കടയ്ക്കൽ സ്വാമിമുക്കിൽ പാൽകയറ്റിവന്ന ടെമ്പോ വാനിലേക്ക് കാർ ഇടിച്ചു കയറി വാനിന്റെ ടയർ ഇളകി മാറി

കടയ്ക്കൽ സ്വാമിമുക്കിലാണ് അപകടം. മടത്തറ ഭാഗത്ത്‌ നിന്നും പാൽ കയറ്റിവന്ന തമിഴ്നാട് രജിസ്‌ട്രേഷൻ വാഹനത്തിലാണ് കടയ്ക്കൽ ഭാഗത്ത്‌നിന്നും വന്ന  കാർ ഇടിച്ചു കയറിയത്. ഇടിയുടെ ആഗാതത്തിൽ വാനിന്റെ രണ്ട് ടയറും ഇളകി വാഹനം വേർപെട്ടു. ആളപായമില്ല .  പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181 1

Read More

വ്യത്യസ്ത അപകടങ്ങളിൽ രണ്ടു പേർ മരിച്ചു

നഗരൂർ ആലംകോട് റോഡിൽ കടവിളയിൽ ഇന്ന് രാത്രി ഏഴിനും എട്ടിനും ഇടയിൽ നടന്ന വ്യത്യസ്ത അപകടങ്ങളിൽ രണ്ടുപേർ മരിച്ചു വിഷ്ണു (24) സത്യൻ (60) എന്നിവരാണ് മരിച്ചത് സത്യൻ കടച്ചണ്ണയിൽ ഉറങ്ങി അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആളാണ് തിരുവാതിര ബസ്സും ബൈക്കും കൂട്ടിയിടിച്ചാണ് ബൈക്ക് യാത്രികനായ വിഷ്ണു മരിച്ചത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

കൊട്ടാരക്കര താലൂക്ക് ഡിപ്പോയ്ക്ക് കീഴിലുള്ള സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ ഓണക്കാലത്ത് അവശ്യ സാധനങ്ങൾ ലഭിക്കുന്നില്ല എന്ന് പരാതി

സാധരണക്കാർക്ക് ആശ്വാസമായിരുന്ന സപ്ലൈകോ സൂപ്പർമർക്കറ്റുകളിലാണ് ഈ ദുരവസ്ഥ . ഓണക്കാലത്ത് സാധാരണക്കാർ അവശ്യ സാധനങ്ങൾ വാങ്ങാൻ എത്തിയിട്ട് നിരാശയോടെ മടങ്ങുന്ന അവസ്ഥയാണ് നിലവിൽ. എന്നാൽ പുനലൂർ താലൂക്ക് ഡിപ്പോയ്ക്ക് കീഴിൽ കൃത്യമായി സാധനങ്ങൾ ലഭിക്കുന്നുണ്ട് എന്നും നാട്ടുകാർ പറയുന്നു. ഇരട്ടി പൈസ കൊടുത്ത്  മറ്റിടങ്ങളിൽ നിന്നും സാധനങ്ങൾ വാങ്ങാൻ നിർബന്ധിതരാകുകയാണ് കൊട്ടാരക്കര താലൂക്ക് ഡിപ്പോയ്ക്ക് കീഴിലുള്ള സാധാരണ ജനങ്ങൾ. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181 1

Read More

ഭാര്യയെ വെള്ളത്തിൽ തള്ളിയിട്ടുകൊന്നു: 8 വർഷത്തിനു ശേഷം ഭർത്താവ് അറസ്റ്റിൽ

ഭാര്യയെ വെള്ളത്തിൽ തള്ളിയിട്ടുകൊന്ന കേസിൽ 8 വർഷത്തിനു ശേഷം ഭർത്താവ് അറസ്റ്റിൽ.കൊല്ലം   പുനലൂര്‍ വാളക്കോട് സ്വദേശി ഷജീറയെ കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവ് തേവലക്കര സ്വദേശി ഷിഹാബിനെ എട്ടുവര്‍ഷത്തിന് ശേഷം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഷിഹാബ് ഷജീറയെ ശാസ്താംകോട്ട തടാകത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു എന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.  2015 ജൂണ്‍ 17-ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. ശാസ്താംകോട്ട കല്ലുംമൂട്ടിൽ കടവ് ബോട്ട് ജെട്ടിയിൽ നിന്നും വെള്ളത്തിൽ വീണ നിലയിൽ അബോധാവസ്ഥയിലാണ് ഷജീറയെ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഷജീറയുടെ…

Read More

അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ സ്കൂളിലേക്ക് പോകവെ ടിപ്പർ ലോറിയിടിച്ച് വിദ്യാർഥിനി മരിച്ചു

അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ സ്കൂളിലേക്ക് പോകവെ ടിപ്പർ ലോറിയിടിച്ച് വിദ്യാർഥിനി മരിച്ചു പത്തനംതിട്ട:സ്കൂട്ടറിൽ ടിപ്പർ ലോറിയിടിച്ച് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു. അങ്ങാടിക്കൽ നോർത്ത് മുക്കിനാൽ ഹൗസിൽ ജയ്സൺ – സജിന ദമ്പതികളുടെ മകൾ ജസ്നയാണ് (15) മരിച്ചത്. അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ സ്കൂളിലേക്ക് പോകുന്നതിനിടെ, വള്ളിക്കോട് കൊച്ചാലുംമൂട് ജംഗ്ഷനിൽ വച്ചാണ് അപകടമുണ്ടായത്. പ്രമാടം നേതാജി സ്കൂൾ വിദ്യാർഥിനിയാണ് ജസ്ന. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ട്യൂട്ടോറിയൽ സ്ഥാപനങ്ങൾ സംരക്ഷിക്കുക ആൾ കേരള ട്യൂട്ടോറിയൽ മാനേജ്മെന്റ് അസോസിയേഷൻ

കേരളത്തിൽ വിദ്യാഭ്യാസ മേഖലയിലെ ട്യൂഷൻ സ്ഥാപനങ്ങളെ സംരക്ഷിക്കുവാൻ ഗവൺമെന്റ് ഇടപെടൽ ഉണ്ടാകണമെന്ന് ഓൾ കേരള ട്യൂട്ടോറിയൽ മാനേജ്മെന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഓൺലൈൻ ട്യൂഷൻ ആപ്പുകളുടെ പ്രചാരകരായി മാറുന്ന ഒരു വിഭാഗം സ്കൂൾ അധ്യാപകരുടെ ദ്രോഹ നടപടികൾ ഈ മേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കുന്നുണ്ട്.കൊല്ലം വാളകം പ്രവർത്തിക്കുന്ന സ്കൂളിലെ അധ്യാപകനാണ് ട്യൂഷൻ സ്ഥാപനങ്ങൾക്കെതിരെ ബാലാവകാശ കമ്മീഷനിൽ ഹർജി നൽകിയത്. സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാടിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ വഹിച്ച പങ്കും പഠനത്തിൽ പിന്നോക്കം നിൽക്കുന്നവരെ മികച്ച വിജയത്തിലെത്തിക്കാൻ നടത്തുന്ന…

Read More

കടയ്ക്കൽ ചുണ്ടയിൽ  ഒരു കുടുംബത്തിലെ  നാല് പേർക്ക് കുത്തേറ്റു

കടയ്ക്കൽ  ചുണ്ടയിൽ ബിജു ഭവനിൽ  നാല് പേർക്കാണ് കുത്തേറ്റത് .  ബിജു , രാജി ,ലീല ,സുബാഷ് എന്നിവർക്കാണ് കുത്തേറ്റത്. നിലമേൽ  പനക്കുന്നിൽ  ശ്രീനാഥാണ്   ഇവരുടെ വീട്ടിൽ കയറി  കുത്തിയത്. ഇന്ന്  7.30മണിയോടെയാണ് സംഭവം , പരിക്കേറ്റവരെ  കടയ്ക്കൽ  താലൂക്ക് ആശുപത്രിയിലും അവിടെനിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റി. പ്രതിയെ  കടയ്ക്കൽ പോലീസ് കസ്റ്റഡിയിൽ എടുത്തു,  സോഷ്യൽ മീഡിയയിലൂടെയുള്ള  തർക്കമാണ്  ഈ കൃത്യം ചെയ്യാൻ കാരണമെന്നാണ്  പ്രതി പറയുന്നത്.  രാജിയും  ശ്രീനാഥും കൂടി സോഷ്യൽ മീഡിയയിൽ ഉണ്ടായ …

Read More

മടത്തറ കാണി സ്കൂളിൽ നിന്നുമൊരു അഭ്യർത്ഥന

സുഹൃത്തുക്കളെ,         ഗവൺമെൻറ് എച്ച് എസ് മടത്തറക്കാണി സ്കൂളിൽ 10 ബി യിൽ പഠിക്കുന്ന കുട്ടിയാണ്.  പ്രസീത് ബി, താന്നിമൂട് വീട്, വഞ്ചിയോട് , മടത്തറ പി , ഒ. കുട്ടിക്ക് പെട്ടെന്ന് ഉണ്ടായ അസ്വസ്ഥതയിൽ ചലനശേഷി നഷ്ടപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ആണ് . രക്തത്തിൽ അണുബാധ ആയതിനാൽ രക്തം മാറ്റുകയും 2 ലക്ഷം രൂപയുടെ മരുന്ന് ഇറക്കുകയുമാണ്. നിലവിൽ അണുബാധ ആന്തരികാ വയവങ്ങളെയും ബാധിക്കുന്നു എന്നാണ് ഡോക്ടർമാർ അറിയിച്ചത്. തുടർ ചികിത്സയ്ക്ക് പണം…

Read More

പ്രതീക്ഷകൾ വിഫലം സംവിധായകൻ സിദ്ദിഖ് അന്തരിച്ചു

പ്രതീക്ഷകൾ വിഫലം സംവിധായകൻ സിദ്ദിഖ് അന്തരിച്ചു. അമൃത ആശുപത്രിയിൽ ചികിത്സയിലായിരിക്കുമ്പോഴാണ് അന്ത്യം. വെന്റിലേറ്ററിൽ എക്മോ പിന്തുണയോടെയായിരുന്നു ചികിത്സ. കരൾ സംബന്ധമായ രോഗത്തിനുള്ള ചികിത്സയ്ക്കായി കഴിഞ്ഞ മാസം പത്തിനാണ് സിദ്ദീഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ് ആരോഗ്യസ്ഥിതി മോശമായത്. കൊച്ചിയില്‍ ഇസ്മാഈല്‍ ഹാജിയുടെയും സൈനബയുടെയും മകനായി 1960 ഓഗസ്റ്റ് ഒന്നിനു ജനിച്ച സിദ്ധീഖ് കളമശേരി സെന്റ് പോള്‍സ് കോളജിലാണ് പ്രീഡിഗ്രി പൂര്‍ത്തിയാക്കിയത്. യൗവനകാല സുഹൃത്തായ ലാലും ചേര്‍ന്ന് കൊച്ചിന്‍ കലാഭവനില്‍ മിമിക്രി താരമായി ചേര്‍ന്ന…

Read More

കിളിമാനൂർ ഗ്രാമപഞ്ചായത്തിൽ  കോൺഗ്രസ് നാളെ ഹർത്താൽ പ്രഖ്യാപിച്ചു

കിളിമാനൂർ ഗ്രാമപഞ്ചായത്തിൽ  കോൺഗ്രസ് നാളെ (09/08/2023) ഹർത്താൽ പ്രഖ്യാപിച്ചു പോങ്ങനാട് യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീട്  ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നാളെ കിളിമാനൂർ പഞ്ചായത്തിൽ ഹർത്താൽ പ്രഖ്യാപിച്ചതായി അറിയിച്ചു. പ്രതികളെ ഉടൻ  അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം ഉന്നയിച്ചാണ് നാളെ കിളിമാനൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ കോൺഗ്രസ് ഹർത്താൽ ആഹ്വാനം ചെയ്തത് . പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More
error: Content is protected !!