നഗരൂരിൽ ലോട്ടറിയടിച്ചതിന് പിന്നാലെ കാണാതായ യുവാവിനെ  കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടു

നഗരൂർ ചെമ്പരത്ത്മുക്ക് കേശവപുരം ആശുപത്രിക്ക് സമീപം ആർ.ജി നിവാസിൽ രാജീവ് (39) നെയാണ് സ്വന്തം വീടിന്റെ കിണറിൽ മരിച്ച നിലയിൽ കാണപ്പെട്ടത്..രണ്ടുദിവസമായി കാൺമാനില്ല എന്ന് കാട്ടി രക്ഷിതാക്കൾ നഗരൂർ പോലീസ് സ്റ്റേഷനിൽ ഇന്ന് പരാതിപ്പെട്ടിരുന്നു…ശേഷം ബന്ധുക്കളും നാട്ടുകാരും വീട്ടിലെത്തി വീടും പരിസരവും പരിശോധിച്ചപ്പോഴാണ് കിണറിനുള്ളിൽ മരിച്ച നിലയിൽ രാജീവിനെ കണ്ടെത്തിയത് …നഗരൂർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തുകയും ആറ്റിങ്ങൽ ഫയർഫോഴ്സിന്റെ സഹായത്തോടെ  മൃതദേഹം പുറത്തെടുക്കുകയും ചെയ്തു …മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുള്ളതായി നാട്ടുകാർ അഭിപ്രായപ്പെട്ടു… ഭാര്യയും,…

Read More

കുട്ടികളിലെ മയക്കുമരുന്ന് ഉപഭോഗം: പൊലീസിനെയോ എക്സൈസിനെയോ വിവരം അറിയിക്കണം.

കുട്ടികളിലെ മയക്കുമരുന്ന് ഉപഭോഗം ശ്രദ്ധയിൽപ്പെട്ടാൽസ്‌കൂൾ അധികൃതർ നിർബന്ധമായും പൊലീസിനെയോ എക്സൈസിനെയോ വിവരം അറിയിക്കണമെന്ന്മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാർത്ഥികൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗംതടയുന്നതിന് സ്വീകരിക്കേണ്ട മാർഗങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽസംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസുകൾ ശ്രദ്ധയിൽപ്പെട്ടാൽ നിർബന്ധമായുംഅധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. 2022 -23 അക്കാദമികവർഷം 325 കേസുകൾ വിവിധ സ്‌കൂളുകളിൽ അദ്ധ്യാപകരുടെ / അധികൃതരുടെശ്രദ്ധയിൽപ്പെട്ടെങ്കിലും 183 കേസുകൾ മാത്രമാണ് എൻഫോഴ്‌സ്‌മെന്റ്അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഈ പ്രവണത പ്രോത്സാഹിപ്പിക്കരുതെന്നുംഅദ്ദേഹം നിർദേശിച്ചു. ക്ലാസിലും വീട്ടിലും സ്വഭാവത്തിലോ പെരുമാറ്റത്തിലോ വ്യതിയാനംപ്രകടിപ്പിക്കുന്ന വിദ്യാർത്ഥികളെ…

Read More

വനം വകുപ്പിന്റെ വാഹനം പാഞ്ഞുകയറി ലോട്ടറി തൊഴിലാളിയായ സ്ത്രീ കൊല്ലപ്പെട്ടു, ഒരാൾക്ക് പരിക്ക്

ചാലക്കുടിയിൽ വാഹനാപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. ലോട്ടറി വിൽപ്പനക്കാരിയായ ചാലക്കുടി സ്വദേശി മേഴ്സി തങ്കച്ചനാണ് മരിച്ചത്. വനം വകുപ്പിന്റെ ജീപ്പ് നിയന്ത്രണം വിട്ട് ഇടിച്ചാണ് മേഴ്സി തങ്കച്ചൻ കൊല്ലപ്പെട്ടത്. വഴിയാത്രക്കാരനായ മറ്റൊരാൾക്ക് അപകടത്തിൽ സാരമായി പരിക്കേറ്റിട്ടുണ്ട്. ഓടിക്കൊണ്ടിരിക്കെ വനം വകുപ്പ് വാഹനത്തിന്റെ ടയർ പൊട്ടിത്തെറിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം രണ്ട് പേരുടെയും ശരീരത്തിലേക്ക് പാഞ്ഞുകയറിയാണ് അപകടം നടന്നത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

പാങ്ങോട് 14-കാരിയെ വായിൽ തുണി തിരുകി പീഡിപ്പിച്ച 24-കാരനായ ചിറ്റപ്പന് 13 വർഷം തടവും പിഴയും വിധിച്ച് കോടതി

14 -കാരിയെ രണ്ട് തവണ പീഡിപ്പിച്ച കേസിൽ പ്രതിയായ ചിറ്റപ്പന് 13 വർഷം കഠിന തടവും നാൽപ്പത്തി അയ്യായിരം രൂപ പിഴയും.  ശിക്ഷ വിധിച്ചത് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയാണ്. പാങ്ങോട് സ്വദേശിയും പെൺകുട്ടിയുടെ ചിറ്റപ്പനുമായ 24 -കാരനെയാണ് ജഡ്ജി ആർ രേഖ ശിക്ഷിച്ചത്.പിഴ തുക അടയ്ക്കാത്ത പക്ഷം ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണം. 2017 -ൽ കുട്ടി അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ  പീഡിപ്പിക്കാൻ ഉള്ള ഉദ്ദേശത്തിൽ കുട്ടിയുടെ കൈയ്യിൽ പിടിച്ച് വലിച്ച് മുറിയിലേയ്ക്ക് കൊണ്ടു…

Read More

AIYF ഇട്ടിവാ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രതിഭ സംഗമത്തിന്റെ സംഘടക സമിതി കോട്ടുക്കൽ പാർട്ടി ഓഫീസിൽ വെച്ച് നടന്നു

AIYF ഇട്ടിവാ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രതിഭ സംഗമത്തിന്റെ സംഘടക സമിതി കോട്ടുക്കൽ പാർട്ടി ഓഫീസിൽ വെച്ച് നടന്നു.പാർട്ടി മണ്ഡലം കമ്മിറ്റി അംഗം സ:ബി. രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പാർട്ടിയുടെ കടയ്ക്കൽ മണ്ഡലം കമ്മിറ്റി സെക്രട്ടറി സ:ജെ. സി. അനിൽ ഉദ്ഘാടനം ചെയ്തു.AIYF ഇട്ടിവാ മേഖല കമ്മിറ്റി സെക്രട്ടറി സ:അജാസ് സ്വാഗതം ആശംസിച്ചു. പാർട്ടി മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സ:എ. നൗഷാദ് പ്രോഗ്രാമിനെ കുറിച്ച് വിശദീകരിച്ചു. AIYF കൊല്ലം ജില്ലാ പ്രസിഡന്റ്‌ സ:ടി. എസ്….

Read More

മണിക്കൂറുകൾ കടന്നിട്ടും കൊട്ടാരക്കര കടന്നില്ല വിലാപയാത്ര

വിടവാങ്ങിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹവുമായുള്ള വിലാപയാത്രതിരുവനന്തപുരം കടന്നത് 7 മണിക്കൂറെടുത്ത്. നിലവിൽ കൊല്ലം ആയൂരിനും വാളകത്തിനുമിടയിലാണ് വിലാപയാത്ര എത്തിയിരിക്കുന്നത്. പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാൻ റോഡിന് ഇരുവശവും ജനം തടിച്ചുകൂടി. തിരക്ക് നിയന്ത്രിക്കാൻ ആകാതെ പലയിടത്തും പോലീസ് വശംകെട്ടു. മണിക്കൂറുകൾ വൈകിയാണ് വിലാപയാത്ര ഓരോ പോയിന്റിലുമെത്തിയത്. അതുകൊണ്ട് തന്നെ കോട്ടയം പുതുപ്പള്ളിയിലെ കുടുംബവീട്ടിലെത്തുമ്പോൾ ഏറെ വൈകും. കോട്ടയത്ത് ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ 2000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂർ, കൊട്ടാരക്കര, അടൂർ, പന്തളം,…

Read More

ഡി വൈ എഫ് ഐ പ്രാദേശിക നേതാവ് അമ്പാടി കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ

ഡി വൈ എഫ് ഐ പ്രാദേശിക നേതാവ് അമ്പാടി കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ഗുണ്ടാ നേതാവ് ലിജുഉമ്മന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ പെട്ടവരാണ് അറസ്റ്റിലായത്. ക്രിക്കറ്റ് മൈതാനത്തുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് കൊലപാതകം നടന്നതെന്ന് കരുതുന്നു. അമ്പാടിക്കൊപ്പമുണ്ടായിരുന്ന സഹോദരൻ അർജുന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കായംകുളം കൃഷ്ണപുരം മാവിനാൽകുറ്റി ജംഗ്ഷന് സമീപമാണ് നടുറോഡിൽ ഗുണ്ടാ സംഘവുമായുള്ള ഏറ്റുമുട്ടിൽ ഡി വൈ എഫ് ഐ നേതാവ് അമ്പാടി കൊല്ലപ്പെട്ടത്. ഇന്നലെ വൈകീട്ട് 5.30 നാണ് സംഭവം. സംഘട്ടനത്തിടയിൽ അമ്പാടി കുത്തേറ്റ്…

Read More

കൊല്ലത്ത് സ്വിഫ്റ്റ് ബസിടിച്ച് ബൈക്ക് യാത്രികരായ യുവാവും യുവതിയും മരിച്ചു

സ്വിഫ്റ്റ് ബസിടിച്ച് ബൈക്ക് യാത്രികരായ യുവാവും യുവതിയും മരിച്ചു. കാവാലം ചെറുകര എത്തിത്തറ സാബുവിന്റെ മകൾ ശ്രുതി (25), കോഴിക്കോട് നൻമണ്ട ചീക്കിലോട് മേലേ പിലാത്തോട്ടത്തിൽ മുഹമ്മദ് നിഹാൽ (25) എന്നിവരാണ് മരിച്ചത്. കൊല്ലം കാവനാട് ആൽത്തറമൂട് ജങ്‌ഷനിൽ ചൊവ്വാഴ്ച പുലർച്ചെ നാലരയോടെയാണ് സംഭവം. എറണാകുളത്തുനിന്നു തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്‌ ആൽത്തറമൂട് ജങ്‌ഷനിൽ മുന്നോട്ടുപോയി ചുറ്റിവരേണ്ടതിനുപകരം ഡിവൈഡറിനു സമീപം വലത്തോട്ടുതിരിഞ്ഞ് തെറ്റായ ദിശയിലൂടെ വന്നതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും ബസിൽത്തന്നെ കൊല്ലം…

Read More

സൗജന്യ കശുമാവിൻ തൈകൾ വിതരണം ചെയ്തു

കടയ്ക്കൽ: കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി കേരള കശുമാവ് കൃഷി വികസന ഏജൻസിയുമായി സഹകരിച്ച് കൊണ്ട് കർഷകർക്കായി ഏർപ്പെടുത്തിയ സൗജന്യ കശുമാവിൻ തൈകളുടെ വിതരണോദ്‌ഘാടനം കമ്പനി ചെയർമാൻ ജെ സി അനിൽ നിർവ്വഹിച്ചു. കേരളത്തിലെ കശുമാവ് കൃഷി വ്യാപിപ്പിക്കുന്നതിനായി കശുമാവ് കൃഷി വികസന ഏജൻസി ‘പണം കായ്ക്കും കശുമാവ് തൊഴിലേകും കശുവണ്ടി’ എന്ന പദ്ധതി പ്രകാരമാണ് കശുമാവിൻ തൈകളുടെ വിതരണം നടന്നത്. നൂറ് കർഷകർക്കായി മൂവായിരത്തി അഞ്ഞൂറ് തൈകളാണ് വിതരണം ചെയ്തത്. പരിപാടിയിൽ കശുമാവ് വികസന ഏജൻസി…

Read More

ഉമ്മൻചാണ്ടി സാറിന്റെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആരംഭിച്ചു.

ഉമ്മൻചാണ്ടിയുടെ ചേതനയറ്റ ശരീരം വിലാപയാത്രയായി പുതുപ്പള്ളിയിലേക്ക് പുറപ്പെടുമ്പോൾ തലസ്ഥാന നഗരി അദ്ദേഹത്തിന് യാത്രയയപ്പ് നൽകി. എഴുമണിയോടെയാണ്  തലസ്ഥാനം നഗരിയോട് വിട പറഞ്ഞു കൊണ്ട് ഉമ്മൻചാണ്ടിയുടെ ചേതനയറ്റ ശരീരവുമായി യാത്ര തിരിച്ചത്. വാഹനം എംസി റോഡ് വഴിയാണ് കടന്നുപോവുന്നത്. ഈ റോഡിൽ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തും. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി വഴി വിലാപയാത്ര കോട്ടയത്തെത്തുമെന്ന് കെ പി സി സി അറിയിച്ചു. വൈകുന്നേരത്തോടെ ഭൗതികദേഹം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും….

Read More
error: Content is protected !!