വെഞ്ഞാറമൂട്ടിൽ കടകൾ കത്തി നശിച്ചു

വെഞ്ഞാറമൂട് സമന്വയ നഗറിൽ തീപിടുത്തം..  മൂന്നു കടകൾ പൂർണമായും കത്തി നശിച്ചു .അജി , സജീവ് , സതി  എന്നിവരുടെ കടകളാണ് കത്തിയമർന്നത്. പുലർച്ചെ 3:00 മണിയോടെയാണ് സംഭവം.റോഡിനോട് ചേർന്നുള്ള കടകളാണ് കത്തിയത്.റോഡിലൂടെ യാത്ര ചെയ്ത് രണ്ട് യുവാക്കളാണ് കടകൾക്ക് തീ പിടിക്കുന്നത് കണ്ടത്. തുടർന്ന് സമീപത്തെ വീട്ടുകാരെ അറിയിക്കുകയും അവർ വെഞ്ഞാറമൂട് ഫയർഫോഴ്സിനെ വിവരം അറിയിക്കുകയും ആയിരുന്നു.കടകൾ പൂർണമായും കത്തി അമർന്നു.തീപിടുത്ത കാരണം വ്യക്തമല്ല പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ചടയമംഗലത്ത്  നിരവധി മോഷണക്കേസിലെ പ്രതിയായ മടത്തറ തുമ്പമൻതൊടി  സ്വദേശിയായ പ്രതി  അറസ്റ്റിലായി.

ചടയമംഗലം  കിളിമാനൂർ  കടയ്ക്കൽ  എന്നീ മേഖലകളിൽ നിരവധി മോഷണ കേസിലെ പ്രതിയാണ്  അറസ്റ്റിലായത്. മടത്തറ സ്വദേശി  തുമ്പമൺ തൊടി  അസീന  മൻസിലിൽ  നാൽപ്പത്  വയസ്സുള്ള  ഷമീറാണ്  പോലീസ് പിടിയിലായത്.വീടുകൾ കുത്തി തുറന്ന്  റബ്ബർഷീറ്റ്  മോഷ്ടിക്കുന്നതാണ്  ഷമീറിന്റെ  പതിവ്. വിവിധ പോലീസ് സ്റ്റേഷനുകളിൽ  23 കേസ്  പ്രതിക്കെതിരെ നിലവിലുണ്ട്. കഴിഞ്ഞ 27 ന് രാവിലെ  നാല്  മണിയോടെ  നിലമേൽ താജുദീന്റെ  വീട്ടിൽ നിന്നും 200 ഷീറ്റും ,  വേങ്ങമൂട്ടിൽ നാസറിന്റെ വീട്ടിൽ കിടന്ന  റബ്ബർഷീറ്റും  പ്രതി മോഷ്ടിച്ച് കടത്തിയ കേസിലാണ്…

Read More

DYFI പ്രതിഭാസംഗമവും പഠനോപകരണവിതരണവും

ചിതറ: DYFI കൊച്ചാലുംമൂട് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഭാസംഗമവും പഠനോപകരണവിതരണവും സംഘടിപ്പിച്ചു.DYFI ചിതറ മേഖല പ്രസിഡന്റ് നിമ്മി അധ്യക്ഷ ആയ പരിപാടിയിൽ DYFI കൊച്ചാലുംമൂട് യൂണിറ്റ് സെക്രട്ടറി ശങ്കർരാജ് സ്വാഗതം ആശംസിച്ചു. DYFI കൊല്ലം ജില്ലാസെക്രട്ടറിയേറ്റംഗം അഡ്വ.എസ്. ഷൈൻകുമാറാണ് ഉദ്ഘാടനം നിർവഹിച്ചത്. CPI(M) കടയ്ക്കൽ ഏരിയ കമ്മിറ്റിയംഗം കരകുളം ബാബു,CPI(M) ചിതറ ലോക്കൽ സെക്രട്ടറി സുകു,CPI(M) ചിതറ ലോക്കൽ കമ്മിറ്റിയംഗവും ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ഉഷ,CPI(M) കൊച്ചാലുംമൂട് ബ്രാഞ്ച് സെക്രട്ടറി അനീഷ്, DYFI കടയ്ക്കൽ ബ്ലോക്ക് എക്‌സിക്യൂട്ടീവ്…

Read More

കർണാടക പോലീസിനെ കസ്റ്റഡിയെടുത്ത്  കേരളാ പോലീസ്

പ്രതിയെ പിടികൂടാനെത്തിയ കർണാടക പോലീസ് സംഘം  പ്രതിയുടെ  എ ടി എം  കാർഡ്  ഉപയോഗിച്ച് പണം എടുത്തെന്നബന്ധുക്കളുടെ പരാതിയിലാണ്   കേരള പോലീസിന്റെ നടപടി കഴിഞ്ഞ രണ്ട് ദിവസം മുമ്പാണ്   കർണാടകയിൽ  മോഷണം നടത്തിയ പ്രതിയെ അന്വേഷിച്ചു കർണാടക പോലീസ് കേരളത്തിൽ എത്തിയത്.  ഈ വ്യക്തിയെ അന്വേഷിച്ചു കൊണ്ട്എറണാകുളത്ത്  വിവിധ  സ്റ്റേഷനുകളിൽ  കർണാടക പോലീസ് സംഘം എത്തിയിരുന്നു.  കളമശ്ശേരിയിൽ  പ്രതി ഉണ്ടെന്ന വിവരം കിട്ടുകയും കർണാടക പോലീസ്  കളമശ്ശേരിയിൽ നിന്നുംപ്രതിയെ പിടികൂടുകയും ചെയ്തു .കസ്റ്റഡിയിൽ എടുത്ത് പ്രതിയെ കൊണ്ട്…

Read More

വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വക്കം പുരുഷോത്തമന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു

ഇന്ന് രാവിലെ 11 മണിയോടെ വക്കത്തെ കടയിൽ വിളാകത്ത് വീട്ടുവളപ്പിൽ പിതാവ് ഭാനുപ്പണിക്കരുടെയും മാതാവിന്റെയും കല്ലറകൾക്ക്  സമീപമാണ് മുൻ ഗവർണറും, മുൻ സ്പീക്കറും, മുൻ മന്ത്രിയും, മുൻ എംപിയും, മുൻ ഡിസിസി പ്രസിഡണ്ടും, മുൻ കെപിസിസി ഭാരവാഹിയും, ആറ്റിങ്ങലിന്റെ പ്രിയപ്പെട്ട നേതാവുമായ വക്കംജി എന്ന കരുത്തനായ വക്കം ബി പുരുഷോത്തമന്റെ മൃതദേഹം സംസ്കരിച്ചത്. പൂർണ്ണ  ഔദ്യോഗിക ബഹുമതികളോടെയാണ് ശവസംസ്കാരം നടന്നത്.മകൻ ബിനു പുരുഷോത്തമൻ ചിതയ്ക്ക് തീകൊളുത്തി. സമൂഹത്തിന്റെ നാനാ തുറകളിൽപ്പെട്ട ആയിരങ്ങളാണ് തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി…

Read More

ഓണപ്പരീക്ഷ 16 മുതല്‍ 24വരെ; 25ന് സ്‌കൂള്‍ അടയ്ക്കും

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഒന്നാം പാദവാര്‍ഷിക പരീക്ഷ 16 മുതല്‍ 24വരെ നടത്താന്‍ വിദ്യാഭ്യാസ ഗുണമേന്മാ സമിതി യോഗം സര്‍ക്കാരിന് ശുപാര്‍ശ ചെയ്തു. യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ 16നും എല്‍പി ക്ലാസുകളിലെ പരീക്ഷ 19നും ആരംഭിക്കും. വിദ്യാഭ്യാസ കലണ്ടറിലേക്കാള്‍ ഒരു ദിവസം മുന്നേ പരീക്ഷ തുടങ്ങുന്ന രീതിയിലാണ് ശുപാര്‍ശ. 19ന് പ്രധാന പിഎസ്സി പരീക്ഷയുള്ളതിനാലാണ് ഈ ക്രമീകരണം. പ്ലസ് വണ്‍ പ്രവേശന നടപടി അവസാനിച്ചിട്ടില്ലാത്തതിനാല്‍ ക്ലാസ് തലത്തില്‍ പരീക്ഷ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. 25ന് ഓണാഘോഷത്തിനുശേഷം സ്‌കൂള്‍…

Read More

ചിതറയിൽ എക്സൈസ് ഉദ്യോഗസ്ഥരെ  മർദ്ദിച്ചു പ്രതി രക്ഷപ്പെട്ടു.

ചിതറയിൽ എക്സൈസ് ഉദ്യോഗസ്ഥരെ  മർദ്ദിച്ചു.ചടയമംഗലം എക്സൈസ് സിവിൽ എകസൈസ് ഓഫിസർ സബീർ , ഷൈജു എന്നിവർക്കാണ് മർദ്ദനമേറ്റത്ബൗണ്ടർമുക്ക് സ്വദേശിയായ കൃഷ്ണദാസാണ് ഹെൽമന്റ് ഉപയോഗിച്ചാണ് എക്സൈസ് ഉദ്യോഗസ്ഥരെ മർദ്ദിച്ചത് പ്രദേശത്ത് ചാരയ വിൽപ്പന നടത്തുന്ന കൃഷ്ണ ദാസിനെ കസ്റ്റഡിയിൽ എടുക്കുവാൻ  എത്തിയ ഉദ്യോഗസ്ഥരെ  മർദ്ദിച്ച് കൃഷ്ണദാസ് രക്ഷപ്പെടുകയായിരുന്നുപരുക്കേറ്റവർ ചികിത്സ തേടി. പ്രദേശത്ത് പ്രതിക്കായി  വ്യാപക തിരച്ചിൽ നടത്തുന്നു പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ലോഡ് കയറ്റിക്കൊണ്ടിരിക്കെ തടി വീണ് തടി വിൽപ്പനക്കാരന് ദാരുണ അന്ത്യം

ലോഡ് കയറ്റിക്കൊണ്ടിരിക്കെ തടി വീണ് തടി വിൽപ്പനക്കാരന് ദാരുണ അന്ത്യം പത്തനാപുരം കറവൂർ മഹാദേവർമൺ സ്കൂളിന് സമീപമാണ്  സംഭവം ലോറിയിൽ കയറ്റിക്കൊണ്ടിരുന്ന തടിയുടെ അട്ടി ഇടിഞ്ഞ് കരാറുകാരനും തൊഴിലാളികൾക്കും മുകളിലേക്ക് വീഴുകയായിരുന്നു ശിശുപാലൻ, സുരേഷ് കുമാർ, നാരായണൻകുട്ടി എന്നിവരാണ് തടിക്ക് അടിയിൽപ്പെട്ടത് ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോൾ തടി കരാറുകാരൻ ശിശുപാലൻ മരണപ്പെട്ടു ഗുരുതരമായി പരിക്ക് പറ്റിയ സുരേഷ് കുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് അയച്ചു നാരായണൻകുട്ടി പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് കറവൂർ മഹാദേവർമ്മ തരുനില വീട്ടിൽ ശിശുപാലൻ…

Read More

സൈബര്‍ കുറ്റങ്ങള്‍ നേരിടേണ്ടിവന്നവര്‍ പരാതിപ്പെടാന്‍ മുന്നിട്ടിറങ്ങണം: മന്ത്രി വീണാ ജോര്‍ജ്

സൈബര്‍ കുറ്റകൃത്യങ്ങള്‍ വളരെ ഗൗരവമുള്ള കുറ്റമാണെന്നും അത് അഭിമുഖീകരിക്കേണ്ടിവന്നവര്‍ പരാതി നല്‍കാന്‍ മടിച്ചുനില്‍ക്കാതെ മുന്നോട്ടുവരണമെന്നും ആരോഗ്യ വനിതാ ശിശുവികസന മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങള്‍ അതിശക്തമായി നേരിടുന്നതിന് നിയമം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് 20 സൈബര്‍ പൊലീസ് സ്റ്റേഷനുകളും സൈബര്‍ സെല്ലുകളും രൂപീകരിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. കേരള വനിതാ കമ്മിഷന്‍ ദേശീയ വനിതാ കമ്മിഷന്റെ സഹകരണത്തോടെ സ്വകാര്യതാ അവകാശം, സൈബര്‍ലോകത്തെ പ്രശ്‌നങ്ങള്‍, സുരക്ഷയും സോഷ്യല്‍മീഡിയയുടെ ദുരുപയോഗവും എന്ന വിഷയത്തില്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച…

Read More

നീണ്ടകരയിൽ ബോട്ട് മുങ്ങി അപകടം ; വീഡിയോ റിപ്പോർട്ട്

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മുങ്ങി. മത്സ്യബന്ധനത്തിനുശേഷം മടങ്ങി വരുന്നതിനിടെയാണ് അപകടം. ലിറ്റി ലിജോയെന്ന ബോട്ടാണ് മുങ്ങിയത്. മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. കാര്യമായ പരിക്കുകളില്ല. നീണ്ടകര ഹാർബറിലേക്ക് എത്തുന്നതിന് തൊ ട്ടുമുമ്പ് ബോട്ട് അപ്രതീക്ഷിതമായി മുങ്ങിതാഴു കയായിരുന്നു. കരയോട് അടുത്ത പ്രദേശമായ തിനാൽ ചിലർ സ്വയം നീന്തി രക്ഷപ്പെട്ടു. മറ്റുള്ള വരെ തൊട്ടടുത്തുണ്ടായിരുന്ന മത്സ്യതൊഴിലാ ളികൾ ഫൈബർ ബോട്ടുകളിലെത്തി രക്ഷപ്പെ ടുത്തുകയായിരുന്നു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More
error: Content is protected !!