യുവതിക്ക് നേരെ ലൈംഗിക അതിക്രമംനടത്തിയ കല്ലറ പാങ്ങോട് സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ

അസം സ്വദേശിയായ യുവതിക്ക് നേരെ വീടുകയറി ലൈംഗിക അതിക്രമം നടത്തിയ രണ്ടുപേർ അറസ്റ്റിൽ. പാങ്ങോട് ആയിരമുക്ക് പാറവിള വീട്ടിൽ പ്രിൻസ് (37) പഴവിള മുനീർ മനസ്സിൽ മുജീബ് റഹ്മാൻ (33) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. പാങ്ങോട് പ്രവർത്തിക്കുന്ന പ്ലൈവുഡ് ഫാക്ടറിയിലെ ജീവനക്കാരുടെ താമസ സ്ഥലത്തെത്തി അസം സ്വദേശിയുടെ വീട്ടിൽ അതിക്രമിച്ചുകയറി ജീവനക്കാരന്റെ ഭാര്യയെ കടന്നു പിടിക്കുകയായിരുന്നു.യുവതിയുടെ നിലവിളി കേട്ട് അടുത്ത വീടുകളിൽ നിന്നും ആളുകൾ എത്തിയപ്പോൾ പ്രതികൾ ഓടിമറഞ്ഞു. പാങ്ങോട് പോലീസിൽ വിവരം അറിയച്ചതിനെ…

Read More

ആറ്റിൽ ചാടിയ ആളെ ആറ്റിങ്ങൽ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

പൂവൻപാറ പാലത്തിൽ നിന്നും വാമനപുരം നദിയിലേക്ക് ചാടിയ 38 കാരനെ ആറ്റിങ്ങൽ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.ഇന്ന് രാത്രി 8 മണിക്കാണ് സംഭവം. പാലത്തിനു മുകളിൽ നിന്നും ചാടിയ ആലംകോട് ചാത്തൻപറ സ്വദേശി  ഷൈജു പ്രാണരക്ഷാർത്ഥം നീന്തിയെത്തി നദിയിലുള്ള ശിവലിംഗത്തിൽ പിടിച്ചു കിടന്നു… ഈ സമയം വിവരം അറിഞ്ഞെത്തിയ ഫയർഫോഴ്സ് ഇയാളെ രക്ഷപ്പെടുത്തി ആറ്റിങ്ങൽ പോലീസിനെ ഏൽപ്പിച്ചു. സ്വകാര്യ ബസ് ഡ്രൈവർ ആണെന്ന് പറയപ്പെടുന്നു പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

അയൂരിൽ ഭാര്യയെ മരിച്ച നിലയിൽ ഹോസ്പിറ്റലിൽ എത്തിച്ചു ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

ഇന്ന് രാവിലെ  ബിനു പി മാത്യുവിനെ മരിച്ച നിലയിൽ അയൂരിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു .  ആശുപത്രി അധികൃതർ ഉടൻ ചടയമംഗലം പോലീസിൽ വിവരം ധരിപ്പിക്കുകയും അന്വേഷണത്തിനായി എത്തിയ പൊലീസ് അസ്വഭാവിക മരണം എന്ന രീതിയിൽ കേസ് എടുക്കുകയും ചെയ്തു.പോലീസ് നിർദ്ദേശ പ്രകാരംപോസ്റ്റ് മോർട്ടം നടത്താനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബോഡി പോസ്റ്റുമോർട്ടം നടത്തി റിസൾട്ട് വന്നപ്പോൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണ് എന്നുള്ള വിവരം പുറത്ത് വന്നത്. കൊലപാതകം ആണെന്ന് ബോധ്യപ്പെട്ടതോടെ ബിനു തങ്കച്ചനെ (ഭർത്താവ്) പോലീസ്…

Read More

2014 ൽ ചിതറയിൽ 14 വയസ്സ് കാരിയെ പീഡിപ്പിച്ചു മുങ്ങിയ കേസിലെ പ്രതിയെ കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു

2014 ൽ നടന്ന സംഭവത്തിലാണ് പ്രതി പിടിയിലായത്. ബംഗാൾ സ്വദേശി റഷീദ് ഇസ്ലാം ചിതറയിൽ റബ്ബർ സംസ്കരണ യൂണിറ്റിൽ ജോലി ചെയ്ത് വരികെയായിരുന്നു. ഈ കാലയളവിൽ 14 വയസ്സുകാരിയുമായി അടുപ്പം സ്ഥാപിക്കുകയും പെൺകുട്ടിയുടെ വീട്ടിൽ ആളില്ലാത്ത സമയം നോക്കി വീട്ടിൽ എത്തി പീഡിപ്പിക്കുകയുമായിരുന്നു. വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് പീഡന വിവരം പുറത്ത് അറിയുന്നത്. തുടർന്ന് ഇയാൾ പെൺകുട്ടിയെയും കൊണ്ട് തമിഴ്നാട്ടിലേക്ക് കടന്നു കളഞ്ഞു പെൺകുട്ടിയെ കാണാനില്ല എന്ന വീട്ടുകാരുടെ പരാതിയിൽ തമിഴ്നാട്ടിൽ നിന്നും…

Read More

ഞായറാഴ്ച റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കാൻ നിർദ്ദേശം നൽകി ഭക്ഷ്യമന്ത്രി

ഓണക്കിറ്റ് വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടികൾക്ക് നിർദേശം നൽകി ഭക്ഷ്യവകുപ്പ്. ഇന്ന് ഉച്ചയോടെ മുഴുവൻ ഓണകിറ്റുകളും തയ്യാറാക്കണമെന്ന് ഭക്ഷ്യമന്ത്രി ജെ ആർ അനിൽ നിർദേശിച്ചു. സ്റ്റോക്കില്ലാത്ത പായസംമിക്സ്, നെയ് ഇനങ്ങൾ ഉടൻ എത്തിക്കാൻ മിൽമയോട് ആവശ്യപ്പെടും.ഭക്ഷ്യമന്ത്രി വിളിച്ച അടിയന്തര യോഗത്തിലാണ് തീരുമാനം. ഞായറാഴ്ച റേഷൻ കടകൾ തുറന്ന് കിറ്റ് വിതരണം പൂർത്തിയാക്കണമെന്നും മന്ത്രി നിർദേശിച്ചു.ഇന്നലെ 14,000 പേർ മാത്രമാണ് കിറ്റ് വാങ്ങിയത്, 5.87 ലക്ഷം മഞ്ഞ കാർഡ് ഉടമകൾക്കാണ് ആകെ കിറ്റ് നൽകേണ്ടത്. കടുത്ത സാമ്പത്തിക…

Read More

മടത്തറയിൽ നാലംഗ സംഘം വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

മടത്തറയിൽ ഓട്ടോറിക്ഷയിൽ വന്ന നാലാം സംഘം  ബിവറേജ് മുന്നിലായിരുന്നു  ഈ പ്രകടനം. വടിവാളുമായി എത്തിയ ഇവർ റോഡിൽ ഇറങ്ങി വാഹനങ്ങൾ തടയുകയും.   യാത്രക്കാരൻ ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഈ അക്രമസംഘത്തെ പിടികൂടാൻ ചിതറ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

നിർത്തിയിട്ട ലഖ്നൗ-രാമേശ്വരം ട്രെയിനിൽ തീപിടിത്തം, 9 പേർ വെന്തുമരിച്ചു, ട്രെയിനിനുള്ളിൽ പാചകത്തിന് ശ്രമിച്ചവർ

തമിഴ്നാട്ടിലെ മധുരയിൽ ട്രെയിനിൽ ഉണ്ടായ തീപിടിത്തത്തിൽ മരണസംഖ്യ ഉയരുന്നു. അപകടത്തിൽ 9 പേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ 5 പുരുഷന്മാരും രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. മരിച്ചവരിൽ ആറ് പേർ ഉത്തർപ്രദേശ് സ്വദേശികളാണെന്ന് സ്ഥിരീകരിച്ചു. മധുര റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെ വച്ചാണ് ഭൗരത് ഗൗരവ് ട്രെയിനിന്റെ ഒരു കോച്ചിൽ തീ ഉയർന്നത്. ലക്നൗവിൽ നിന്ന് ഈ മാസം 17ന് നിന്ന് യാത്ര തിരിച്ച 63 അംഗ സംഘമാണ് കോച്ചിലുണ്ടായിരുന്നത്. യാത്രക്കാർ കൊണ്ടുവന്ന…

Read More

ഓണാഘോഷം : ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി

ഓണാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ വ്യാജ മദ്യം, മയക്കുമരുന്ന്, ലഹരി വസ്തുക്കള്‍ എന്നിവയുടെ ഉപയോഗം തടയുന്നതിനായി പോലീസ്, എക്സൈസ്, റവന്യൂ, വനം, മോട്ടോര്‍ വാഹന വകുപ്പുകള്‍ സംയുക്തമായി പരിശോധന സംഘടിപ്പിക്കും. ഓണാഘോഷത്തോടനുബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് നടപടികള്‍ വിലയിരുത്തുന്നതിനായി എ ഡി എമ്മിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു. സംസ്ഥാന അതിര്‍ത്തിയിലെ വനമേഖലകളില്‍ വനംവകുപ്പിന്റെ നിരീക്ഷണം ശക്തമാക്കാനും അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ വാഹന പരിശോധനകള്‍ കാര്യക്ഷമമാക്കാനും പോലീസ്, എക്സൈസ്, മോട്ടോര്‍ വാഹന വകുപ്പുകള്‍ രാത്രികാല വാഹന പരിശോധനകള്‍ ഊര്‍ജിതപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി….

Read More

ഭാര്യയോടൊപ്പം യാത്ര ചെയ്യുന്നതിനിടെ ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്ന് തെറിച്ചു വീണ യുവാവിന്  ദാരുണാന്ത്യം

ആലംകോട് കടവിളയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്ന് തെറിച്ചുവീണ് യാത്രക്കാരൻ മരിച്ചു . നഗരൂർ കോട്ടയ്ക്കൽ വിശാൽ വിലാസത്തിൽദേവരാജ് (39) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ ആലംകോട് കിളിമാനൂർറോഡിൽ കടവിളയിലാണ് സംഭവം. കിളിമാനൂർ ഭാഗത്തേക്ക്‌ പോയ ഷിബിൻ ബസ്സിൽനിന്നാണ് യാത്രക്കാരനായ ദേവരാജൻ റോഡിലേക്ക് തെറിച്ചു വീണത്. നഗരൂർവെള്ളംകൊള്ളിയിലേക്ക് ഭാര്യയോടൊപ്പം യാത്ര ചെയ്യുകയായിരുന്നു ദേവരാജ്‌.ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോയിട്ട് വീട്ടിലേക്ക് മടങ്ങവേയാണ്അപകടം. കടവിള വളവിൽ വെച്ച് ബസ്സിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീഴുകയുംതലയ്ക്കേറ്റ ക്ഷതം മരണത്തിനു കാരണമാവുകയും…

Read More

വയനാട് ജില്ലയിലെ മാനന്തവാടിക്കടുത്ത് തലപ്പുഴയിൽ വാഹനാപകടത്തിൽ 9 പേർക്ക് ദാരുണാന്ത്യം

വയനാട് ജില്ലയിലെ മാനന്തവാടിക്കടുത്ത് തലപ്പുഴയിൽ വാഹനാപകടത്തിൽ 9 പേർക്ക് ദാരുണാന്ത്യം. കണ്ണോത്ത് മലയിൽ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. തേയില നുള്ളാൻ പോയി മടങ്ങിയ 9 സ്ത്രീകളാണ് മരണപ്പെട്ടത്. മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ജീപ്പിൽ ഉണ്ടായിരുന്നത് 12 പേരാണെന്നാണ് പുറത്തുവരുന്ന വിവരം.മരണപ്പെട്ടവരില്‍ 6 പേരെ തിരിച്ചറിഞ്ഞു.റാണി, ശാന്ത, ചിന്നമ്മ, റാബിയ, ലീല, ഷാജ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. വൈകുന്നേരം മൂന്നരയോടെയാണ് അപകടമുണ്ടായത്. തേയിലനുള്ളി പണി കഴിഞ്ഞുവരുന്നതിനിടെയാണ് അപകടം. പന്ത്രണ്ട് പേര് ജീപ്പിലുണ്ടായിരുന്നത്. അതിൽ 11സ്ത്രീകളായിരുന്നു. അപകടം നടന്നയുടനെ പരിസരവാസികളെത്തി രക്ഷാപ്രവർത്തനം…

Read More
error: Content is protected !!