
കര്‍ക്കടക വാവുബലിക്ക് വര്‍ക്കലയില്‍ സര്‍വീസ് നടത്തിയ സ്വകാര്യബസുകള്‍ക്ക് പിഴ
കർക്കടക വാവുബലിക്ക് വർക്കലയിൽ സർവീസ് നടത്തിയ സ്വകാര്യബസുകൾക്ക് കൊല്ലം ആർ.ടി.ഒ എൻഫോഴ്സ്മെന്റ് പിഴ ചുമത്തി പ്രൈവറ്റ് ബസുകൾ ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി റൂട്ട് തെറ്റിച്ച് സർവീസ് നടത്തിയെന്നാരോപിച്ചാണ് പിഴചുമത്തിയത്. ഇരുപത്തിയെട്ടിൽപ്പരം ബസുകൾക്ക് 7500 രൂപ വീതമാണ് പിഴ ചുമത്തിയത്. ബലി കർമങ്ങൾക്ക് എത്തിയ ഏറിയ പേരും സ്വകാര്യ ബസുകളെയും കെ.എസ്.ആർ.ടി.സി ബസുകളെയുമാണ് ആശ്രയിച്ചത്. സ്വകാര്യ ബസുകൾ വർക്കല ടൗണിൽ നിന്ന് ക്ഷേത്രം ജംഗ്ഷനിലേക്ക് 10 രൂപ യാത്രാനിരക്ക് ഈടാക്കിയപ്പോൾ 30 ശതമാനം വർദ്ധനവ് വരുത്തിയാണ് കെ.എസ്.ആർ.ടി.സി സർവീസ്…