കൊല്ലം കടയ്ക്കൽ പാങ്ങലുകാട് കാണാതായ ജയകുമാർ എന്നയാളെ മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം കടയ്ക്കൽ പാങ്ങലുകാട് സ്വദേശി ജയകുമാർ 60 വയസ്സ് )നെ കുളത്തൂപ്പുഴ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി., കടയ്ക്കലും പാങ്ങലുകാട് പ്രദേശങ്ങളിലും ലോട്ടറി കച്ചവടം നടത്തി വരികയായിരുന്നു. വീട്ടിൽ നിന്നും ഞായറാഴ്ച രാവിലെ രാവിലെ 10 മണിക്ക് ലോട്ടറികച്ചവടത്തിന് ആയിട്ട് പോയതായിരുന്നു.അതിനുശേഷം തിരികെ വീട്ടിൽ എത്തിയിട്ടില്ല. മൊബൈൽ ഫോൺ വീട്ടിൽ ഉപേക്ഷിച്ചിട്ടാണ് ആൾ പോയത്. 14-05-2023 ഞായറാഴ്ച മുതൽ ഇദ്ദേഹത്തെ കാണ്മാനില്ലായിരുന്നു. ഇന്ന്(20-5-2023) ഉച്ചയോടെ കൂടിയാണ് മൃതദേഹം വനത്തിനുള്ളിൽ കണ്ടെത്തിയത്. കുളത്തൂപ്പുഴ പോലീസ് മേൽ നടപടിയിൽ സ്വീകരിച്ചു…