DYFI അയിരക്കുഴി യൂണിറ്റ് സമ്മേളനം അയിരക്കുഴി ഇന്നസെന്റ് നഗറിൽ വെച്ചു നടന്നു.

ചിതറ: DYFI അയിരക്കുഴി യൂണിറ്റ് സമ്മേളനം അയിരക്കുഴി സഖാവ്. ഇന്നസെന്റ് നഗറിൽ വെച്ചു നടന്നു.DYFI കടയ്ക്കൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് ജ്യോത്സന സുന്ദരേശനാണ് സമ്മേളനം ഉത്ഘാടനം ചെയ്തത്.DYFI ചിതറ മേഖല സെക്രട്ടറി ബിജോയ്. S. J. ചിതറ, DYFI മേഖല പ്രസിഡന്റ് അഡ്വ. ദിപിൻ സത്യൻ മുതലായവർ സംസാരിച്ചു.യൂണിറ്റ് സെക്രട്ടറിയായി സംഗീതിനെയും പ്രസിഡന്റായി ശ്രീഹരിയെയും തിരഞ്ഞെടുത്തു.

Read More

മടത്തറയിലെ ആദ്യകാല വ്യാപാരി വള്ളുതോട്ടത്തിൽ ആർ ഭാസ്കരൻ അവർകൾ മരണപ്പെട്ടു..

മടത്തറയിലെ ആദ്യകാല വ്യാപാരി വള്ളുതോട്ടത്തിൽ ആർ ഭാസ്കരൻ അവർകൾ മരണപ്പെട്ടു.. ബി ആർ സൂപ്പർമാർക്കറ്റ് ഉടമശ്രീ ബി രാജന്റെയും,ബി എസ് ട്രെഡേഴ്‌സ് ഉടമശ്രീ ബി സുരേഷിന്റെയും പിതാവാണ്.. സംസ്കാര ചടങ്ങുകൾക്ക് ശേഷം മാത്രമേ ഇന്ന് മടത്തറയിൽ കടകൾ തുറന്ന് പ്രവർത്തുകുകയുള്ളു… എന്ന് വ്യാപാരികൾ അറിയിച്ചിട്ടുണ്ട്

Read More

കോട്ടയത്ത് ഗൃഹനാഥൻ മിന്നലേറ്റ് മരിച്ചു

ഈ സമയം പിതാംബരന്‍ വീട്ടിൽ തനിച്ചായിരുന്നു. തൊട്ടടുത്ത വീട്ടില്‍ നിന്ന് മകളുടെ മകന്‍ വീട്ടിലെത്തിയപ്പോളാണ് കസേരയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കോട്ടയം : കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ഗൃഹനാഥൻ മിന്നലേറ്റ് മരിച്ചു. തമ്പലക്കാട് തേക്കടക്കവല മറ്റത്തില്‍ പിതാംബരന്‍ (64) ആണ് മരിച്ചത്. വീടിന്റെ തിണ്ണയില്‍ ഇരിക്കുമ്പോഴാണ് മിന്നലേറ്റത്. വൈകീട്ട് അഞ്ചോടെയാണ് സംഭവം. ഈ സമയം പിതാംബരന്‍ വീട്ടിൽ തനിച്ചായിരുന്നു. തൊട്ടടുത്ത വീട്ടില്‍ നിന്ന് മകളുടെ മകന്‍ വീട്ടിലെത്തിയപ്പോളാണ് കസേരയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടിമിന്നലില്‍ വീടിന്റെ ഇലക്ട്രിക് വയറിങ്ങും…

Read More

രക്തസാക്ഷികളെ അപമാനിച്ചത് അംഗീകരിക്കില്ല :ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി മാപ്പുപറയണം

സാമൂഹ്യ അനീതികൾക്കും അധികാരഗർവിനും വർഗീയതയ്ക്കും അധിനിവേശത്തിനു മെതിരെശക്തമായ നിലപാട് സ്വീകരിച്ചതിന്റെ ഭാഗമായി, അധികാരവർഗ്ഗത്താൽ കൊലചെയ്യപ്പെട്ടവരാണ് രക്തസാക്ഷികൾ . ഹിറ്റ്ലറുടെയും മുസോളിനിയുടെയും ഫാസിസ്റ്റ് ഭീകരതയ്ക്കെതിരെയും അമേരിക്കയുടെയും ഇസ്രായേലിന്റെയും അധിനിവേശത്തിനെതിരെയും പൊരുതിമരിച്ച ആയിരങ്ങൾ തലമുറകൾക്ക് ആവേശമാണ്. രക്തസാക്ഷിത്വം എന്നത് കേവലം വ്യക്തിയുടെ മരണമല്ല; ഉറച്ച രാഷ്ട്രീയവും നിശ്ചയദാർഢ്യവുമുള്ള മനുഷ്യരെപറ്റിയുള്ള ഓർമ്മ കൂടിയാണ്. അനീതിയ്ക്കും അധർമ്മത്തിനുമെതിരെ ശബ്ദിച്ചതിനാലാണ് ക്രിസ്തുവിനെ കുരിശിലേറ്റിയതെന്ന് ലോക വ്യാപകമായി വിശ്വസിക്കപ്പെടുന്നു. യേശു സമരം ചെയ്തത് യാഥാസ്ഥിതിക പുരോഹിത സമൂഹത്തിനെതിരായും റോമാ സാമ്രാജ്യത്വത്തിനെതിരെയുമായിരുന്നു. അതിന്റെ പരിണിത ഫലമാണ്, ആ…

Read More

മതപ്രമാണിമാര്‍ വിടുവായത്തരം പറയരുത്; രക്തസാക്ഷികളെ അധിക്ഷേപിച്ചാല്‍ നോക്കിയിരിക്കില്ല.

മതപ്രമാണിമാര്‍ വിടുവായത്തരം പറയരുത്; രക്തസാക്ഷികളെ അധിക്ഷേപിച്ചാല്‍ നോക്കിയിരിക്കില്ല. രക്തസാക്ഷികളെ അധിപക്ഷേപിച്ച തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി അതിരുവിട്ടു സംസാരിക്കരുതെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍. എന്താണ് രക്തസാക്ഷിത്വ മെന്നോ രക്തസാക്ഷികളുടെ ചരിത്ര മോ ആര്‍ച്ച് ബിഷപ്പിന് അറിയില്ല. അവര്‍ ജീവന്‍ നല്‍കി നേടി തന്ന മണ്ണില്‍ ചവിട്ടി നിന്നാണ് ആര്‍ച്ച് ബിപ്പ് വിടുവായത്തരം വിളിച്ചു പറയുന്നത്. എഐവൈഎഫ് സേവ് ഇന്ത്യ മാര്‍ച്ചിന്റെ വടക്കന്‍ മേഖല കാല്‍നട ജാഥയില്‍ വയനാട് ജില്ലയിലെ സ്വീകരണത്തില്‍…

Read More

ലിനിയുടെ വേർപാട് കുറുപ്പുമായി കെ കെ ശൈലജ ടീച്ചർ

ലിനിയുടെ വേർപാട് മനസിലേൽപ്പിച്ച ആഘാതം ഇപ്പോഴും വിട്ടുമാറുന്നില്ല. ആരോഗ്യ പ്രവർത്തനത്തിനിടയിൽ സ്വന്തം ജീവൻ പോലും അവഗണിച്ചു കൊണ്ട് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ ത്യാഗത്തിൻ്റെ ഉദാഹരണമാണ് സിസ്റ്റർ ലിനി. നിപ്പ വൈറസ് ബാധയെ ചെറുത്ത് തോൽപ്പിക്കുന്നതിന് നാം ഒറ്റക്കെട്ടായി പരിശ്രമിക്കുകയും ലോകം തന്നെ ശ്രദ്ധിച്ച വിജയം നേടുകയും ചെയ്തു. ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഏറെ പകർച്ച ശേഷിയും മരണ നിരക്കുമുള്ള ഒരു വൈറസിനെ കേരളം കീഴ്പ്പെടുത്തി എന്നത് അന്താരാഷ്ട്ര തലത്തിൽ പോലും നമ്മളെ അംഗീകരിക്കുന്ന പ്രവർത്തനമായി…

Read More

ലോക ജൈവ വൈവിധ്യ ദിനത്തോട് അനുബന്ധിച്ച് കൊല്ലം ജില്ലാ നേച്ചർ ക്യാമ്പ് അരിപ്പലിൽ

ചിതറ : മെയ് 22 അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനത്തോട് അനുബന്ധിച്ച് ജില്ലാ തല നേച്ചർ ക്യാമ്പ് ചിതറ പഞ്ചായത്തിലെ അരിപ്പ വാർഡിൽ ക്യാമ്പിനോട് അനുബന്ധിച്ച് കാട്ടിലൂടെ ട്രാക്കിങ് ഉൾപ്പെടെയുള്ള പരിപാടികൾ ആണ് സംഘടകർ സംഘടിപ്പിച്ചിരിക്കുന്നത് . രാവിലെ 8 മണിമുതൽ 11 മണിവരെ കാടിനെ കൂടുതൽ ആഴത്തിലറിയൻ  ട്രാക്കിങ് പരിപാടിയാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത് .11 മണിമുതൽ  ജൈവ വൈവിധ്യ ദിനത്തോട് അനുബന്ധിച്ചുള്ള പഠന ക്ലാസ് . ട്രാക്കിങിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ രാവിലെ 8 മണിക്ക് അരിപ്പൽ…

Read More

2000 രൂപയുടെ നോട്ടുകൾ പിൻവലിച്ചതിനെതിരെ ബിനോയ് വിശ്വം എംപി പ്രതികരിക്കുന്നു

സാമ്പത്തിക മേഖലയെ നിയന്ത്രിക്കുന്നത് തുഗ്ലക്കുകള്‍-ബിനോയ് വിശ്വം.എംപി.രാജ്യത്തിന്‍റെ സാമ്പത്തിക മേഖലയെ നിയന്ത്രിക്കുന്നത് തുഗ്ലക്കുകളാണെന്നതിന്‍റെ തെളിവാണ് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചതിലൂടെ വ്യക്തമാകുന്നതെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പി.മോഡിയുടെ കീഴിലുള്ള സമ്പദ്വ്യവസ്ഥയുടെ ശക്തിയാണ് ഇത് കാണിക്കുന്നതെന്ന് അവര്‍ വാദിച്ചേക്കാമെന്നും നോട്ട് അസാധുവാക്കലിന് ശേഷം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെക്കുറിച്ച് ഒരു ധവളപത്രം പുറത്തിറക്കാന്‍ അവര്‍ക്ക് ധൈര്യമുണ്ടോയെന്നും ബിനോയ് വിശ്വം ചോദിച്ചു.

Read More

കോട്ടപ്പുറം വടക്കേവയൽ ഭാഗത്ത്‌ കാട്ട് പോത്തിന്റെ സാന്നിധ്യം വീഡിയോ കാണാം

കടയ്ക്കൽ: പഞ്ചായത്തിലെ കോട്ടപ്പുറം, വടക്കേവയൽ ഭാഗങ്ങളിൽ കാട്ടുപോത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ഇന്ന് രാവിലെ ടാപ്പിംഗ് തൊഴിലാളിയായ സ്ത്രീ ആണ് ആദ്യം കണ്ടത്,പിന്നീട് അരിനിരത്തുംപാറയിൽ കണ്ടു.അതിനു ശേഷം കോട്ടപ്പുറം PMSA കോളേജിന് സമീപം കണ്ടതായി പ്രദേശ വാസികൾ പറഞ്ഞു. അഞ്ചലിൽ നിന്നുള്ള ഫോറസ്ററ് സംഘം സ്ഥലത്തുണ്ട്. വാച്ചിക്കോണം, ഇളമ്പഴന്നൂർ മേഖലയിലേക്ക് കടന്നു. ഫോറസ്ററ് സംഘം കൂടെ പിന്തുടരുന്നുണ്ട്.

Read More

ചിതറയ്ക്ക് അഭിമാനജയം

ചിതറ: GHSS ചിതറയിൽ ഈ കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ അഭിമാനമായവരും .ചിട്ടയായ വിദ്യാഭ്യാസം നൽകിയ അധ്യാപകരും സ്കൂളിന് അതിന്റെ അന്തരീക്ഷം നൽകിയ പി റ്റി എയും ആശംസകൾ അറിയിക്കുന്നു ടീം ചുവട് രണ്ട് കുട്ടികൾ മാത്രമാണ്‌ തുടർ പഠനത്തിന് യോഗ്യത നേടാതിരുന്നത് ബാക്കി മുഴുവൻ വിദ്യാർഥികളെയും വിജയിച്ചു എടുക്കാൻ അധ്യാപകർക്ക് കഴിഞ്ഞിട്ടുണ്ട് . സാഹചര്യം മൂലം തുടർ പഠനത്തിന് യോഗ്യത നേടതെ പോയ ആ രണ്ട് കുട്ടികളും അഭിമാനം തന്നെയാണ് സെ പരീക്ഷ…

Read More