
ദ്രവമാലിന്യ സംസ്‌കരണത്തിനായി ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി എല്ലാ വീടുകളിലും ഉറവിട മാലിന്യസംസ്‌കരണ സംവിധാനവും സോക് പിറ്റും ഉറപ്പാക്കാന്‍ തീരുമാനം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി നിര്‍വഹിക്കുന്നതിനായി ചടയമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റ് ലതികാ വിദ്യാധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഓരോ വാര്‍ഡിലും 50 സോക് പിറ്റാണ് ഉദ്ദേശിക്കുന്നത്. ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി ഹരിത കര്‍മ സേനാംഗങ്ങള്‍, തൊഴിലുറപ്പ് മേറ്റുമാര്‍ എന്നിവരെ നിയോഗിച്ചു. ഗുണഭോക്താക്കള്‍ക്ക് ഗ്രാമപഞ്ചായത്തില്‍ അപേക്ഷ നല്‍കാം. അര്‍ഹതാ പരിശോധന നടത്തി പ്രവൃത്തികള്‍ ഏറ്റെടുക്കും. കോളനികള്‍ക്ക് മുന്‍ഗണന…