡിൽ താമസിക്കുന്ന അഖിലും പ്രണയത്തിലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആൽഫിയ അഖിലിനൊപ്പം താമസിക്കാൻ തീരുമാനിച്ച് കോവളത്തെത്തിയത്. അന്നു വൈകുന്നേരം തന്നെ കോവളം പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടറുടെയും വാർഡ് അംഗത്തിന്റെയും സഹായത്തോടെ…

Read More

ചിതറയിൽ തീ പിടിത്തം

ചിതറ :ചിതറ ജംഗ്‌ഷന് സമീപം    തീപിടിത്തമുണ്ടായി . 9 മണിയോടെയാണ് തീ പിടിക്കുന്നത് ശ്രദ്ധയിൽ പെട്ടത് . ഉടൻ തന്നെ കടയ്ക്കൽ അഗ്നിശമനസേനായെ വിവരം അറിയിക്കുകയും , കടയ്ക്കൽ അഗ്നിശമനസേനാ സ്ഥലത്തെത്തി തീ പൂർണമായും  തീ നീയന്ത്രണ വിധയമാക്കി . ചിതറ പാൽ സൊസൈറ്റിക്ക് എതിർവശത്തെ  കെട്ടിടത്തിലാണ് തീ പിടിത്തമുണ്ടായത് . വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ പറഞ്ഞു. ചിതറ പോലീസും  കടയ്ക്കൽ ഫയർഫോഴ്‌സും പൂർണമായും തീ നിയന്ത്രണ വിധായമാക്കിയെന്ന് ഉറപ്പ് വരുത്തി…

Read More

വെറ്റിനറി യൂണിവേഴ്സിറ്റി സേവനങ്ങൾ ഇനി സാധാരണക്കാരിലേക്ക്.

ചാണപ്പാറ: വെറ്റിനറി യൂണിവേഴ്സിറ്റി സേവനങ്ങൾ ഇനി സാധാരണക്കാരിലേക്ക്.കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് സർവ്വകലാശാലയുടെ പ്രാദേശിക മൃഗ സംരക്ഷണ സംരംഭകത്വ വികസന പരിശീലന പദ്ധതിയായ സമന്വയം ഉദ്ഘാടനം ചെയ്തു. സമന്വയം സെന്ററായി തെരെഞ്ഞെടുത്ത ചാണപ്പാറ സന്മാർഗ്ഗദായിനി സ്മാരക വായനശാലയിൽ വെച്ചാണ് ഉദ്‌ഘാടന സമ്മേളനം നടന്നത്. വയനാട് ജില്ലയിലെ പൂക്കോട് സ്ഥിതി ചെയ്യുന്ന കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് സർവ്വകലാശാലയാണ് കേരളത്തിലെ ആദ്യത്തെ വെറ്റിനറി സർവ്വകലാശാല. കേരളത്തിലെ പതിനാലു ജില്ലകളിൽ 6 ജില്ലകളിൽ മാത്രമാണ് ഇതുവരെ യൂണിവേഴ്‌സിറ്റിക്ക്…

Read More

പ്രശസ്ത നടൻ പൂജപ്പുര രവി മറയൂരിൽ അന്തരിച്ചു.

പ്രശസ്ത നടൻ പൂജപ്പുര രവി മറയൂരിൽ അന്തരിച്ചു. 86 വയസ്സായിരുന്നു. നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം. സിനിമകളിലും അഭിനയിച്ചിട്ടുണ്ട് പ്രശസ്ത നാടക-ചലച്ചിത്ര നടനാണ് പൂജപ്പുര രവി. എസ്.എൽ.പുരം സദാനന്ദന്റെ ഒരാൾ കൂടി കള്ളനായി എന്ന നാടകത്തിൽ ബീരാൻകുഞ്ഞ് എന്ന കഥാപാത്രത്തെ അവതരിച്ചുകൊണ്ടാണ്ടായിരുന്നു അഭിനയരംഗത്തേയ്ക്ക് കടന്നു വന്നത്. അതിനു ശേഷം കലാനിലയം ഡ്രാമാ വിഷൻ എന്ന നാടക സംഘത്തിലും സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും പ്രവർത്തിച്ചു. 1976ല്‍ പുറത്തിറങ്ങിയ അമ്മിണി അമ്മാവന്‍ ആണ് അഭിനയിച്ച ചിത്രം. തുടര്‍ന്ന് ചെറുതും വലുതമായി നിരവധി…

Read More

പൊന്മുടിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു

പൊന്മുടി :തിരുവനന്തപുരത്തെ വിനോദസഞ്ചാര കേന്ദ്രമായ പൊൻമുടിയിൽ ചുരത്തിൽ നിയന്ത്രണംവിട്ട കാർ മറിഞ്ഞ് അപകടം. അഞ്ചൽ സ്വദേശികളായ നവജോത്, ആദിൽ, അമൽ, ഗോകുൽ എന്നിവരടങ്ങിയ കാർ 22-ാം വളവിൽ ഫോറസ്റ്റ് ഓഫീസിന് സമീപം മറിഞ്ഞു. കാർ 500 മീറ്റർ താഴേക്ക് മറിഞ്ഞിട്ടും നാല് പേരും രക്ഷപ്പെട്ടു എന്നത് ശ്രദ്ധേയമാണ്. സംഭവസ്ഥലത്തുണ്ടായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കി. ഒരാളെ രക്ഷപ്പെടുത്തി, ബാക്കി മൂന്ന് പേരെ കൊക്കയിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. നാലുപേർക്കും പരുക്കുകളുണ്ടെങ്കിലും ഗുരുതരമല്ല. മഴയും…

Read More

ചിതറ ഇരപ്പിൽ സ്വദേശി സുധീഷ് തൂങ്ങി മരിച്ചു

ചിതറ :ചിതറ ഇരപ്പിൽ സ്വദേശി സുധീഷ് തൂങ്ങി മരിച്ചു . ഇന്നലെ രാത്രി 10 മണിയോടെയാണ് 35 വയസുള്ള സുധീഷ് തൂങ്ങി മരിച്ചതായി കണ്ടെത്തിയത്. മരണ കാരണം ലഭ്യമല്ല. ഭാര്യ രമ്യനാലാം ക്ലാസിൽ പഠിക്കുന്ന ഒരു പെൺകുട്ടിയും അംഗൻവാടിയിൽ പഠിക്കുന്ന മറ്റൊരു കുട്ടിയുമാണ് സുധീഷിനുള്ളത്. ഇപ്പോൾ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വൈകിട്ട് നാലിന് സംസ്‌കരിക്കുമെന്നാണ് അറിയാൻ കഴിയുന്നത് REPORTER AVANI CHITHARA (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ…

Read More
error: Content is protected !!