കടയ്ക്കൽ വട്ടതാമരയിൽ വൻ തോതിൽ നിരോധിത ലഹരി വസ്തുക്കൾ പിടിച്ചെടുത്തു

കടയ്ക്കൽ കുമ്മിൾ പഞ്ചായത്തിലാണ് അൻപതോളം ചാക്കുകളിൽ സൂക്ഷിച്ചിരുന്ന നിരോധിത  ലഹരി വസ്തുക്കൾ കടയ്ക്കൽ പോലീസ് പിടിച്ചെടുത്തത്. മതിര സൽമാൻ എന്നയാൾ വാടകയ്ക്ക് വീട് എടുത്ത് ഓണ വിപണി മുന്നിൽ കണ്ടാണ് ഇത്രയും ലഹരി വസ്തുക്കൾ സൂക്ഷിച്ചത് എന്ന് പോലീസ് പറയുന്നത് കഴിഞ്ഞ ദിവസം കല്ലറയിലും വൻതോതിൽ ലഹരി വസ്തുക്കൾ കണ്ടെത്തിയിരുന്നു അങ്ങനെ കിട്ടിയ വിവരത്തിലാണ് വട്ടതാമരയിൽ ലഹരി വസ്തുക്കൾ ഉണ്ടെന്ന് മനസിലാക്കുകയും വീട്ട് ഉടമയെ വിളിച്ച് വരുത്തി മുന്നിലെ ഡോർ തകർത്ത് പോലീസ് ലഹരി വസ്തുക്കൾ കണ്ടെടുത്തത്….

Read More

സിപിഐയിൽ പുതുതായി പ്രവർത്തകർ കടന്ന് വന്നതിന് പിന്നാലെ കൊടിമരവും രക്തസാക്ഷി മണ്ഡപവും തകർത്ത നിലയിൽ

സിപിഐ മതിര ലോക്കലിൽ മാങ്കോട് ബ്രാഞ്ചിൽ സ്ഥാപിച്ചിരുന്ന കൊടിമരവും രക്തസാക്ഷി മണ്ഡപവും നശിപ്പിച്ചതായി പരാതി സിപിഐ മാങ്കോട് ബ്രാഞ്ചിൽ പുതുതായി  പത്തോളം പ്രവർത്തകർ കടന്നുവന്നതിന് പിന്നാലെ കൊടിമരവും രക്തസാക്ഷി മണ്ഡപവും നശിപ്പിച്ചതായി പരാതി. മറ്റ് ഇതര സംഘടനയിൽ നിന്നും  ഇനിയും പ്രവർത്തകർ വരാനിരിക്കെയാണ് ഇങ്ങനെ ഒരു പ്രവർത്തനം  സമൂഹ്യ വിരുദ്ധർ നടത്തിയത് എന്ന് സിപിഐ നേതൃത്വം പറയുന്നു. വൈകിട്ട്‌ സിപിഐ നേതൃത്വം പ്രതിഷേധം അറിയിച്ചു കൊണ്ട് പ്രകടനം നടത്തുമെന്നും  അറിയിച്ചിട്ടുണ്ട് 1

Read More

ഒരു ഗ്ലാസ്സ് മദ്യത്തിന്റെ പേരിൽ തർക്കം അവസാനം കൊലപാതകം

കല്ലമ്പലം മാവിന്മൂടിന് സമീപം കുളത്തിൽ കഴിഞ്ഞദിവസം  യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം ആണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കല്ലമ്പലം പോലീസ് കസ്റ്റഡിയിൽ എടുത്ത നാല് പേരെ ചോദ്യം ചെയ്തതിൽ ഒരാൾ കുറ്റം സമ്മതിച്ചു . ചിറ്റാഴിക്കോട് കോലകത്ത് വീട്ടിൽ ബാബുവിന്റെ മകൻ രാജു(37)വിന്റെ മൃതദേഹമാണ് കുളത്തിൽ കാണപ്പെട്ടത്.മകന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് അച്ഛൻ ആരോപിച്ചിരുന്നു. കുളത്തിൽ നിന്നും മൃതദേഹം കണ്ടെത്തുന്നതിന് തലേദിവസം വൈകിട്ട്  കുളത്തിന്റെ കരയിൽ രാജുവിനോടൊപ്പം മദ്യപിക്കാൻ ഉണ്ടായിരുന്ന നാലു പേരെയാണ് കല്ലമ്പലം പോലീസ്…

Read More

തിരുവല്ലയില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട പുളിക്കിഴ് ജംഗ്ഷന് സമീപം പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ആറുമാസം പ്രായം തോന്നിക്കുന്ന കുഞ്ഞിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വൈകിട്ട് ആറുമണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഒഴിഞ്ഞ പറമ്പില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം. പോലീസെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. കുഞ്ഞിനെ തിരിച്ചറിഞ്ഞിട്ടില്ല മൃതദേഹത്തിന് ഏകദേശം രണ്ടു ദിവസത്തോളം പഴക്കം വരുമെന്ന് പോലീസ് പറഞ്ഞു. ദുര്‍ഗന്ധം വമിച്ചതോടെ ചതുപ്പിനോട് ചേര്‍ന്ന് ഉള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപന ഉടമ നടത്തിയ പരിശോധനയിലാണ് മൃതദേഹം…

Read More

കല്ലറ പാങ്ങോട് 500 കിലോയോളം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

വാടകവീട്ടിൽ വിൽപ്പനയ്ക്കായി ശേഖരിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പാങ്ങോട് പോലീസും വാമനപുരം എക്സൈസ് സംഘവും ചേർന്ന് പിടികൂടി. കേരളംകണ്ട ഏറ്റവും വലിയ ലഹരി വേട്ടയിൽ ഒന്നാണ് കല്ലറ പാങ്ങോട് നിന്നും പിടികൂടിയത് കല്ലറ മൈലോട്ടു കോണത്ത് ഒരു വീട്ടിൽ ശേഖരിച്ചിരുന്ന 500 കിലോയോളം വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത് . നാട്ടുകാർ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൻതോതിൽ പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

പോലീസ് സ്റ്റേഷൻ ബോംബ് വച്ച് തകര്‍ക്കുന്ന റീല്‍ നിര്‍മിച്ച അഞ്ചുയുവാക്കള്‍ അറസ്റ്റില്‍

ലൈക്ക് കൂടുതല്‍ കിട്ടാന്‍ പൊലീസ് സ്റ്റേഷന്‍ ബോംബ് വച്ച് തകര്‍ക്കുന്ന റീല്‍ നിര്‍മിച്ച അഞ്ചുയുവാക്കള്‍ അറസ്റ്റില്‍. മേലാറ്റൂര്‍ പൊലീസ് സ്റ്റേഷന്‍ ബോംബ് വച്ച് തകര്‍ക്കുന്നതായാണ് സിനിമാ ഡയലോഗിനൊപ്പം ചേര്‍ത്ത് നിര്‍മിച്ചത്. കുരുവാരക്കുണ്ട് പുന്നക്കാട് സ്വദേശികളായ മുഹമ്മദ് റിയാസ്, സല്‍മാനുല്‍ ഫാരിസ്, മുഹമ്മദ് ജാസിം, സലിം ജിഷാദിയന്‍, മുഹമ്മദ് ഫവാസ് എന്നിവരാണ് പിടിയിലായത്.അടുത്തിടെയിറങ്ങിയ പൃഥ്വിരാജ് ചിത്രത്തിലെ സംഭാഷണ ശകലത്തിനൊപ്പം ചേര്‍ത്താണ് യുവാക്കള്‍ വീഡിയോ നിര്‍മിച്ചത്. വീഡിയോയുടെ അവസാനം പൊലീസ് സ്റ്റേഷന്‍ ബോംബ് വച്ച് തകര്‍ക്കുന്നതും കൃത്രിമമായി സൃഷ്ടിച്ചിരുന്നു. ആര്‍ഡി…

Read More

ക്ഷേമപെൻഷൻ തിങ്കൾ മുതൽ

മേയ്,ജൂൺ മാസങ്ങളിലെ ക്ഷേമപെൻഷൻ തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും. ആഗസ്റ്റ് 23ന് വിതരണം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. രണ്ട് മാസത്തെ പെൻഷൻ തുകയായ 3200 രൂപയാണ് വിതരണം ചെയ്യുന്നത്. ഇതിനായി 1762 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. 1550 കോടി സാമൂഹ്യ സുരക്ഷാ പെൻഷന് വേണ്ടിയും 212 കോടി ക്ഷേമനിധി ബോർഡ് പെൻഷന് വേണ്ടിയുമാണ് അനുവദിച്ചത്. 60 ലക്ഷത്തോളം പേരാണ് ക്ഷേമപെൻഷൻ ഗൂണഭോക്താക്കൾ. ബാങ്ക് അകൗണ്ട് വഴിയും സഹകരണസ്ഥാപനങ്ങൾ വഴിയുമാണ് പെൻഷൻ തുക ലഭ്യമാകുന്നത്. ഓണം പ്രമാണിച്ചാണ്…

Read More

ഹരിത കർമസേനയ്ക്ക് യൂസർ ഫീസ് കൊടുക്കേണ്ടതില്ല എന്ന തരത്തിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നു ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ അറിയിച്ചു

ഹരിത കർമസേനയ്ക്ക് യൂസർ ഫീസ് കൊടുക്കേ ണ്ടതില്ല എന്ന തരത്തിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നു ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ അറിയിച്ചു. യൂസർ ഫീസ് നൽകേണ്ടെന്നണ്ട്. ഒരു പത്രവാർത്തയുടെ കോപ്പി വ്യാപകമായി വാട്സാപ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് 6 മാസം മുൻപ് ആലപ്പുഴ ജില്ലയിൽ വിവരാവകാശ നിയമ പ്രകാരം കിട്ടിയ മറുപടി തെറ്റായ രീതിയിൽ കണ്ണൂരിലെ ഒരു സായാഹ്ന പത്രം വാർത്തയാക്കി മാറ്റിയതാണ്. തുടർന്ന് ഹരിതകർമസേനയുടെ യുസർ ഫീസ് നിയമപ്രകാരമുള്ളതാണെന്ന് വ്യക്തമാക്കിക്കൊണ്ട് സർക്കാർ ഉത്തരവ്…

Read More

കടയ്ക്കൽ കുമ്മിളിൾ പന്ത്രണ്ട് വയസ്സുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ഡാൻസ് മാസ്റ്റർ അറസ്റ്റിൽ

കടയ്ക്കൽ കുമ്മിളിൾ പന്ത്രണ്ട് വയസ്സുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ഡാൻസ് മാസ്റ്റർ അറസ്റ്റിൽ കുമ്മിൾ സ്വദേശി സുനിൽ കുമാറാണ് അറസ്റ്റിലായത്. ഇയാൾ 2019 ലും സമാനമായ കേസിൽ പിടിക്കപ്പെട്ട് ശിക്ഷ ലഭിച്ചിട്ടുള്ള വ്യക്തിയാണ്. പന്ത്രണ്ട് വയസ്സുകാരനിൽ വന്ന മാറ്റം വീട്ടുകാർ ശ്രദ്ധിക്കുകയും സ്കൂൾ അധികൃതരുമായി സംസാരിച്ചതിനെ തുടർന്ന് സ്‌കൂൾ അധികൃതർ കുട്ടിയ്ക്ക്   കൗൺസിൽ നൽകി.കൗൺസിൽ നൽകിയപ്പോഴാണ് പീഡന വിവരം പുറത്ത് അറിയുന്നത് . ഉടൻ തന്നെ കുട്ടിയുടെ ബന്ധുക്കൾ കടയ്ക്കൽ പോലീസിൽ പരാതി നൽകി.പോലീസ്…

Read More

ജോലി ചെയ്തു കുടുംബം പുലർത്താൻ കേരളത്തിൽ
എത്തി ലോട്ടറിയടിച്ച്  ലക്ഷാധിപതിയായി നാട്ടിലേക്ക് പറന്ന് ബംഗാൾ  സ്വദേശി ബിർഷു റാബ

ജോലി ചെയ്തു കുടുംബം പുലർത്താൻ കേരളത്തിൽഎത്തിയ  പശ്ചിമ ബംഗാൾ സ്വദേശി ബിർഷു റാബ ലോട്ടറി അടിച്ച തുകയുമായിവിമാനത്തിൽ നാട്ടിൽ പറന്നിറങ്ങി. സിനിമയിലെ ഹീറോയെ പോലെ നാട്ടിൽപറന്നിറങ്ങാൻ ബിർഷു റാബയെ സഹായിച്ചത് തമ്പാനൂർ പൊലീസാണ്. കുറച്ച് ദിവസംമുൻപ് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപ ബിർഷുറാബയ്ക്ക് ലഭിച്ചിരുന്നു. കോടിപതിയായതോടെ സുരക്ഷ തേടി തമ്പാനൂർ പൊലീസ്സ്റ്റേഷനിലേക്ക്  ബിർഷു റാബ എത്തിയത് അന്ന്  വാർത്തയായിരുന്നു. ഇതോടെഇദ്ദേഹത്തിന്റെ സംരക്ഷണം പൊലീസ് ഏറ്റെടുത്തു.ലൂലുമാളിലെ ഫെഡറൽ ബാങ്ക് ശാഖയിൽ നിന്ന് പൊലീസ്…

Read More
error: Content is protected !!