ചിതറ ഉണ്ണിമുക്കിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടർ  ഇടിച്ചു തെറിപ്പിച്ചു

ചിതറ ഉണ്ണിമുക്കിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടർ  ഇടിച്ചു തെറിപ്പിച്ചു . ആളപായമില്ല നിർത്തി ഇട്ടിരുന്ന സ്കൂട്ടറിലേക്ക്  swift കാർ ഇടിച്ചു കയറുകയായിരുന്നു . ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം ഉണ്ടായത് . അടുത്തുള്ള മരത്തിലേക്ക് ഇടിച്ചു കയറിയാണ് വാഹനം നിന്നത് . മഴ തുടരുന്ന സാഹചര്യത്തിൽ അശ്രദ്ധമായ ഡ്രൈവിങ് ചിലപ്പോൾ വലിയ ദുരന്തങ്ങളിലേക്ക് നയിച്ചേക്കാം . വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കുക പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

വടകര മുൻ എംഎൽഎ എംകെ പ്രേംനാഥ് അന്തരിച്ചു

മുൻ എം.എൽ.എയും എൽ.ജെ.ഡി. സീനിയർ വൈസ് പ്രസിഡന്റുമായ അഡ്വ. എം.കെ.പ്രേംനാഥ്(72) അന്തരിച്ചു. വടകര എം.എൽ.എയായിരുന്നു. രോഗബാധിതനായി ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽരാവിലെയാണ് അന്ത്യം. വടകര ചോമ്പാല തട്ടോളിക്കര സ്വദേശിയാണ്. ജയപ്രകാശ് നാരായണനുൾപ്പടെയുള്ളവരുടെ സോഷ്യലിസ്റ്റ് മൂവ്മെന്റുകളിൽ ആകൃഷ്ടനായാണ് അദ്ദേഹം സോഷ്യലിസ്റ്റ് ചേരിയിലേക്ക് തിരിയുന്നത്. ഏറെക്കാലം വടരകരയിൽ സജീവ രാഷ്ട്രീയ പ്രവർത്തനം കാഴ്ചവെച്ചു. എൽ.ജെ.ഡി. രൂപവത്കൃതമായശേഷം പാർട്ടി സീനിയർ വൈസ് പ്രസിഡന്റായി. പൊതുരംഗത്തെത്തിയത്. മടപ്പള്ളിവിദ്യാർഥി കാലഘട്ടം മുതൽ പൊതുപ്രവർത്തനരംഗത്ത് നിറസാന്നിധ്യമാണ് സോഷ്യലിസ്റ്റ് നിരയിലെ സൗമ്യസാന്നിധ്യമായ പ്രേംനാഥ്. സോഷ്യലിസ്റ്റ് വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ്…

Read More

കടയ്ക്കലിനെ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ചിട്ട് 85 വർഷം (സുധിൻ കടയ്ക്കൽ)

(ജനയുഗത്തിൽ സുധിൻ കടയ്ക്കൽ എഴുതിയത്) ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ബ്രി ട്ടീഷ് കോളനി വാഴ്ചയ്ക്കും കട യ്ക്കൽ ചന്തയിലെ അന്യായ കരം പിരിവിനുമെതിരായി കടയ്ക്കലിലെ കർഷക ജനത ഒന്നാകെ അണിനിരന്ന കട യ്ക്കൽ വിപ്ലവം നടന്നിട്ട് 85 വർ ഷം തികയുന്നു. 1938 സെപ്റ്റം ബർ 29നാണ് കടയ്ക്കൽ വിപ്ല വം നടന്നത്. സർ സിപിയുടെ കിരാത ഭര ണത്തിനെതിരെ പോരാടി കടയ്ക്കലിനെ ഒരു സ്വതന്ത്ര രാ ജ്യമായി പ്രഖ്യാപിച്ച കടയ്ക്കൽ വിപ്ലവം സ്വാതന്ത്ര്യ സമര…

Read More

ബൈക്ക് പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള കൊലപാതകം; രണ്ട് സഹോദരങ്ങൾക്കും മാനസിക പ്രശ്നമുണ്ടെന്ന് അയൽവാസികൾ

ആലുവയിൽ അനുജൻ ജ്യേഷ്ഠനെ വെടിവച്ച് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. എടയപ്പുറം തൈപ്പറമ്പിൽ വീട്ടിൽ പോൾസണാണ് മരിച്ചത്. അനുജൻ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സഹോദരങ്ങൾക്ക് രണ്ട് പേർക്കും മാനസികപ്രശ്നമുണ്ടെന്ന് അയൽവാസികൾ പറഞ്ഞു. വീട്ടിൽ അച്ഛനും രണ്ട് മക്കളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇവർ അയൽവാസികളുമായി ഒരു കാര്യത്തിനും സഹകരിച്ചിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു. അച്ഛൻ ജോസഫിന്റേതാണ് എയർഗണെന്നും അയൽവാസികൾ പറഞ്ഞു. വീടിന് മുന്നിൽ പാർക്ക് ചെയ്ത ബൈക്കിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വാക്കുതർക്കത്തെ തുടർന്ന് എയർ ഗണ്ണുപയോഗിച്ച്…

Read More

ഡോ.വന്ദനാദാസിന്റെ കൊലപാതകം ; പോലീസുകാർക്ക് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ ; രണ്ട് ASI മാർക്കെതിരെ വകുപ്പ് തല അന്വേഷണം

ഡോ. വന്ദനാദാസിന്റെ കൊലപാതകത്തിൽ പോലീസുകാർക്ക് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ. രണ്ട് എ.എസ്.ഐമാർക്ക് എതിരേ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആർ നിശാന്തിനിയുടേതാണ് നടപടി. എ.എസ്.ഐമാരായ ബേബി മോഹൻ, മണിലാൽ എന്നിവർക്ക് എതിരേയാണ് നടപടി. ആക്രമണത്തിനിടെ പോലീസുകാർ സ്വയരക്ഷാർത്ഥം ഓടിപ്പോയെന്ന് ഡി.ഐ.ജിയുടെ കണ്ടെത്തൽ. അക്രമാസക്തനായ പ്രതിയെ കീഴ്പ്പെടുത്താനോ വരുതിയിലാക്കാനോ നടപടി എടുത്തില്ല. ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ സ്വന്തം രക്ഷ നോക്കരുതെന്ന ചട്ടം ലംഘിച്ചെന്നും കണ്ടെത്തൽ. കൂടാതെ ഓടിപ്പോയത് പോലീസിന്റെ സത്പേരിന് കളങ്കമായെന്നും വിമർശനം. ഡോ.വന്ദനയ്ക്കെതിരായ ആക്രമണത്തിൽ…

Read More

മുതലമട റോഡരികിലെ മതിലിടിഞ്ഞ് വീണ് ഒന്നര വയസ്സുകാരൻ മരിച്ചു

മുതലമട റോഡരികിലെ മതിലിടിഞ്ഞ് വീണ് ഒന്നര വയസ്സുകാരൻ മരിച്ചു. മുതലമട കാടംകുറിശ്ശിയിൽ താമസിക്കുന്ന വിൽസൺ -ഗീതു ദമ്പതികളുടെ മകൻ വേദവ് (ഒന്നര) ആണ് മരിച്ചത്. മുത്തച്ഛനോടൊപ്പം സൊസൈറ്റിയിൽ പാൽ ഒഴിക്കുന്നതിനായി റോഡിലൂടെ പോകുന്ന സമയത്താണ് അപകടം സംഭവിച്ചത്. അയൽവാസിയായ എം കുട്ടപ്പന്റെ 15 വർഷത്തോളം പഴക്കം ചെന്ന മതിൽക്കെട്ടാണ് കുഞ്ഞിന്റെ ശരീരത്തിൽ വീണത്. . മതിൽക്കെട്ടിന്റെ ബലക്ഷയമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ കൊല്ലങ്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല….

Read More

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പാര്‍ട്ടി ഓഫീസില്‍ മരിച്ചനിലയില്‍

കോൺഗ്രസ് പ്രവർത്തകനെ ചേർത്തലയിലെ പാർട്ടി ഓഫിസിൽ മരിച്ചനിലയിൽ കണ്ടെത്തി. ചേർത്തല ഈസ്റ്റ് മണ്ഡലം കമ്മിറ്റി ഓഫിസിലാണ് പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചേർത്തല സ്വദേശിയായ പൊന്നൻ (68) ആണ് മരിച്ചത്. കോൺഗ്രസ് ഓഫീസിലെഅന്തേവാസിയായിരുന്നു പൊന്നൻ. നോട്ടിസുകളും മറ്റും സ്ഥിരമായി വിതരണം ചെയ്തിരുന്നത് പൊന്നനായിരുന്നു.ഇന്നു രാവിലെയാണ് പൊന്നനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. ചേർത്തല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളജിലേക്കു മാറ്റി. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ഹരിതവിപ്ലവത്തിന്റെ പിതാവുമായ എം എസ് സ്വാമിനാഥൻ അന്തരിച്ചു

പ്രശസ്ത കാർഷിക ശാസ്ത്രജ്ഞനും ഹരിതവിപ്ലവത്തിന്റെ പിതാവുമായ എം എസ് സ്വാമിനാഥൻ അന്തരിച്ചു. 98 വയസായിരുന്നു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ദീർഘനാളായി അസുഖബാധിതനായിരുന്നു. 1925 ഓഗസ്റ്റ് ഏഴിന് ജനിച്ച സ്വാമിനാഥൻ ആഗ്രോണമിസ്റ്റ്, കാർഷിക ശാസ്ത്രജ്ഞൻ, സസ്യ ജനിതകശാസ്ത്രജ്ഞൻ എന്നീ നിലയിൽ പ്രശസ്തനായിരുന്നു. ഗോതമ്പിന്റെയും അരിയുടെയും ഉയർന്ന വിളവ് തരുന്ന ഇനങ്ങൾ അവതരിപ്പിക്കുന്നതിലും വികസിപ്പിക്കുന്നതിലും നേതൃത്വവും പങ്കുമാണ് ഹരിതവിപ്ലവത്തിന്റെ പിതാവെന്ന മേൽവിലാസത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. അമേരിക്കൻ ആഗ്രോണമിസ്റ്റായ നോർമൻ ബോർലോഗുമായി സഹകരിച്ച് സ്വാമിനാഥൻ നടത്തിയ പരീക്ഷണങ്ങൾ പല രാജ്യങ്ങളെയും വലിയ…

Read More

കടയ്ക്കൽ കുറ്റിക്കാട് തെന്നശ്ശേരിയിൽ ഗൃഹനാഥൻ വീടിന് തീ കൊളുത്തി തൂങ്ങി മരിച്ചു

കടയ്ക്കൽ കുറ്റിക്കാട് തെന്നശ്ശേരിയിൽ ഗൃഹനാഥൻ വീടിന് തീ കൊളുത്തി തൂങ്ങി മരിച്ചു. കുറ്റിക്കാട് അശോക വിലാസത്തിൽ 50 വയസ്സുള്ള അശോകനാണ് വീടിനകത്ത് തീ കൊളുത്തിയ ശേഷം കിടപ്പ്‌ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തൊട്ടടുത്ത അയൽവാസി തീ പുകയുന്നത് കണ്ട് പോലീസിലും, കടയ്ക്കൽ ഫയർ ഫോഴ്സിലും വിവരമറിയിച്ചു, ഫയർഫോഴ്‌സ് കതക് തുറന്ന് തീ അണച്ചു.മരിച്ച അശോകന്റെ ഭാര്യ ലേജു മകൾ അതുല്യ. കുടുംബ വിഷയമാണ് കാരണം പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന നടക്കാനിരിക്കെ  ആശുപത്രി പരിസരത്തുള്ള തെരുവ് നായ്ക്കളെ വിഷം കൊടുത്തു കൊന്നതായി ആരോപണം

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന നടക്കാനിരിക്കെ  ആശുപത്രി പരിസരത്തുള്ള തെരുവ് നായ്ക്കളെ വിഷം കൊടുത്തു കൊന്നതായി ആരോപണം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ ഉള്ളത്. കായകല്പത്തിന്റെ ഭാഗമായി നാളെ ആശുപത്രിയിൽ ആരോഗ്യ വകുപ്പ് പരിശോധനയ്ക്ക് എത്തുന്നുണ്ട്. ആശുപത്രികളുടെ ശുചിത്വം രോഗനിയന്ത്രണം, സേവനനിലവാരം ആശുപത്രി പരിപാലനം  എന്നിവയാണ് പ്രധാനമായും പരിശോധന നടത്തുന്നത്. അതിന്റെ ഭാഗമായാണ് നായ്ക്കളെ ബിരിയാണിയിൽ വിഷം കലർത്തി കൊന്നതായി ആരോപിക്കുന്നത് . പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക…

Read More
error: Content is protected !!