കൊട്ടാരക്കരയിൽ മന്ത്രിയുടെ പൈലറ്റ് വാഹനമിടിച്ച് രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞു

മന്ത്രി വി. ശിവൻകുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലൻസ് മറിഞ്ഞു. മൂന്ന് പേർക്ക് അപകടത്തിൽ പരിക്കേറ്റു. അപകടമുണ്ടായത് കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ വെച്ചാണ് . ഉടൻ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോയ വാഹനമാണ് ഈ അപകടത്തിൽ മറിഞ്ഞത്. മന്ത്രിയുടെ പൈലറ്റ് വാഹനം കോട്ടയത്ത് നിന്നും തിരുവന്തപുരത്തേക്ക് പോകുകയായിരുന്നു. കൊട്ടാരക്കരയിൽ മന്ത്രിയുടെ പൈലറ്റ് വാഹനമിടിച്ച് രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞു.. pic.twitter.com/lFgwDkuksh — Chuvadu.in (@Chuvadu) July 12, 2023…

Read More

വയനാട് മേപ്പാടി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ കായിക അദ്ധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ

വിദ്യാർത്ഥിനികളുടെ പരാതിയിൽ ആണ് നടപടി. കഴിഞ്ഞ ദിവസം സ്കൂൾ വിട്ടതിന് ശേഷം നാല് സ്കൂൾ വിദ്യാർത്ഥിനികൾ സ്റ്റേഷനിൽ നേരിട്ട് എത്തിചേരുകയും, തുടർന്ന് എസ് എച്ച് ഒയോട് പരാതിപ്പെടുകയുമായിരുന്നു.പുത്തൂർവയൽ താഴംപറമ്പിൽ ജോണിയാണ് പിടിയിലായത്. വിശദമൊഴി എടുത്ത ശേഷം പോലീസ് അറസ്റ്റ്‌ ചെയ്യുകയായിരുന്നു.മറ്റ് പരാതികൾ ഉണ്ടോ എന്നറിയാൻ പോലീസ് കൂടുതൽ വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തും. സ്കൂൾ അധികൃതരിൽ നിന്നും വിവരം തേടും. ജോണി മുമ്പ് കസബ പോലീസ് സ്റ്റേഷൻ പരിധിയിൽ പോക്സോ കേസിൽ പ്രതി ആയിരുന്നതായി പോലീസ് സ്ഥിരീകരിച്ചു.

Read More

വ്യാജ ആപ്ലിക്കേഷനിൽ കുരുങ്ങി ആയുർ സ്വദേശി. പണം ആവശ്യപ്പെട്ടുകൊണ്ട് മെസ്സേജുകൾ. കൊട്ടാരക്കര സൈബർ പോലീസിൽ പരാതി

ആയൂർ : വ്യാജ ആപ്ലിക്കേഷനിൽ കുരുങ്ങി ആയുർ സ്വദേശി. പണം ആവശ്യപ്പെട്ടുകൊണ്ട് മെസ്സേജുകൾ. കൊട്ടാരക്കര സൈബർ പോലീസിൽ പരാതി. തട്ടിപ്പ് സംഘങ്ങൾ പെരുകുന്നു. ആശങ്കയോടെ സോഷ്യൽ മീഡിയ ഉപഭോക്താക്കൾ. ഏത് ആപ്ലിക്കേഷനിലും  ഒരു തട്ടിപ്പ് ഒളിഞ്ഞിരിക്കുന്നു. നിരവധി വ്യാജ ഓൺലൈൻ ആപ്ലിക്കേഷൻ ആണ്  ഇന്ന് നിലവിലുള്ളത്. വീട്ടമ്മമാർക്കുള്ള ലോൺ പദ്ധതി എന്ന പേരിൽ കേരളത്തിലൂടെ നീളം നിരവധി തട്ടിപ്പുകളാണ് നടന്നിട്ടുള്ളത്. ആയിരക്കണക്കിന് കേസുകളാണ് സൈബർ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. ഓൺലൈനിൽ നിന്നും സാധനങ്ങൾ പർച്ചേസ് ചെയ്യുമ്പോഴും…

Read More

പാലക്കാട് കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞ് വനിതാ ഡ്രൈവർ മരിച്ചു.

പാലക്കാട് കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞ് വനിതാ ഡ്രൈവർ മരിച്ചു. കിഴക്കഞ്ചേരി വക്കാല ആലമ്പള്ളം സ്വദേശി വിജീഷ സോണിയ (37) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ എട്ട് മണിയോടു കൂടി മംഗലം ഡാം – ഓടംതോട് റോഡിൽ കരിങ്കയം പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. സ്കൂൾ ട്രിപ്പ് പോകുന്നതിനിടെ കാട്ടുപന്നി ഓട്ടോയുടെ കുറുകെ ചാടുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന മൂന്ന് വിദ്യാർഥികള്‍ക്ക് പരുക്കുണ്ട്. വിദ്യാർത്ഥികളായ അമയ, അനയ, ടോമിലിൻ എന്നിവർക്കാണ് പരുക്കേറ്റത്. 1

Read More

മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു AIYF കടയ്ക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.

ഭരണകൂട ഒത്താശയോടെ കലാപം  മണിപ്പൂരിൽ സൃഷ്ടിക്കുകയാണ് എന്ന് ആരോപിച്ചു കൊണ്ട് ,  BJP സർക്കാരിനെതിരെ,  മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് AIYF കടയ്ക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. കടയ്ക്കലിൽ നിന്നും നിന്നും ആരംഭിച്ചു ചിങ്ങേലിയിൽ അവസാനിച്ച  നൈറ്റ്‌ മാർച്ച്‌   AIYF കടയ്ക്കൽ മണ്ഡലം പ്രസിഡന്റ്‌ സ: സോണി ചിതറയുടെ അധ്യക്ഷതയിൽ AIYF ജില്ലാ പ്രസിഡന്റ്‌ സ:ടി. എസ് നിതീഷ്  ഉദ്ഘാടനം ചെയ്തു. AIYF കടയ്ക്കൽ മണ്ഡലം സെക്രട്ടറി സ: അശോക് R നായർ…

Read More

അറിയിപ്പ് ( കാണ്മാനില്ല )

ഈ ഫോട്ടോയിൽ കാണുന്ന പെൺകുട്ടിയെ (അഭിരാമി 15 വയസ്സ്)11-7-23ഇന്ന് വൈകുന്നേരം മുതൽ പേരൂർക്കടയിൽ നിന്ന് കാണ്മാനില്ല . കത്ത് എഴുതിയതിനു ശേഷം വീട് വിട്ട് പോയതായിട്ടാണ് അറിയാൻ കഴിഞ്ഞത്.അന്വേഷണത്തിൽ ഈ കുട്ടി ഇതേ യൂണിഫോം ധരിച്ച് നെടുമങ്ങാട് പരിസരത്തേക്ക് ബസിൽ വന്നിട്ടുണ്ട് എന്നാണ് വിവരം. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടനടി നെടുമങ്ങാട് പോലീസ് സ്റ്റേഷനിലോ താഴെക്കാണുന്ന നമ്പറിലോ അറിയിക്കുക. Ph-9567688375… കൂടുതൽ പേരിലേക്ക് ഈ വിവരം എത്തിക്കാൻ കൂടി എല്ലാവരും ശ്രമിക്കുക

Read More

പ്രവർത്തനം നിലച്ചിരുന്ന ആയുർ കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫീസിന്റെ പ്രവർത്തനം നാളെ മുതൽ ( 12/07/2023 ) പുന:രാരംഭിക്കും

കെ എസ് ആർ ടി സി ഉദ്യോഗസ്ഥരും, അംഗീകൃത യൂണിയൻ പ്രതിനിധി സംഘവും ചേർന്ന് ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്ത് അധികാരികളുമായി ചർച്ച നടത്തിയതിന്റെ ഫലമായി സ്റ്റേഷൻ മാസ്റ്റർ ഓഫിസിന്റെ താക്കോൽ പഞ്ചായത്ത് അധികാരികൾ കെ എസ് ആർ ടി സി യ്ക്ക് കൈമാറി. തുടർന്ന് ജീവനക്കാരുടെ നേതൃത്വത്തിൽ ഓഫീസും, പരിസരവും വൃത്തിയാക്കി, സ്റ്റേഷൻ മാസ്റ്ററെ സ്ഥിരമായി നിയമിച്ചു.കെ എസ് ആർ ടി സി യുടെ സർവീസ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനോടൊപ്പം, ഈ ഓഫീസ് എൻക്വയറികൗണ്ടറായി കൂടി പ്രവർത്തിച്ചാൽ യാത്രക്കാർക്ക്…

Read More

കടയ്ക്കൽ കുമ്മിൾ സ്വദേശിനിയായ ഏഴുവയസുകാരിക്ക് കന്നുകാലികളിൽ നിന്ന് പടരുന്ന ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു.

കടയ്ക്കൽ കുമ്മിൾ സ്വദേശിനിയായ ഏഴുവസുകാരിക്ക് കന്നുകാലികളിൽ നിന്ന് പടരുന്ന ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു.കല്ലറയ്ക്കടുത്ത് മായാ ഭവനിൽ മനോജ് കുമാറിന്റെയും ചിത്രലേഖയുടെയും മകൾ ദേവനന്ദയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവന ന്തപുരം എസ്.എ. ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോഗ്യനിലതൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസ് വ്യക്തമാക്കി. രോഗം സ്ഥിരീകരിച്ച കുട്ടിയുടെ മുഖത്ത് കഴിഞ്ഞ 30 ന് നീര് പടർന്നതോടെ കടയ്ക്കൽ താലൂക്കാശുപത്രിയിൽ എത്തിച്ചു. രണ്ട് ദിവസത്തിനുള്ളിൽ നീര് കുറഞ്ഞെങ്കിലും വിട്ടു മാറാത്ത പനിയായി. തുടർന്ന് നടത്തിയ പരിശോധനയിൽ പ്ലേറ്റ്ലെറ്റ് കൗണ്ട്…

Read More

കടയ്ക്കൽ താലൂക്ക് ആശുപത്രിയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട്  കടയ്ക്കൽ  ബഹുജന  കൂട്ടായ്മ

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കടയ്ക്കൽ ബഹുജനകൂട്ടായ്മ ക്യാമ്പയിൻ നടത്തി.ചടയമംഗലം ബ്ലോക്ക് പ്രസിഡന്റ് പി.ആർ സന്തോഷിന്റെ അധ്യക്ഷതയിലയിരുന്നു പരിപാടി. കൊല്ലത്തിന്റെ എം.പി, എൻ.കെ പ്രേമചന്ദ്രൻ പ്രതിഷേധയോഗം ഉത്ഘാടനം ചെയ്തു.കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം നസീർ മുഖ്യ പ്രഭാഷണം നടത്തി. മുൻ INC ചടയമംഗലം ബ്ലോക്ക് പ്രസിഡന്റ് വി.ഒ സാജൻ , കെ.പി.സി.സി മെമ്പർ ഷിജു , ഡി.സി.സി മെമ്പർ ചന്ദ്രബോസ് , കടക്കൽ താജുദീൻ , കടയ്ക്കൽ മണ്ഡലം…

Read More

ചടയമംഗലം പഞ്ചായത്തിലെ 96 കുടുംബംങ്ങൾക്ക് ആശ്വാസം

പഞ്ചായത്തിന് പുതിയതായി നിർമിക്കുന്ന ഓഫീസിന്റെ ഡിപിആർ പ്രകാശനവും മൂന്നാംഘട്ട ലൈഫ് പദ്ധതിയുടെ ഭൂരഹിത ഭവനരഹിതർക്കുള്ള പ്രമാണ കൈമാറ്റ ചടങ്ങും തദ്ദേശവകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനംചെയ്തു. 96 കുടുംബങ്ങൾക്ക് ഭൂമി നൽകുന്നതിനുള്ള പഞ്ചായത്തിന്റെ ഇടപെടൽ മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. കൈരളി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് ജെ വി ബിന്ദു സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ, വൈസ് പ്രസിഡന്റ് ഹരി വി നായർ, ജില്ലാ…

Read More
error: Content is protected !!