മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് തയ്യാറാക്കിയ കേസിലെ മുഖ്യപ്രതി കെ.വിദ്യ പിടിയിൽ.

പാലക്കാട് അഗളി പോലീസ് കോഴിക്കോട്ടുവെച്ചാണ് വിദ്യയെ പിടികൂടിയത്. പാലക്കാട്ടേക്ക് വിദ്യയെ കൊണ്ടുപോകും. മേപ്പയൂർ, വടകര മേഖലകളിൽ വിദ്യയെ തേടിയെത്തിയെങ്കിലും ഇതുവരെ പിടികിട്ടാതെ രക്ഷപ്പെടുകയായിരുന്നു.  ഇന്ന് പാലക്കാട് അഗളി പോലീസ്  വിദ്യയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാലക്കാട് എത്തിച്ച ശേഷം  കോടതിയിൽ ഹാജരാക്കാനാണ് തീരുമാനം.  വിദ്യയെ നാളെ രാവിലെ 11 മണിയോടെ പാലക്കാട് മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കണം. പാലക്കാട് അഗളി പോലീസും കാസർഗോട് നീലേശ്വരം പോലീസും രജിസ്റ്റർ ചെയ്ത കേസുകളിൽ വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടർന്നാണ് പോലീസ് അറസ്റ്റ്…

Read More

കടയ്ക്കൽ മുള്ളിക്കാട് കൊല്ലായിൽ റൂട്ടിൽ സ്വകാര്യ ബസ് സർവീസ് മുടങ്ങുന്നതായി പരാതി

കടയ്ക്കൽ മുള്ളിക്കാട് കൊല്ലായിൽ റൂട്ടിൽ സ്വകാര്യ ബസ് സർവീസ് മുടങ്ങുന്നതായി പരാതി. ഈ റൂട്ടിലുള്ള ഏക ബസാണ് പതിവായി സർവീസ് മുടക്കുന്നത്. നിലമേലിൽ നിന്നു കടയ്ക്കൽ-ചിതറ-മുള്ളിക്കാട്-സത്യമംഗലം -കൊല്ലായിൽ വഴി മടത്തറയിലേക്കുള്ള ബസാണിത്. രാവിലെയും രാത്രിയിലുമുള്ള ട്രിപ്പ് മുടക്കുന്നത് പതിവാണ്. വിദ്യാർഥികൾ ഉൾപ്പെടെ ഇതുമൂലം ഓട്ടോറിക്ഷയടക്കമുള്ളവാഹനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. മടത്തറ, ചിതറ മേഖലകളിൽ നിന്നു രാത്രി കടയ്ക്കൽ, നിലമേൽ എന്നിവിടങ്ങളിലേക്ക് പോകാനുള്ള അവസാന ബസാണിത് .രാത്രി സർവ്വീസ് മുടക്കുന്നത് കാരണം   എം.സി.റോഡിലെത്തി മറ്റിടങ്ങളിലേക്കു പോകാനുള്ളവരും  വലയുകയാണ്  . ബസ്…

Read More

തൊപ്പിമാരിൽ നിന്നും മക്കളെ കാക്കണേ തമ്പുരാനെ ; ഷുക്കൂർ വക്കീൽ

ഷുക്കൂർ വക്കീൽ ഫേസ്ബുക്ക് പേജിലെഴുതുന്നു ഇക്കഴിഞ്ഞ ശനിയാഴ്ച ഒരു ഷൂട്ടിനിടയിൽ സ്ക്കൂൾ കുട്ടികളുമായി വർത്താനം പറഞ്ഞത് . അവരോട് സംസാരിക്കുന്നതിനിടയിലാണ് പ്രിയ സുഹൃത് Santhosh Keezhattoor അവരോട് തൊപ്പിയെ അറിയുമോ ? ഫോളോ ചെയ്യുന്നുണ്ടോ ? തുടങ്ങിയ കാര്യങ്ങൾ ചോദിച്ചതും കുട്ടികളിൽ പലരും ആ തൊപ്പിയെ ഫോളോ ചെയ്യുന്നുണ്ടെന്നറിഞ്ഞതും .അങ്ങിനെ സന്തോഷിൽ നിന്നാണ് തൊപ്പിയെ അറിഞ്ഞത് . യൂ ട്യൂബിൽ ഞങ്ങൾ അയാളെ Search ചെയ്തപ്പോൾ 690 K Subscribers.Insta യിൽ 757 K followers.അയാൾ പറയുന്നതും…

Read More

യുഡിഎഫ് ചടയമംഗലം നിയോജക മണ്ഡലം കമ്മിറ്റി അഴിമതി വിരുദ്ധ പ്രതിഷേധ കൂട്ടായ്മ ചിതറയിൽ സങ്കടിപ്പിച്ചു

ചിതറ :യുഡിഎഫ് ചടയമംഗലം നിയോജക മണ്ഡലം കമ്മിറ്റി അഴിമതി വിരുദ്ധ പ്രതിഷേധ കൂട്ടായ്മ ചിതറയിൽ സങ്കടിപ്പിച്ചു. ആർ വൈ എഫ് സംസ്ഥാന പ്രസിഡന്റ്  ഉല്ലാസ് കോവൂർ  പരിപാടി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്, യു.ഡി.എഫ് ഘടകകക്ഷി നേതാക്കൾ പങ്കെടുത്തു   രൂക്ഷമായ  ഭാക്ഷയിൽ എസ്.എഫ്.ഐ വിവാദത്തെയും സർക്കാരിനെയും വിമർശിച്ച് കോൺഗ്രസ് നേതാവ് ചിതറ മുരളി സംസാരിച്ചു 1

Read More

വ്യാജ ബിരുദം വിവാദമായതോടെ എസ് എഫ് ഐ നിഖിൽ തോമസിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സംഘടന പുറത്താക്കി. ഒരു പ്രവർത്തകനും ഇത്തരം നടപടികളിൽ ഏർപ്പെടരുതെന്നും അവർ വ്യക്തമാക്കി.

വ്യാജ ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് വിവാദത്തിലായ നിഖിൽ തോമസിനെ എസ്എഫ്ഐയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. എസ്എഫ്‌ഐ പ്രവർത്തകന് സ്വീകാര്യമല്ലാത്ത പ്രവൃത്തിയാണ് നിഖിൽ തോമസ് ചെയ്തതെന്നും അതിനാൽ എസ്എഫ്‌ഐയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീയും സെക്രട്ടറി പി എം അർഷയും പറഞ്ഞു. ഈ തീരുമാനം എല്ലാ എസ്എഫ്ഐ പ്രവർത്തകർക്കും ഒരു പാഠമാണ്. പ്രസ്താവനയിലൂടെയാണ് വിവരം അറിയിച്ചത്. വ്യാജ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസ് കേരള സർവകലാശാല ഡിജിപിക്ക്…

Read More

പൊന്മുടി സംസ്ഥാന പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ പൊന്മുടി സംസ്ഥാന പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പൊൻമുടിയിൽ വലിയ വാഹനങ്ങൾ നിരോധിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കല്ലാർ ഗോൾഡൻ വാലി കഴിഞ്ഞ് വലിയ വാഹനങ്ങൾ കടത്തിവിടില്ല.

Read More

ഡെങ്കിപ്പനിയ്‌ക്കെതിരെ പ്രതിരോധം ശക്തമാക്കണം, അതീവ ജാഗ്രത വേണം: മന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനിയ്‌ക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേസുകള്‍ വര്‍ധിക്കുന്നതിലല്ല മരണം ഒഴിവാക്കാനാണ് പരിശ്രമിക്കുന്നത്. എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി. പരിശോധനകള്‍ വര്‍ധിപ്പിക്കേണ്ടതാണ്. മരണം പരമാവധി കുറയ്ക്കാനായി വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം. മരുന്നുകളും ടെസ്റ്റ് കിറ്റുകളും സുരക്ഷാ സാമഗ്രികളും ഉറപ്പ് വരുത്തണം. ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ ശക്തമാണെന്ന് ഉറപ്പാക്കണം. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മോണിറ്ററിംഗ് സെല്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. 3…

Read More

നാളെ സംസ്ഥാനത്തെ കോളേജുകളിൽ കെഎസ്‌യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.

നാളെ സംസ്ഥാനത്തെ കോളേജുകളിൽ കെഎസ്‌യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. നിഖിൽ തോമസിന്റെ വിഷയം ഉന്നയിച്ച് എസ്എഫ്‌ഐ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർത്തുവെന്ന് കെഎസ്‌യു ആരോപിച്ചതിനെ തുടർന്നാണ് തീരുമാനം. ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന വ്യാജ വ്യക്തികളുടെ സംഘമായി എസ്എഫ്‌ഐ മാറിയെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങളെക്കുറിച്ച് സർക്കാർ തുറന്നുപറയണമെന്നും സേവ്യർ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, കായംകുളം എസ്എഫ്ഐ നേതാവ് നിഖിൽ തോമസുമായി ബന്ധപ്പെട്ട വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ പ്രതികരണവുമായി എസ്എഫ്ഐ സംസ്ഥാന…

Read More

സംസ്ഥാന എൻജിനീയറിങ് റാങ്ക് ലിസ്റ്റ്  പ്രസിദ്ധീകരിച്ചു.

സംസ്ഥാന എൻജിനീയറിങ് റാങ്ക് ലിസ്റ്റ്  പ്രസിദ്ധീകരിച്ചു. കണ്ണൂർ സ്വദേശി സഞ്ജയ് പി മലർ ഒന്നാം റാങ്ക് കരസ്ഥമാക്കി. കോട്ടയം സ്വദേശികളായ ആഷിക് സ്റ്റെനി, ഫ്രെഡി ജോർജ് റോബിൻ എന്നിവർ യഥാക്രമം രണ്ടും മൂന്നും റാങ്കുകൾ നേടി. എസ്.സി വിഭാഗത്തിൽ പത്തനംതിട്ട സ്വദേശി ചേതന എസ്.ജെ ഒന്നാം റാങ്കും കോഴിക്കോട് സ്വദേശി സൂര്യദേവ് വിനോദ് രണ്ടാം റാങ്കും നേടി. എറണാകുളം സ്വദേശി ഏദൻ വിനു ജോണിനാണ് എസ്ടി വിഭാഗത്തിൽ ഒന്നാം റാങ്ക്. രണ്ടാം റാങ്ക് നേടിയ പാലക്കാട് സ്വദേശി…

Read More

പുസ്‌തക  വണ്ടിയുമായി വീടുകളിലേക്ക് ,കടയ്ക്കൽ ഗവൺമെന്റ് യുപിഎസ് ,വായനാശീലം പ്രോത്സാഹിപ്പിക്കാൻ പുതിയൊരു മാതൃക

വായനാദിനത്തിൽ കടയ്ക്കൽ ഗവൺമെന്റ് യുപിഎസ് , രക്ഷിതാക്കൾക്കും സമൂഹത്തിലെ മറ്റ് അംഗങ്ങൾക്കുമിടയിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിന് തനതായ പരിപാടി സംഘടിപ്പിച്ചു. പുസ്‌തക  വണ്ടിയുമായി വീടുകളിലേക്ക് എന്ന ക്യാമ്പയിൻ ആണ് തുടക്കം കുറിച്ചത്. സ്കൂൾ അങ്കണത്തിൽ നടന്ന വായനദിന പരിപാടി കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ ഉദ്ഘാടനം ചെയ്തു, പിടിഎ പ്രസിഡന്റ് സി ദീപു അധ്യക്ഷത വഹിച്ചു, സ്കൂൾ ഹെഡ്മാസ്റ്റർ ഹുമാംഷാ സ്വാഗതം പറഞ്ഞു. ബുക്ക് വാൻ വാർഡ് മെമ്പർ ജെ എം മർഫി ഫ്ലാഗ് ഓഫ്…

Read More
error: Content is protected !!