യുവതിയെ പട്ടാപ്പകൽ ആശുപത്രിക്കുള്ളിൽ  കുത്തിക്കൊന്നു, മുൻ സുഹൃത്ത് പിടിയിൽ.

എറണാകുളം അങ്കമാലി മൂക്കന്നുരിൽ എം.എ ജി.ജെ ആശുപത്രിക്കുള്ളിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീയെ കുത്തിക്കൊന്നു. ലിജിയെന്ന നാൽപ്പത് വയസുകാരിയാണ് മുൻ സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചത്. പ്രതി മഹേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിയായ അമ്മയ്ക്ക് കൂട്ടിരിപ്പിനുണ്ടായിരുന്നത്  ലിജിയായിരുന്നു. ഇവരുടെ മുൻ സുഹൃത്തായ മഹേഷ്, ലിജിയെ കാണാനായാണ്  ആശുപത്രിയിലെത്തിയത്. പിന്നീട് ഇരുവരും തമ്മിൽ വാക്കേറ്റവും വഴക്കുമുണ്ടായി. പിന്നാലെ കത്തിയെടുത്ത മഹേഷ്, ലിജിയെ നിരവധിത്തവണ കുത്തിയെന്നാണ് ദൃക്സാക്ഷികളിൽ നിന്നും ലഭിക്കുന്ന വിവരം. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ലിജിയെ പ്രതി പിന്തുടർന്ന്…

Read More

ഓണാഘോഷം ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 02 വരെ; സംസ്ഥാനതല സംഘാടക സമിതി രൂപീകരിച്ചു

ഇത്തവണത്തെ ഓണം വാരാഘോഷം ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 02 വരെ നടക്കും. ആഘോഷനടത്തിപ്പിനായി മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യരക്ഷാധികാരിയായി സംഘാടക സമിതി രൂപീകരിച്ചു. മന്ത്രിമാരായ പി. എ. മുഹമ്മദ് റിയാസ്, വി. ശിവൻകുട്ടി, ആന്റണി രാജു എന്നിവരുടെ സാന്നിധ്യത്തിൽ മാസ്കറ്റ് ഹോട്ടലിൽ നടന്ന യോഗത്തിൽ വിവിധ കമ്മിറ്റികളെയും തെരഞ്ഞെടുത്തു. രക്ഷാധികാരികളായി നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, മന്ത്രിമാരായ വി. ശിവൻകുട്ടി, ജി. ആർ. അനിൽ,…

Read More

മുൻഗണനാ റേഷൻ കാർഡ്: അപേക്ഷാ തീയതി മാറ്റി

പൊതു വിഭാഗം റേഷൻ കാർഡ് ഉടമകളിലെ യോഗ്യരായവരിൽ നിന്ന് മുൻഗണനാ വിഭാഗത്തിലേക്കുള്ള പരിവർത്തനത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിയതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ജൂലൈ 18 മുതൽ ആഗസ്റ്റ് 10 വരെയായിരുന്നു അപേക്ഷ സമർപ്പിക്കുന്നതിന് നേരത്തെ നിശ്ചയിച്ചിരുന്ന സമയപരിധി. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

കൊല്ലം ജില്ലയിൽ 82 സ്കൂളുകൾ ലഹരി സംഘങ്ങളുടെ പിടിയിലെന്ന് ഇന്റലിജൻസ് വിഭാഗം

എക്‌സൈസ്  വിഭാഗത്തിന്റെ അന്വേഷണ റിപ്പോർട്ട് പ്രകാരം കൊല്ലം ജില്ലയിൽ 82 സ്‌കൂളുകൾ മയക്കുമരുന്ന് വിൽപന സംഘത്തിന്റെ പിടിയിൽ അകപ്പെട്ടിട്ടുണ്ട്. ഇന്റലിജൻസ് വിഭാഗം എക്സൈസിന് റിപ്പോർട്ട് കൈമാറി.ഇത്രയും സ്കൂളുകൾ ‘പ്രശ്ന ബാധ്യത’മെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഈ സ്കൂൾ പരിസരങ്ങൾ എക്സൈസിന്റെ കർശന നിരീക്ഷണത്തിലാക്കി. കഴിഞ്ഞ വർഷം 28 സ്കൂളുകൾ ആണ് . ലിസ്റ്റിൽ ഉണ്ടായിരുന്നത്. കുട്ടികൾക്ക് ലഹരി വസ്തുക്കൾ വേഗം ലഭിക്കാൻ സാധ്യതയുള്ള സ്കൂൾ പരിസരങ്ങൾ, പുകയില ഉൽപ്പന്നങ്ങളും  മറ്റ് ലഹരി വസ്തുക്കളും പിടികൂടിയ കേസിൽ ഉൾപ്പെട്ട കടകൾക്ക് സമീപത്തെ…

Read More

പ്രായപൂർത്തിയാകാത്തയാൾ വാഹനം ഓടിച്ചു: ഉടമയ്ക്ക് 34000 രൂപ പിഴയും തടവും

എത്രയൊക്കെ നിയമം കർശനമാക്കിയാലും പ്രായപൂർത്തി ആകാത്തവർക്ക് വാഹനം നൽകി വിടുന്നത് സാധാരണയാണ് . അങ്ങനെ നൽകി വിടുന്നവർക്ക് മാതൃകയാണ് . ഈ ശിക്ഷ വിധി. പ്രായപൂർത്തിയാകാത്തയാളെ വാഹനമോടിക്കാൻ അനുവദിച്ചതിന് 34,000 രൂപ പിഴയും വാഹന ഉടമയായ സഹോദരനെ ഒരു ദിവസത്തെ വെറും തടവും കോടതി വിധിച്ചു. ആലുവ സ്വദേശിയും വാഹന ഉടമയുമായ റോഷന് സെക്ഷൻ 180 പ്രകാരം 5,000 രൂപയും സെക്ഷൻ 199 എ പ്രകാരം 25,000 രൂപയും പിഴ ചുമത്തി. കൂടാതെ, കോടതി സമയം അവസാനിക്കുന്നത്…

Read More

രണ്ടുദിവസം പഴക്കമുള്ള യുവതിയുടെ മൃതദേഹംവീട്ടിനുള്ളിൽ കണ്ടെത്തി

പാലോട് :യുവതിയുടെ രണ്ടുദിവസം പഴക്കമുള്ള മൃതദേഹംവീട്ടിനുള്ളിൽ കണ്ടെത്തി പാലോട് നന്ദിയോട് പച്ചമല കിടാരക്കുഴി രേഷ്മ ഭവനിൽ രേഷ്മയാണ് (30) മരിച്ചത് .ഇന്ന് ഉച്ചയോടെ യാണ് രേഷ്മയെ റൂമിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്  .  മൃതദേഹത്തിന് രണ്ടുദിവസത്തെ  പഴക്കമുള്ളതായി  പോലീസ് പറഞ്ഞു .റൂമിനുള്ളിൽ ഒറ്റയ്ക്ക് ഇരിക്കുന്ന സ്വഭാവമുള്ള രേഷ്മയെ രണ്ടുദിവസമായി പുറത്ത് കാണാത്തതുകൊണ്ട്പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ച  നിലയിൽ രേഷ്മയെ കണ്ടെത്തിയത്. തുടർന്ന്നെടുമങ്ങാട് തഹസിൽദാർ  അറുമുഖത്തിന്റെ  നേതൃത്വത്തിൽ പാലോട് പോലീസ്സ്റ്റേഷൻഹൗസ് ഓഫീസർ പി ഷാജിമോൻ,എസ് ഐ മാരായ നിസാറുദ്ദീൻ,റഹീം, ഉദയകുമാർSCPOമാരായാ വിനീത്,ഗീത…

Read More

ചാക്കിന് 50 രൂപ കുറച്ച് സിമന്റ്! 32000 രൂപ തട്ടിയെടുത്ത  കേസിൽ മടത്തറ സ്വദേശി അറസ്റ്റിൽ

അഖിൽ (34) എന്ന മടത്തറ സ്വദേശിയെ പണം തട്ടിയതിന് അമ്പലപ്പുഴ  പോലീസ് അറസ്റ്റ് ചെയ്തു.നിർമ്മാണ സ്ഥലങ്ങളിൽ കുറഞ്ഞ വിലയ്ക്ക് സിമന്റ് ലഭിക്കുമെന്ന് വിശ്വസിപ്പിച്ച്‌  തട്ടിപ്പ്  നടത്തിയ കൊല്ലം   മടത്തറ  സ്വദേശിയെ അമ്പലപ്പുഴ എസ്എച്ച്ഒ അറസ്റ്റ് ചെയ്തത്. ജൂൺ മൂന്നിന് വളഞ്ഞാവി സ്വദേശിയായ ഷംഷാദിന്റെ വീടുപണി നടക്കുന്നിടത്ത്   അഖിൽ എത്തുകയും രാംകോ സിമന്റ്‌സിലെ സെയിൽസ് എക്‌സിക്യൂട്ടീവാണെന്ന് പറഞ്ഞു ആളുകളെ കബളിപ്പിക്കുകയും ചെയ്താണ്  തട്ടിപ്പ് നടത്തിയത്. മാർക്കറ്റ് വിലയേക്കാൾ 50 രൂപ കുറഞ്ഞ വിലയ്ക്ക് സിമന്റ് നൽകാമെന്നും സിമന്റ് ഡെലിവറി…

Read More

അരയ്ക്ക് താഴോട്ട് തളർന്ന് ചികിത്സയിൽ കഴിയുന്ന അനീഷിന് ചിതറ ചാരിറ്റി ഗ്രൂപ്പിന്റെ (CCG) സഹായം

അപകടത്തിൽ പെട്ട് അരയ്ക്ക് കീഴ്പ്പോട്ട് തളർന്നു പോയി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന അനീഷിനു ചിതറ ചാരിറ്റി ഗ്രൂപ്പിന്റെ(CCG) കൈത്താങ്ങ്,ചികിത്സാസഹായം സെക്രട്ടറി ശങ്കർരാജ് ചിതറയും ചാരിറ്റി ഗ്രൂപ്പ് അംഗം മനു മാങ്കോടും കൈമാറി. കഴിഞ്ഞ ഒരു വർഷത്തോളമായി ഇദ്ദേഹം ചികിത്സയിലാണ്.പിതാവ് മരണപ്പെട്ടു പോയ ഇദ്ദേഹത്തിന്റെ മാതാവ് കിടപ്പുരോഗിയാണ്. പ്രദേശത്തിന്റെ ചികിത്സയ്ക്കായി നല്ലൊരു തുക വേണ്ടിവരുംഎല്ലാവരും കഴിയുന്ന സഹായങ്ങൾ ഇദ്ദേഹത്തിന് അയച്ചു നൽകുക. രോഗിയുടെ അക്കൗണ്ട് വിവരങ്ങൾ ചുവടെ ചേർക്കുന്നു. Name: Aneesh. R(pinku)A/c no: 6246746411IFSC CODE:…

Read More

അഭിമാനമുയർത്തി പറന്നുയർന്ന് ഇന്ത്യയുടെ ചന്ദ്രയാനം.

ശ്രീഹരിക്കോട്ട, അഭിമാനമുയർത്തി പറന്നുയർന്ന് ഇന്ത്യയുടെ ചന്ദ്രയാനം. പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ 3 ന്റെ വിക്ഷേപണം വിജയകരം. നേരത്തെ അറിയിച്ചതു പോലെ 2.35ന് തന്നെ ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നു ചന്ദ്രയാൻ 3 വഹിച്ച് എൽവിഎം3 -എം4 റോക്കറ്റ് കുതിച്ചുയർന്നു. ഇസ്റോയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റാണ് 43.5 മീറ്റർ പൊക്കവും 4 മീറ്റർ വിസ്തീർണവുമുള്ള എൽവിഎം3 -എം4 റോക്കറ്റ്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് ചന്ദ്രയാൻ 3 വഹിച്ച് എൽവിഎം3 -എം4 റോക്കറ്റ് കുതിച്ചുയരുന്ന പ്രതീക്ഷയോടെയുള്ള നീണ്ട കാത്തിരിപ്പാണ്…

Read More

പെരിങ്ങമ്മലയിൽ ഒരു കുടുംബത്തിലെ നാലുപേർ വിഷം കഴിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേരെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം പെരിങ്ങമലയിലാണ് സംഭവം.അച്ഛനും മകളും മരിച്ചു.അമ്മയെയും മകനെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുല്ലാമുക്കില്‍ ശിവരാജന്‍ (56), മകള്‍ അഭിരാമി (22) എന്നിവരാണ് മരിച്ചത്.ശിവരാജന്റെ ഭാര്യ ബിന്ദു, മകൻ അർജുൻ എന്നിവരെയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കട ബാധ്യതയാണ് കുടുംബം ഒന്നടങ്കം ജീവനൊടുക്കാന്‍ കാരണമായതെന്നു റിപ്പോര്‍ട്ടുകളുണ്ട്. നിങ്ങൾക്കും പരസ്യങ്ങൾ നൽകാം

Read More
error: Content is protected !!