കടയ്ക്കൽ നിലമേൽ റോഡിൽ മരം കടപുഴകി വീണു.ഗതാഗതം തടസപ്പെട്ടു

കടയ്ക്കൽ: കടയ്ക്കൽ നിലമേൽ റോഡിൽ വന്മരം കടപുഴകി വീണു. വെള്ളമ്പാറയിലാണ് കൂറ്റൻ മരം വീണു ഗതാഗതം പൂർണമായും സ്തംഭിച്ചത്. പ്രദേശവാസികളും ഫയർഫോഴ്‌സും സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള തീവ്രശ്രമത്തിലാണ്.

Read More

കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ മൃതദേഹം മാറി നല്‍കിയ സംഭവം; സമാനമായ അനുഭവം പങ്കിട്ട് ഫൊറൻസിക് സര്‍ജൻ  ഡോ. കൃഷ്ണൻ ബാലേന്ദ്രൻ

കൊല്ലം കടയ്ക്കലിൽ മൃതദേഹം മാറി നൽകിയ സംഭവം , രണ്ട് ജീവനക്കാർക്ക് എതിരെ നടപടി സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ ആണ് . ഫോറൻസിക് സർജൻ dr. കൃഷ്ണൻ ബാലേന്ദ്രൻ എഴുതുന്നു. മരിച്ച് കഴിഞ്ഞാൽ നമ്മളേ കണ്ടാൽ ഇപ്പോ ഇരിക്കുന്ന പോലെ തന്നെയിരിക്കണം എന്നൊരു നിർബ്ധവുമില്ല. പല കാരണങ്ങൾ കൊണ്ടും സാധരണ ഒരു മനുഷ്യനെ തിരിച്ചറിയാൻ മറ്റുള്ളവർ ഉപയോഗിക്കുന്ന, അവർ മുന്നേ കണ്ട് പരിചയിച്ച ബാഹ്യലക്ഷണങ്ങളൊക്കെ മാറീട്ടുണ്ടാവും. രോഗാവസ്ഥ കൊണ്ട് നീര് വന്ന് മുഖം വീർത്ത് വന്നോ, അല്ലെങ്കിൽ…

Read More

കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് എറണാകുളം ജില്ലാ കളക്ടർ അറിയിച്ചു.

കനത്ത മഴയെ തുടർന്ന് എറണാകുളം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. അങ്കണവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സംസ്ഥാനം, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ തുടങ്ങി എല്ലാത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ അവധി ബാധകമാണെന്ന് കളക്ടർ അറിയിച്ചു. നിലവിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന എറണാകുളത്ത് രാവിലെ മുതൽ കനത്ത മഴ അനുഭവപ്പെട്ടെങ്കിലും വൈകുന്നേരമായതോടെ മണിക്കൂറുകളോളം നേരിയ കുറവുണ്ടായി. പ്രദേശത്ത് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ വകുപ്പുകൾക്കും പൊതുജനങ്ങൾക്കും ജില്ലാ ഭരണകൂടം ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്….

Read More

കോട്ടുക്കൽ ഗവ : എൽ പി എസിലെ വർണ്ണ കൂടാരം ഉദ്ഘാടനം ചെയ്തു

കോട്ടുക്കൽ : അന്താരാഷ്ട്ര പ്രീപ്രൈമറിയായ വർണ്ണ കൂടാരം പദ്ധതി ” ശ്രീ എൻ കെ പ്രേമ ചന്ദ്രൻ (എം പി ) ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് ശ്രീ അനികുമാർ എസ് അധ്യക്ഷനായ ചടങ്ങിൽ പ്രഥമ അദ്ധ്യാപിക ശ്രീമതി സിന്ധു സി എസ് സ്വാഗതം പറഞ്ഞു.സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി ലഭിച്ച പത്ത് ലക്ഷം രൂപയാണ് ഇതിന് വിനിയോഗിച്ചത്. പ്രസ്തുത ചടങ്ങിൽ ജില്ലാ പ്രോഗ്രാം ഓഫീസർ ശ്രീ സജി തോമസ്പദ്ധതി വിശദീകരണവും, റിപ്പോർട്ട് ശ്രീമതി ജലജകുമാരിഅമ്മയും നിർവഹിച്ചു.ബി….

Read More

കേരള മഹിളാസംഘം കടയ്ക്കൽ മണ്ഡലം സമ്മേളനം കോട്ടുക്കൽ ഡോ. വന്ദന ദാസ് നഗറിൽ ചേർന്നു

കടയ്ക്കൽ :കേരള മഹിളാസംഘം കടയ്ക്കൽ മണ്ഡലം സമ്മേളനം കോട്ടുക്കൽ ഡോ. വന്ദന ദാസ് നഗറിൽ ചേർന്നു.സമ്മേളനം സിപിഐ സംസ്ഥാന കൗൺസിൽ അംഗം ഹണി ബെഞ്ചമിൻ ഉദ്ഘാടനം ചെയ്തു. മഹിളാ സംഘം മണ്ഡലം പ്രസിഡന്റ് ഡി ലില്ലി, മണ്ഡലം കമ്മിറ്റി അംഗങ്ങളായ പ്രിയ കുമാരി, ഉമൈബ സലാം എന്നിവരടങ്ങിയ പ്രിസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുടെ വേദനം 600 രൂപയായി വർധിപ്പിക്കുക,വർദ്ധിച്ചു വരുന്ന തെരുവ് നായ ശല്യം പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുക, അംഗൻവാടി, ആശ വർക്കർമാരുടെ…

Read More

കൃത്രിമം കാണിച്ച് ഉപരിപഠനത്തിനു അർഹത നേടാൻ ശ്രമിച്ച മടത്തറ ഒഴുകുപറ സ്വദേശി ചിതറ പോലീസിന്റെ പിടിയിലായി

മടത്തറ : നീറ്റ് പരീക്ഷയുടെ മാർക്ക് ലിസ്റ്റിൽ കൃത്രിമം കാണിച്ചതിന് മടത്തറ ഒഴുകുപറ സ്വദേശി അറസ്റ്റിൽ. ഡി.വൈ.എഫ്.ഐ മടത്തറ മേഖലാ കമ്മിറ്റി അംഗവും ബാലസംഘം ഏരിയാ കോഓർഡിനേറ്ററുമായ മടത്തറ ഒഴുകുപാറ സ്വദേശി സമി ഖാൻ മൻസിലിൽ താമസിക്കുന്ന സെമിഖാൻ(21)നെയാണ് .കസ്റ്റഡിയിലെടുത്തത്. നീറ്റ് 2021-22 പരീക്ഷയിൽ വിജയിക്കാത്ത സെമിഖാൻ, താൻ ഉയർന്ന മാർക്കും റാങ്കും നേടിയെന്ന് വ്യാജരേഖ ചമച്ച് പഠനം തുടരാൻ ശ്രമിച്ചതിന് ആണ് പോലീസ്‌ കസ്റ്റഡിയിൽ എടുത്തത്. സെമിഖാൻ തന്നെ ഹൈക്കോടതിയിൽ നൽകിയ കേസിലൂടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്….

Read More

കടയ്ക്കലിൽ പൊലീസിന് നേരെ ലഹരി സംഘങ്ങളുടെ അക്രമം

കൊല്ലം കടയ്ക്കലിൽ ആണ് സംഭവം.എസ് ഐ ജ്യോതിഷിനും സി പി ഒ അഭിലാഷിനും അക്രമത്തിൽ പരിക്കേറ്റു.പ്രതി നിഫിലിനെ കൈ വിലങ്ങ് ധരിപ്പിക്കുമ്പോൾ ആണ് പ്രതിയും പ്രതിയുടെ ഭാര്യയും ചേർന്നാണ് പൊലീസിനെ ആക്രമിച്ചത്. പുലർച്ചെ നാല് മണിക്കാണ് അക്രമം ഉണ്ടായത് . പ്രതിയെ വിലങ്ങ് വയ്ക്കുന്നതിനിടെ സി പി ഒ യുടെ തലയ്ക്ക് വിലങ്ങു കൊണ്ട് ഇടിക്കുകയായിരുന്നു . സി പി ഒ യുടെ തലയ്ക്ക് നാലോളം തുന്നിക്കെട്ട് ഉണ്ട്. പ്രതികളെ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇളമ്പഴനൂർ പോലീസ്…

Read More

പുനലൂരില്‍ പനിബാധിച്ച് ഒന്നര വയസുകാരന്‍ മരിച്ചു

പുനലൂര്‍. പുനലൂരില്‍ പനിബാധിച്ച് ഒന്നര വയസുകാരന്‍ മരിച്ചു. കറവൂര്‍ വല്യഴികത്ത് വീട്ടില്‍ ഗോകുല്‍ സുനില്‍- ശ്രീജ ദമ്പതികളുടെ മകന്‍ അദ്വൈത് (കണ്ണന്‍) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10.30-ഓടെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ വയറുവേദനയും പനിയുമായി എത്തിച്ച അദ്വൈതിനെ മരുന്ന് നല്‍കി തിരികെ അയക്കുകയായിരുന്നു. എന്നാല്‍ ഇന്ന് രാവിലെ കുഞ്ഞിന് പാല്‍ നല്‍കാന്‍ ശ്രമിക്കുമ്പോള്‍ അനക്കമില്ലാത്തതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. ആറുമാസം മുന്‍പ് കുടല്‍ സംബന്ധമായ അസുഖത്തിന് കുഞ്ഞിന്…

Read More

കൊല്ലം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ മൃതദേഹം മാറി നല്‍കി…

കൊല്ലം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ മൃതദേഹം മാറി നൽകി. വാച്ചിക്കോണം സ്വദേശി വാമദേവന്റെ മൃതദേഹത്തിനുപകരമാണ് മറ്റൊരു മൃതദേഹം നൽകിയത്. വീട്ടിലെത്തിച്ച് സംസ്കാരത്തിനായി പുറത്തെടുത്തപ്പോഴാണ് മാറിയത് അറിഞ്ഞത്. ബന്ധുക്കളെ കാണിച്ചശേഷമാണ് മൃതദേഹം കൈമാറിയതെന്ന് സൂപ്രണ്ട് ഡോ.ധനുജ പറഞ്ഞു. 1

Read More

ചിറയിൻകീഴ് മുട്ടപ്പലത്ത് വിദേശ മലയാളിയുടെ വീട്ടിലെ മോഷണത്തിൽ ഒരാൾ കൂടി ചിറയിൻകീഴ് പോലീസിന്റെ പിടിയിൽ

ചിറയിൻകീഴ്: ചിറയിൻകീഴ് മുട്ടപ്പലത്ത് വിദേശ മലയാളിയുടെ വീട്ടിലെ മോഷണത്തിൽ ഒരാൾ കൂടി ചിറയിൻകീഴ് പോലീസിന്റെ പിടിയിൽ ആയി. ഇയാൾക്കെതിരെ വധശ്രമം, ലഹരികച്ചവടം, ഭവനഭേദനം, തുടങ്ങി 15 ഓളം കേസുകൾ ഉണ്ട്.അഴൂർ വാർവിളാകം ക്ഷേത്രത്തിനു സമീപം തൈക്കൂട്ടം വീട്ടിൽ ഷാഫി(33) സബ് ഇൻസ്പെക്ടർ മാരായ സുമേഷ് ലാൽ, അനൂപ് എൽ, മനോഹർ ജി, അരുൺ കുമാർ , ഷജീർ, ബിനു എന്നിവരുടെ കൂട്ടായ പ്രയത്നത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാണ്ട് ചെയ്തു . –

Read More
error: Content is protected !!