സംസ്ഥാനത്ത് തുടർച്ചയായ രണ്ടു ദിവസം ഡ്രൈ ഡേ

സംസ്ഥാനത്ത് രണ്ട് ദിവസം അടുപ്പിച്ച് ഡ്രൈ ഡേ. ഇന്നും നാളെയും സംസ്ഥാനത്ത് ഡ്രൈ ഡേ ആയിരിക്കും. നാലാം ഓണ ദിനമായ ചതയം, ശ്രീനാരായണ ഗുരു ജയന്തി ആയതിനാലാണ് സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ ഉള്ളത്. നാളെ ഒന്നാം തിയതി ആയതിനാലും ഡ്രൈ ഡേ ആയിരിക്കും. ഈ രണ്ട് ദിവസങ്ങളിലും സംസ്ഥാനത്ത് ബാറുകളും ബെവ്കോ ഔട്ട് ലെറ്റുകളും പ്രവർത്തിക്കില്ല. അതേസമയം സംസ്ഥാനത്ത് ഇക്കുറിയും ഓണക്കാലത്ത് റെക്കോർഡ് മദ്യ വിൽപ്പനയാണ് നടന്നത്. ഉത്രാട ദിനം വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത്…

Read More

ചിതറയിൽ പെട്രോൾ പമ്പിൽ യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികളെയും പോലീസ് കസ്റ്റഡിയിൽ എടുത്തു

ഇന്ന് വൈകുന്നേരം ആറരയോടെ ദർപ്പക്കാട് സ്വദേശികൾ ആയ അഞ്ച് പേർ  ഒരു വാഹനത്തിൽ ഇന്ധനം നിറയ്ക്കാൻ ചിതറ പെട്രോൾ പമ്പിൽ എത്തുകയും വാക്ക് തർക്കത്തിൽ ആകുകയും ചെയ്തു. തുടർന്ന്  ദർപ്പക്കാട് സ്വദേശിയായ സെയ്ദാലി എന്നറിയപ്പെടുന്ന ബൈജുവിനെ വാഹനത്തിൽ നിന്നും പിടിച്ചിറക്കി സുഹൃത്തുകളായ രണ്ട് പേർ ഇന്റെർ ലോക്ക് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. അടിയേറ്റ് തറയിൽ വീണ ബൈജുവിനെ വീണ്ടും തലയ്ക്ക് അടിച്ചു. മർദ്ദിച്ചവർ സഹോദരങ്ങളാണ് എന്നുള്ള വിവരമാണ് പുറത്ത് വരുന്നത്. ഷാജഹാൻ, നിഹാസ് എന്നിവരെ  സംഭവ സ്ഥലത്ത്…

Read More

ചിതറയിൽ വാഹനത്തിൽ  എത്തിയ ഒരു സംഘം തമ്മിൽ സംഘർഷം ദർപ്പക്കാട് സ്വദേശി മരണപ്പെട്ടു

ചിതറ പെട്രോൾ പമ്പിൽ വാഹനത്തിൽ  എത്തിയ ഒരു സംഘം തമ്മിൽ സംഘർഷം. വാഹനത്തിൽ ഉണ്ടായിരുന്ന ദർപ്പക്കാട് സ്വദേശി മരണപ്പെട്ടു. വാഹനത്തിൽ എത്തിയ ഇവർ സംഘർഷം ഉണ്ടാക്കുകയും അടുത്തുണ്ടായിരുന്ന ഇന്റർ ലോക്ക് കട്ട ഉപയോഗിച്ചു കൂടെ ഉണ്ടായിരുന്ന യുവാവിന്റെ തലക്കടിച്ചു പൊട്ടിക്കുകയും, വാഹനത്തിൽ നിന്നും കയ്യിൽ കിട്ടിയ കമ്പി ഉപയോഗിച്ച് കുത്തുകയുമായിരുന്നു.   ഇതിനുശേഷം വാഹനത്തിൽ ഉണ്ടായിരുന്ന ബാക്കി ഉള്ളവർ രക്ഷപെടുകയും ചെയ്തു . രണ്ട് പേരെ സംഭവ സ്ഥലത്ത് നിന്ന് പോലീസ് കസ്റ്റഡിയിൽ എടുത്തു.മർദനം ഏറ്റ ആളെ അതീവ…

Read More

മുന്നറിയിപ്പ് ബോർഡ് ഇല്ല നിർമ്മാണത്തിനെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞ് യുവാവ് മരിച്ചു

തിരുവനന്തപുരം ആറ്റിങ്ങൽ ബൈപ്പാസിൽ റോഡ് നിർമ്മാണത്തിനെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞ് യുവാവ് മരിച്ചു. പാലച്ചിറ സ്വദേശി ഡൊമിനിക് സാബുവാണ് മരിച്ചത്. 23 വയസ്സായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. കുഴിയെടുത്ത ഭാഗത്ത് കൃത്യമായി സൈൻ ബോർഡുകൾ ഉണ്ടായിരുന്നില്ല. ഈ കുഴിയിലേക്ക് കാർ മറിയുകയായിരുന്നു. 6 പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഒരാൾ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. 5 പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിളിമാനൂർ സ്വദേശി അക്ഷയ്, കടയ്ക്കാവൂർ സ്വദേശികളായ ബ്രൗണ്,…

Read More

വാഹനാപകടം ഇട്ടിവ സ്വദേശിയായ രണ്ട് പേർ മരണപ്പെട്ടു

ബന്ധുവിന്റെ മരണത്തിന് പോയ ഇട്ടിവ സ്വദേശിയായ രണ്ട് പേർ കെ എസ് ആർ റ്റി സി ബസ് ഇടിച്ചു മരണപ്പെട്ടു. തിരുവോണ നാളിൽ അതീവ ദുഃഖ വാർത്തയാണ് പുറത്ത് വന്നത്. പന്തളത്തുണ്ടായ വാഹനാപകടത്തിൽ ഇട്ടിവ ഫിൽഗിരിരവിത വിലാസത്തിൽ ലതിക കുമാരി (54) ( ഫിൽഗിരി അങ്കണവാടി ഹെൽപ്പർ ) ഫിൽഗിരി ബിജുവിലാസത്തിൽ അരുൺ കുമാർ (30) എന്നിവർ മരണമടഞ്ഞു. ഇവർ സഞ്ചരിച്ച ജീപ്പ് സൂപ്പർ ഫാസ്റ്റ് ബസുമായി കൂട്ടിയിടിച്ചാണ്. അപകടമുണ്ടായത്. ഇവർ ബന്ധുവിന്റെ മരണ വിവരമറിഞ്ഞ് കോട്ടയത്തേയ്ക്ക്…

Read More

പാചക വാതക സിലിണ്ടറുകളുടെ വില കുറച്ചു

ഗാർഹിക ഉപഭോക്താക്കൾക്കുള്ള പാചകവാതക സിലണ്ടറുകളുടെ വില കുറച്ചത് ഇന്ന് പ്രാബല്യത്തിൽ വരും. 200 രൂപയാണ് കുറച്ചത്. ദില്ലിയിൽ 14.2 കിലോ ​ഗാർഹിക സിലിണ്ടറിന് 1103 രൂപയിൽ നിന്നും 903 രൂപയായി വില കുറയും. ഉജ്വൽ യോജന പദ്ദതിയിൽ ഉൾപ്പെട്ടവർക്ക് 703 രൂപയ്ക്കും സിലിണ്ടർ ലഭിക്കും. 33 കോടി പേർക്ക് പുതിയ പ്രഖ്യാപനത്തിന്‍റെ ഗുണം കിട്ടും. ഇന്നലെ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് പാചകവാതക സിലണ്ടറുകളുടെ വില കുറയ്ക്കാൻ തീരുമാനിച്ചത്. അതേസമയം, തെരഞ്ഞെടുപ്പുകളിലെ പരാജയങ്ങളെ തുടര്‍ന്നാണ് വില കുറച്ച…

Read More

പാങ്ങോട് ജ്വവല്ലറിയിൽ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ

നിരവധി മോഷണക്കേസുകളിലെ പ്രതി അറസ്റ്റിൽ.  പാലുവള്ളി പട്ടോണം സബൂറ മൻസിലിൽ നിന്നും നെടുമങ്ങാട് അഴീക്കോട്‌ സബൂറ മൻസിലിൽ വാടകക്ക് താമസിക്കുന്ന മുഹമ്മദ്‌ഇസ്മായിൽ മകൻ സുലൈമാൻ (46)ആണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചക്ക് പാങ്ങോടുള്ള ജ്വല്ലറിയിൽ  സ്വർണ മോതിരം വാങ്ങാനെന്ന  വ്യാജേനേ എത്തുകയും മോതിരം നോക്കി എടുക്കന്നതിനിടയിൽ സ്വർണ്ണ മോതിരം കൈയ്ക്കലാക്കുകയാ യിരുന്നു. അതിന്‌ ശേഷം കടയ്ക്കലുള്ള സ്വർണ്ണ കടയിൽ വിൽക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കിളിമാനൂരുള്ള ലോഡ്ജിൽ നിന്നും മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ ശ്രീകാര്യം, വെഞ്ഞാറമൂട് …

Read More

ടീം ചുവടിന്റെ ഓണാശംസകൾ

ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് ഓണം ആഘോഷിക്കുകയാണ്. ഓണക്കോടിയും പൂക്കളവും സദ്യയും വർണ്ണാഭമായ പരിപാടികളും ഓണാഘോഷത്തിന് മാറ്റുകൂട്ടുന്നു. ഐശ്വര്യത്തിന്റെയും ഐക്യത്തിന്റേയും സമ്പൽ സമൃദ്ധിയുടെയും ഓണനാളിൽ ജാതി മത ഭേദമന്യേ ഉള്ളവനും ഇല്ലാത്തവനും എന്ന വേർതിരിവില്ലാതെ, ലോകത്തുള്ള എല്ലാ മലയാളികളും ഓണം ആഘോഷിക്കുകയാണ്. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ ഓണാഘോഷങ്ങൾ തുടങ്ങും. മഹാബലി തന്റെ പ്രജകളെ കാണുവാൻ വർഷത്തിലൊരിക്കൽ എത്തുന്ന ദിവസമാണ് ഓണം എന്നാണ് ഐതീഹ്യം. ഓണാഘോഷം തുടങ്ങുന്നത് പൂക്കളം ഇടുന്നതോടുകൂടിയാണ്. തിരുവോണദിവസം വരുന്ന മഹാബലിയെ സ്വീകരിക്കുന്നതിന് അത്തം മുതൽ…

Read More

ചടയമംഗലത്ത് ഗാന്ധി പ്രതിമ തകർത്ത സംഭവം അന്വേഷണം ആരംഭിച്ച് പോലീസ്

ചടയമംഗലത്ത് ഗാന്ധിപ്രതിമ തകർ ത്ത നിലയിൽ കണ്ടെത്തി. ഞായറാഴ്ച പുലർച്ചയാണ് പ്രതിമ നിലത്ത് വീണു കിടക്കുന്ന നിലയിൽ കണ്ട ത്തിയത്. ടൗണിൽ പഞ്ചായത്തിന്റെ സ്ഥലത്താണ് പ്രതിമ സ്ഥാപിച്ചിരുന്നത്. ഗാന്ധിയനായിരുന്ന വയലിക്കട കുട്ടൻപിള്ളയാണ് 1949-ലെ ഗാന്ധിജയന്തി ദിനത്തി ൽ ചടയമംഗലത്ത് ഈ പ്രതിമ സ്ഥാപിച്ചത്. ഇദ്ദേഹം മരിക്കുന്നതുവരെ പ്രതിമയിൽ ദിവസവും പൂക്കൾ അർ പ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം പഞ്ചായ ത്തിന്റെ നേതൃത്വത്തിൽ മണ്ഡപം നിർമിച്ച് പ്രതിമ സം രക്ഷിക്കുകയായിരുന്നു. ഇതാണ് തകർക്കപ്പെട്ടത്. ചടയമംഗലത്തെ എല്ലാ പരിപാടികളും ആരംഭിക്കുന്ന തും…

Read More

പതിനഞ്ചുകാരൻ സ്വന്തം അച്ഛന്റെ വധിക്കാൻ ശ്രമിച്ചു ഞെട്ടിക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്

പോത്തൻ കോട് വൃക്കരോഗിയായ അച്ഛനെ വധിക്കാൻ പതിനഞ്ചുകാരന്റെ ശ്രമം. വഴക്കു പറഞ്ഞതിന്റെ വിരോധത്തിൽ മകൻ സുഹൃത്തിനെയും കൂട്ടി പിതാവിനെ കൊലപ്പെടുത്താൻ പദ്ധതിയിടുകയും നടപ്പിലാക്കുകയുമായിരുന്നു. പൊലീസ് എത്തി പിടികൂടുമെന്നായപ്പോൾ കൂട്ടുകാരനെ രക്ഷപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കാനും ശ്രമിച്ചു. എന്നാൽ ഇത് പോലീസ് തടഞ്ഞു. അച്ഛനും മകനും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും അപകട നില തരണം ചെയ്തു. കുട്ടിയുടെ മാതാവ് ജോലിക്കു പുറത്തുപോയ സമയത്തായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം രാവിലെ പോത്തൻകോട് പഞ്ചായത്ത് പരിധിയിലായിരുന്നു സംഭവം. മകൻ…

Read More
error: Content is protected !!