മലയാളികളുടെ അഭിമാനം മിന്നു മണി; അരങ്ങേറ്റ ഓവറിലെ നാലാം പന്തില്‍ വിക്കറ്റ്! വീഡിയോ

വനിതാ ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി അരങ്ങേറിയ മലയാളി താരം മിന്നു മണിക്ക് അഭിമാന തുടക്കം. ബംഗ്ലാദേശിനെതിരായ ട്വന്‍റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ അരങ്ങേറ്റത്തില്‍ തന്‍റെ ആദ്യ ഓവറിലെ നാലാം പന്തില്‍ മിന്നു വിക്കറ്റ് ഇട്ടു. ബംഗ്ലാദേശ് ഇന്നിംഗ്‌സിലെ അഞ്ചാം ഓവറിലെ നാലാം പന്തില്‍ ഓപ്പണര്‍ ഷമീമ സുല്‍ത്താനയെയാണ് മിന്നും മടക്കിയത്. 13 പന്തില്‍ 2 ഫോറും ഒരു സിക്‌സും സഹിതം സുല്‍ത്താന 17 റണ്‍സെടുത്തു. സുല്‍ത്താനയെ മിന്നുവിന്‍റെ പന്തില്‍ ജെമീമ റോഡ്രിഗസ് പിടികൂടുകയായിരുന്നു. ഇന്ത്യന്‍ വനിതാ…

Read More

ചരിത്രത്തിലേക്ക് ബാറ്റേന്തി മലയാളി ഓള്‍റൗണ്ടര്‍ മിന്നു മണി.

ചരിത്രത്തിലേക്ക് ബാറ്റേന്തി മലയാളി ഓള്‍റൗണ്ടര്‍ മിന്നു മണി. ബംഗ്ലാദേശ് വനിതാ ടീമിനെതിരായ ടി20 പോരാട്ടത്തിലൂടെ ഇന്ത്യൻ ടീമിൽ അരങ്ങേറും. ഇന്ത്യൻ വനിതാ ടീമിൽ കളിക്കുന്ന ആദ്യ മലയാളി വനിതാ ക്രിക്കറ്ററാണ് വയനാട്ടുകാരിയായ മിന്നു അതേസമയം ഇന്ത്യ-ബംഗ്ലാദേശ് വനിതാ ട്വന്‍റി 20 ക്രിക്കറ്റ് പരമ്പരയ്ക്ക് അല്‍പസമയത്തിനകം തുടക്കമാവും. ആദ്യ ടി20യില്‍ ടോസ് നേടിയ ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ബൗളിംഗ് തെരഞ്ഞെടുത്തു. മിന്നുവിന് പുറമെ 3 പുതുമുഖങ്ങൾ കൂടി ടീമിലുണ്ട് പരിചയ സമ്പന്നയായ ജഹനാര അലാമിനെ…

Read More

ജേർണലിസ്റ്റ് ആന്റ് മീഡിയ അസോസിയേഷൻ യോഗം ചേർന്നു.

കൊട്ടാരക്കര : ജേർണലിസ്റ്റ് ആന്റ് മീഡിയ അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റി യോഗം ചേർന്നു. കൊട്ടാരക്കര താലൂക്ക് പ്രസ് ക്ലബ്ബിൽ വച്ച് ജില്ലാ പ്രസിഡന്റ് അശോകിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ജില്ലാ സെക്രട്ടറി ഷിജു പടിഞ്ഞാറ്റിൻകര ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന സെക്രട്ടറി ഷിബു കൂട്ടുംവാതുക്കൽ, സംസ്ഥാന ട്രഷറർ കൃഷ്ണകുമാർ തുടങ്ങിയവർ യോഗത്തിൽ മുഖ്യ അതിഥികളായി. യോഗത്തിൽ അംഗങ്ങൾക്കുള്ള ഐ.ഡി. കാർഡ് വിതരണവും നടന്നു. കേന്ദ്ര ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ഗ്രീവൻസ് കൗൺസിലിൽ അംഗീകാരം ലഭിച്ചിട്ടുള്ളതും, ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലും…

Read More

അറിയിപ്പ് (കാണ്മാനില്ല)

ഈ ഫോട്ടോയിൽ കാണുന്ന ദേവി എന്ന കുട്ടിയെ, കൊല്ലം ജില്ലയിലെ ലക്ഷമിനടയില്‍ നിന്നും കാണ്മാനില്ല. കാണാതാകുമ്പോൾ നീലടോപ്പും മഞ്ഞഷാളും കറുത്തപാന്‍റ്സും ആണ് കുട്ടിയുടെ വേഷം. കണ്ടുകിട്ടുന്നവർ ഉടൻ തന്നെ താഴെ കാണുന്ന നമ്പറിൽ വിവരം അറിക്കുക…!! ഫോൺ നമ്പർ : 07339668352 08.07.2023

Read More

കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം; കണ്ടക്ടർ കസ്റ്റഡിയിൽ

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ വീട്ടമ്മയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കണ്ടക്ടർ അറസ്റ്റിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ജസ്റ്റിനെ ആലുവ പൊലീസാണ് പിടികൂടിയത്. കഴിഞ്ഞദിവസം രാവിലെ തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് യാത്ര തിരിച്ച ബസിൽകഴക്കൂട്ടത്ത് നിന്ന് ആലുവയിലേക്ക് ടിക്കറ്റെടുത്ത വീട്ടമ്മയെ കണ്ടക്ടറുടെ സമീപത്തെ സീറ്റിൽ വിളിച്ചിരുത്തിയ ശേഷമായിരുന്നു അതിക്രമം. ആദ്യമിരുന്ന സീറ്റ് മുൻകൂട്ടി ബുക്ക് ചെയ്തതാണെന്ന് പറഞ്ഞാണ് വീട്ടമ്മയെ മാറ്റിയിരുത്തിയത്. ജസ്റ്റിൻ കയറിപിടിച്ചതോടെ വീട്ടമ്മ എതിർത്തു. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. ബസ് ആലുവ ബസ് സ്റ്റാൻഡിൽ…

Read More

കടയ്ക്കൽ  ആശുപത്രി  മറ്റ്  ആശുപത്രിയിലേക്ക്  രോഗികളെ റഫർ ചെയ്യുന്നതിനുള്ള  ആശുപത്രിയായി  മാറി യു ഡി എഫ്   നിയോജക  മണ്ഡലം  ചെയർമാൻ   ചിതറ  എസ്  മുരളീധരൻ  നായർ 

കടയ്ക്കൽ  ആശുപത്രി  മറ്റ്  ആശുപത്രിയിലേക്ക്  രോഗികളെ റഫർ ചെയ്യുന്നതിനുള്ള  ആശുപത്രിയായി  മാറിയതായി  യു ഡി എഫ്   നിയോജക  മണ്ഡലം  ചെയർമാൻ   ചിതറ  എസ്  മുരളീധരൻ  നായർ  21 ഡോക്ടർമാർ  ലിസ്റ്റിൽ ഉണ്ടെങ്കിലും  ഒപി  വിഭാഗത്തിൽ   എത്തുന്നത്  മൂന്നോ നാലോ പേർ,  ദിവസം 900-ത്തിലധികം  പേരാണ്  ഒപി യിൽ ചികിത്സ  തേടി എത്തുന്നത്.  രാവിലെ  8 ന്   ഒപിയിൽ ഡോക്ടർ  എത്താറില്ല എന്നും ആരോപണമുണ്ട്.  9 മണി  ആകുമ്പോൾ ഒന്നോ രണ്ടോ  ഡോക്ടർ മാർ  എത്തും.  രാവിലെ  എത്തുന്ന …

Read More

തോട്ടിലും വയലിലും മീൻ പിടിച്ചാൽ6 മാസം തടവും 15000 രൂപ പിഴയും

പാടത്തും, തോട്ടിലും നിന്ന് ഇനി മീൻ പിടിച്ചാൽ അകത്ത് കിടക്കാം. പ്രജനനകാലത്തെ മീൻപിടിത്തം നിരോധിച്ച സാഹചര്യത്തിലാണ് ഈ നടപടി. ഇത് നാടൻ മത്സ്യ സമ്പത്തിനെ നശിപ്പിക്കും. മുട്ടകളുമായി വെള്ളം കുറഞ്ഞ വയലുകളിലേക്കും ചെറു ജലാശയങ്ങളിലേക്കും പ്രജനനത്തിനായി വരുമ്പോൾ പിടിക്കപ്പെട്ടാൽ മത്സ്യങ്ങൾക്ക് രക്ഷപ്പെടാൻ കഴിയില്ല. ഇതാണ് ഇവ വ്യാപകമായി വേട്ടയാടാൻ കാരണം. ഇത് വംശനാശ ഭീഷണിയുള്ള മത്സ്യ സമ്പത്തിനെ ബാധിക്കും.___ 1

Read More

ക്രിസ്ത്യാനികളെയും ആദിവാസികളെയും ഏകീകൃത സിവിൽ കോഡിൽ(യു.സി.സി) നിന്ന് ഒഴിവാക്കുമെന്ന് നാഗാലാൻഡ് സർക്കാരിന് കേന്ദ്രം ഉറപ്പ് നൽകിയതായി റിപ്പോർട്ട്

ഏകീകൃത സിവിൽ കോഡിൽ ക്രിസ്ത്യൻ മതവിഭാഗത്തിന്റെ ആശങ്ക അറിയിക്കാൻ മുഖ്യമന്ത്രി നെയ്ഫിയു റിയോയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിലാണ് ഇക്കാര്യം തീരുമാനമായതെന്ന് ദി മിന്റ് റിപ്പോർട്ട് ചെയ്യുന്നത്. യു.സി.സിയുടെ പരിധിയിൽ നിന്ന് ക്രിസ്ത്യാനികളെയും ആദിവാസി മേഖലകളിലെ ചില വിഭാഗങ്ങളെയും ഒഴിവാക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ടെന്ന് അമിത് ഷാ പ്രതിനിധി സംഘത്തിന് ഉറപ്പ് നൽകി. നാഗാലാൻഡിന് ഭരണഘടനയിലുള്ള പ്രത്യേക പദവിയായ ആർട്ടിക്കിൾ 371 എ സംബന്ധിച്ച ആശങ്കയും പ്രതിനിധി…

Read More

അമ്മയെ മകൻ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി.

കൊച്ചിയിൽ മണിക്കൂറുകളോളം കൊലവിളി മുഴക്കിയ മകൻ അമ്മയെ കൊലപ്പെടുത്തി. മാറാട് സ്വദേശിനിയായ 73കാരിയായ അച്ചാമ്മയാണ് മാരകമായ സംഭവത്തിന് ഇരയായത്. മകൻ വിനോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചമ്പക്കരയിലെ ഫ്ലാറ്റിൽ രാത്രിയിലായിരുന്നു ദാരുണമായ സംഭവം. തലയ്ക്ക് അടിച്ചാണ് കൊലപാതകമെന്നാണ് വിവരം. ഇന്നലെ വൈകിട്ട്  മുതൽ തന്നെ വീട്ടിൽ നിന്നും വഴക്കിന്റെ ശബ്ദം കേട്ടിരുന്നതായാണ് അയൽവാസികൾ പറയുന്നത്. ഇന്ന് രാവിലെയും ഉച്ചയ്ക്കും സമാനമായ രീതിയിൽ വഴക്കുണ്ടായിരുന്നു. വാതിലടച്ച് കൊലവിളി മുഴക്കിയ മകനെ അനുനയിപ്പിക്കാൻ പ്രദേശവാസികൾ ശ്രമിച്ചിരുന്നുവെങ്കിലും വിജയിച്ചില്ല. അമ്മയെ കൊലപ്പെടുത്തിയ മകനെ…

Read More

എത്ര അപകടം ഉണ്ടായാലും മലയാളി മാറില്ല; മഴയത്ത് റോഡിന് കുറുകെ ഒടിഞ്ഞു വീണ ഇലക്ട്രിക് പോസ്റ്റിന് മുകളിൽ കൂടി വാഹനം കയറ്റാൻ ശ്രമിക്കുന്ന ഇരുചക്ര യത്രക്കാർ

ഒടിഞ്ഞ് കിടക്കുന്ന ഇലക്ട്രിക് പോസ്റ്റിന്റെ മുകളിലൂടെ വണ്ടി ഓടിച്ചു കയറ്റാൻ ശ്രമിക്കുന്നവർ. തിരുവനന്തപുരം കൊല്ലം ജില്ലകളെ ഒന്നിപ്പിക്കുന്ന റോഡ് ആണ് . ഭരതന്നൂരിൽ നിന്നും കിഴക്കുംഭാഗതേക്ക് പോകുന്ന റോഡ്.   അതി രൂക്ഷമായ മഴയിലും കാറ്റിലും ചിതറ പാങ്ങോട് പഞ്ചായത്തിന്റെ അതിർത്തിയിൽ സ്ഥിതി ചെയ്ത ഇലക്ട്രിക്ക് പോസ്റ്റ് റോഡിന് കുറുകെ ഒടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. ഈ സാഹചര്യത്തിൽ ഒടിഞ്ഞു കിടക്കുന്ന പോസ്റ്റിന് മുകളിൽ കൂടി വാഹനം ഓടിച്ചു കയറ്റാൻ ശ്രമിക്കുന്ന ഇരുചക്ര യാത്രക്കാർ . 500…

Read More
error: Content is protected !!