ഓന്തുപച്ചയിൽ വാഹനാപകടം അരിപ്പൽ സ്വദേശിക്ക് ഗുരുതര പരിക്ക്

ഓന്തുപച്ച ആനക്കുളം റോഡിൽ ഇന്ന് ഉച്ചയോടെയാണ്  കാറും ബൈക്കും കൂട്ടിയിടിച്ചത് . യുവാവിന് ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു  . അരിപ്പ അഞ്ചേക്കർ സ്വദേശി നസീറിനാണ്  പരിക്കേറ്റത് പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

തിരുവനന്തപുരത്ത് നാളെ ഗതാഗത നിയന്ത്രണം

കോവളം മുതൽ ശംഖുമുഖം എയർപോർട്ട് ജംഗ്ഷൻ വരെ നടക്കുന്ന കോവളം മാരത്തോൺ മത്സരത്തെ തുടർന്ന് തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി . നാളെ വെളുപ്പിന് 2 മണി മുതൽ രാവിലെ 10 മണി വരെ കോവളം – കഴക്കൂട്ടം ബൈപ്പാസിൽ കോവളം മുതൽ ചാക്ക ജംഗ്ഷൻ വരെയും, ചാക്ക മുതൽ ശംഖുമുഖം വരെയുള്ള റോഡിലും, റോഡിന്റെ ഇടതുവശത്തുള്ള പാതയിലും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വെളുപ്പിന് 2.00 മണി മുതൽ രാവിലെ 10.00 മണിവരെ കോവളം- ചാക്ക ബൈപ്പാസ്…

Read More

പ്രസംഗത്തിനിടെ അനൗൺസ്മെന്റ്: കുപിതനായി മുഖ്യമന്ത്രി, കാസർകോട് പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയി

പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ അനൗൺസ്മെന്റ് നടന്നതിൽ കുപിതനായി മുഖ്യമന്ത്രി പിണറായി വിജയൻ വേദി വിട്ടു. കാസർകോട് നടന്ന പരിപാടിയിലാണ് സംഭവം. പ്രസംഗം പൂർത്തിയാകും മുൻപ് അനൗൺസ്മെന്റ് വന്നപ്പോൾ ചെവി കേട്ടുകൂടേയെന്നും ഇതൊന്നും ശരിയല്ലെന്നും പറഞ്ഞാണ് അദ്ദേഹം വേദിയിൽ നിന്ന് പ്രസംഗം പാതിയിൽ നിർത്തി ഇറങ്ങിപ്പോയത്. കാസർകോട് ബെഡഡുക്ക സർവീസ് സഹകരണ ബാങ്കിന്റെ കെട്ടിടം ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

പുനലൂരിൽ തീ പിടുത്തം നാലോളം കടകൾ പൂർണമായും കത്തി നശിച്ചു.

പുനലൂരിൽ പേപ്പറമ്പിൽ റോഡിൽ സെന്റ് ഗൊരേറ്റി സ്കൂളിന് സമീപം ആണ് കടകൾക്ക് തീപിടുത്തം ഉണ്ടായത്. നാലോളം കടകൾ പൂർണമായും കത്തി നശിച്ചു. ഇന്ന് പുലർച്ചെയാണ് തീ പിടുത്തം ഉണ്ടായത്   . ഫയർഫോഴ്‌സ് സ്ഥലത്ത് എത്തി തീ പൂർണ്ണമായും അണക്കാൻ ശ്രമിച്ചു എങ്കിലും കഴിഞ്ഞില്ല. നാല് കടകളും പൂർണമായും കത്തുകയായിരുന്നു. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായി എന്നാണ്  പ്രാഥമിക നിഗമനം. ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണം എന്നാണ് കരുതുന്നത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

കനത്ത മഴയിൽ താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ

നിർത്താതെ പെയ്ത ശക്തമായ മഴയെ തുടർന്ന് താമരശ്ശേരി ചുരത്തിൽ മലയിടിഞ്ഞു. ചുരത്തിൽ എട്ടാം വളവിന് മുകളിൽ തകരപ്പാടിക്ക് സമീപത്താണ് മണ്ണിടിച്ചിലുണ്ടായത്. മലയിടിഞ്ഞതോടെ മണ്ണും കല്ലും ദേശീയപാതയിലേക്ക് പതിച്ചു. വൈകുന്നേരം ആറരയോടെയാണ് സംഭവം. വാഹന ഗതാഗതത്തിന് തടസമാകാത്ത തരത്തിലാണ് റോഡിൽ മണ്ണും കല്ലും ഇടിഞ്ഞു വീണത്. രാത്രി തന്നെ മണ്ണും കല്ലും റോഡിൽ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ തുടങ്ങി. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ.

കാട്ടാക്കട ബസ്റ്റാന്റിൽ നിന്നും കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ ബൈക്ക് മോഷ്ടിച്ച പ്രതിയെ കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തു. അമ്പൂരി മായം കണ്ടംതിട്ട കാവുംമൂലവീട്ടിൽ സുരേഷ്(36)ആണ് പിടിയിലായത്. ഈ മാസം അഞ്ചിന് കാട്ടാക്കട ഡിപ്പോയിൽ നിറുത്തിയിരുന്ന ഡിപ്പോയിലെ ഡ്രൈവറുടെ ബൈക്ക് കടത്തി കൊണ്ട് പോയ കേസിലാണ് ഇയാള് പിടിയിലായത്.തുടർന്ന് ബൈക്കുമായി പൂഴനാട് ഭാഗത്തുകൂടി കറങ്ങി നടക്കുന്നത് സംശയം തോന്നിയ ആൾ പോലീസിനെ വിവരം ധരിപ്പിക്കുകയും പോലീസ് നിരീക്ഷണം നടത്തിയത് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇയാൾക്കെതിരെ കേസുകൾ ഉള്ളതായി…

Read More

പാലക്കാട് പാലക്കയത്ത് ഉരുൾപൊട്ടൽ; കടകളിലും വീടുകളിലും വെള്ളം കയറി

കാഞ്ഞിരപ്പുഴ ഡാമിന് മുകൾഭാഗത്തെ പാലക്കയം പാണ്ടൻമലയിൽ ഉരുൾപൊട്ടി കടകളിലും വീടുകളിലും വെള്ളം കയറി. പാലക്കയം ഭാഗങ്ങളിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. പുഴയിലെ ജലനിരപ്പും ഉയർന്നിട്ടുണ്ട്. ഊരുകളിൽ ആളുകൾ ഒറ്റപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തിൽ ഫയർ ഫോഴ്സ് സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മണ്ണാർക്കാട് കാഞ്ഞിരപ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെ ഡാമിന്റെ 3 ഷട്ടറുകളും 20 സെന്റീമീറ്റർ വീതം ഉയർത്തിയിരിക്കുകയാണ്. ഡാമിന്റെ മുകൾ ഭാഗമായ പാലക്കയം ടൗണിൽ കാലങ്ങൾക്ക് ശേഷമാണ് ഇത്രയധികം വെള്ളക്കെട്ട് രൂപപ്പെടുന്നത്. ഉരുൾപൊട്ടലുണ്ടായ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത വേണമെന്നും…

Read More

കൊല്ലത്ത് മദ്യമെന്ന് പറഞ്ഞ് കോള നൽകി പറ്റിച്ചയാളെ പിടികൂടി നാട്ടുകാർ

മദ്യപാനികളെ കോള നൽകി പറ്റിച്ചയാൾ കൊല്ലത്ത് പിടിയിൽ. മദ്യക്കുപ്പിയിൽ കോളനിറച്ചായിരുന്നു തട്ടിപ്പ്. ചങ്ങൻകുളങ്ങര അയ്യപ്പാടത്ത് തെക്കതിൽ സതീഷ് കുമാറാണ് നാട്ടുകാരുടെ പിടിയിലായത്. ഓച്ചിറ ആലുംപീടിക പരിസരത്തെ ബിവറേജിലും ബാറിലും മദ്യം വാങ്ങാൻ വരുന്നവരെ കോള കുടിപ്പിക്കുന്ന യുവാവിനെയാണ് നാട്ടുകാരും ബിവറേജിലെ സ്റ്റാഫും ചേർന്ന് പിടികൂടിയത്.മദ്യം വാങ്ങാൻ എത്തുന്നവരോട് തന്റെ കയ്യിൽ മദ്യം ഉണ്ടെന്നും വില കുറച്ച് നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് മദ്യ കുപ്പിയിൽ കോള നിറച്ച് വിൽക്കുകയാണ് ഇയാളുടെ രീതി. രാത്രിയിലും ബിവറേജിൽ വലിയ ക്യൂ ഉള്ളപ്പോഴും…

Read More

പ്രകടനത്തിനും പൊതുയോഗത്തിനും പ്രതിഷേധത്തിനും ഇനി മുതൽ ഫീസ്

പ്രകടനത്തിനും പൊതുയോഗത്തിനും പ്രതിഷേധത്തിനും ചുങ്കം ചുമത്തി ദ്രോഹിക്കുന്ന കേരള സർക്കാരിന്‍റെ   ജനവിരുദ്ധ നടപടിക്കെതിരെ സംയുക്ത പ്രസ്താവനയുമായി സാംസ്കാരിക നായകര്‍ രംഗത്ത്. ഒരു പൊലീസ് സ്റ്റേഷൻ പരിധിയിൽ ആർക്കെങ്കിലും പ്രകടനം നടത്തണമെങ്കിൽ 2000 രൂപ ഫീസായി നൽകി പൊലീസിന്‍റെ  അനുവാദം വാങ്ങണം. അങ്ങനെ പ്രകടനം നടത്താൻ എത്രപേർക്കു കഴിയും? എത്ര സമര സംഘടനകൾക്കു കഴിയും? ഇനി ഈ ഉത്തരവുപ്രകാരം പ്രകടനമോ പൊതുയോഗമോ പ്രതിഷേധമോ നടത്താൻ ഒരുങ്ങുന്നവർ അത്രയും സമ്പന്നരാവണം. ജനാധിപത്യത്തെ അവഹേളിക്കുകയും  അപകടപ്പെടുത്തുകയും ചെയ്യുന്ന തീരുമാനമാണിത്. പാതയോരത്തെ പ്രകടനങ്ങൾ…

Read More

ഹരിതസേനാംഗങ്ങൾക്ക് മാലിന്യത്തിൽ നിന്നും കിട്ടിയത് പത്ത് പവന്റെ സ്വർണ മാല ; മാതൃകാ പരമായ നടപടിയിലൂടെ നാടിന്റെ ഹീറോ ആയി മാറി

മാലിന്യത്തിൽ 10 പവന്റെ മാല കിട്ടി. തിരിച്ചുനൽകി മാത്യകയായി ഹരിതസേനാംഗങ്ങൾ. പത്ത് പവന്റെ സ്വർണമാലയാണ് മാലിന്യത്തിൽ നിന്ന് കിട്ടിയത്. വീടുകളിൽ നിന്ന് ശേഖരിച്ച മാലിന്യം തരംതിരിക്കുകയായിരുന്നു ഹരിതകർമ്മ സേനാംഗങ്ങളായ രാധാ കൃഷ്ണനും ഷൈബാ ബിജുവും. ഒറ്റ നോട്ടത്തിൽ നിന്ന് തന്നെ സ്വർണമാണെന്ന് മനസിലായി. ആ സ്വർണം സ്വന്തമാക്കാനല്ല, ഉടമസ്ഥന് തിരിച്ചുകൊടുക്കാനായി പിന്നീടുള്ള ശ്രമം. ഏകദേശ ധാരണ വെച്ച്, അങ്ങോട്ട് അന്വേഷിച്ചുപോയി യഥാർഥ ഉടമയെ കണ്ടെത്തി മാല കൈമാറി. സംസ്ഥാനത്തെ ഹരിതകർമ്മ സേനാംഗങ്ങൾക്കാകെ ആവേശവും അഭിമാനവും പകരുന്ന പ്രവർത്തനമാണ്…

Read More
error: Content is protected !!