
വീട്ടിൽ പ്ലാസ്റ്റിക് ശേഖരിക്കാനെത്തിയ ഹരിത കർമസേനാംഗത്തിനു നേരേ ലൈംഗികാതിക്രമം
ആറ്റിങ്ങൽ: മുദാക്കൽ പഞ്ചായത്തിലെ ഹരിതകർമ സേനാംഗത്തിന് നേരെയാണ് ആക്രമണമുണ്ടായത്.സംഭവവുമായി ബന്ധപ്പെട്ട് കൊടുവഴന്നൂർ പന്തുവിള സ്വദേശി വിനീഷിനെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു.തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. മുദാക്കൽ പഞ്ചായത്തിലെ അമ്മൂമ്മയുടെ വീട്ടിലാണ് വിനീഷ് താമസിക്കുന്നത്.പ്ലാസ്റ്റിക് ശേഖരിക്കാനെത്തിയ ഹരിത കർമസേന തൊഴിലാളിയെ അടുക്കളയിൽ പ്ലാസ്റ്റിക് ഉണ്ടെന്ന് പറഞ്ഞ് വിളിച്ചു കയറ്റി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. നിലവിളിച്ചുകൊണ്ട് ഇറങ്ങിയോടിയ ഹരിത കർമസേന തൊഴിലാളിയെ വഴിയാത്രക്കാരനാണ് രക്ഷപ്പെടുത്തിയത് . ഉടൻ തന്നെ പഞ്ചായത്താഫീസിലും ആറ്റിങ്ങൽ പോലീസിലും വിവരം അറിയിച്ചു.നാട്ടുകാരും പഞ്ചായത്ത്അധികൃതരും ചേർന്ന് യുവാവിനെ…