ചിതറ എൽ പി എസ് സ്കൂളിന്  സമീപം  മരച്ചില്ല ഒടിഞ്ഞു യാത്രക്കാർക്ക് ഭീക്ഷണി ഉയർത്തി നിൽക്കുന്നു

ഒരശ്രദ്ധ പോലും വലിയ അപകടങ്ങൾക്ക് കാരണമാകാം . ചിതറ എൽ പി എസിന് സമീപം റോഡിലേക്ക് മരച്ചില്ല ഒടിഞ്ഞു അപകടാവസ്ഥയിൽ കിടക്കുന്നത് ശ്രദ്ധയിൽ പെട്ടു. വാഹന യാത്രക്കാർക്കും കാൽനടകാർക്കും ഭീക്ഷണിയായി നിൽക്കുകയാണ് .കഴിഞ്ഞ ദിവസം കിഴക്കുംഭാഗത്ത്  റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിന്റെ മുകളിലേക്ക്  സമീപത്തുണ്ടായിരുന്ന മരത്തിൻ്റെ ചില്ല ഒടിഞ്ഞു വീണ് അപകടം ഉണ്ടായിരുന്നു…

Read More

വിതുരയിൽ ഒരാളെ ഒഴുക്കിൽപ്പെട്ട് കാണാതായി

വിതുര പൊന്നാംചുണ്ട് പാലത്തിൽ നിന്ന് വീണ് ഒരാളെ കാണാതായി. വിതുര കൊപ്പം സ്വദേശിസോമൻ (62) നെയാണ് കാണാതായത്. ഫയർഫോഴ്‌സ് എത്തി തെരച്ചിൽ നടത്തുന്നു.വണ്ടിയോട് കൂടിയാണ് ആറ്റിലേക്ക് വീണതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം. റബ്ബർ ടാപ്പിംഗ് തൊഴിലാളിയാണ് സോമൻ.കൈവരി ഇല്ലാത്ത പാലത്തിനു മുകളിൽ കൂടി സ്‌കൂട്ടറുമായിപോകുന്നത് കണ്ട പരിസരത്തുണ്ടായിരുന്നവർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലുംഅതൊന്നും വകവയ്ക്കാതെ സോമൻ മുന്നോട്ട് പോവുകയായിരുന്നു. തുടർന്ന്നിയന്ത്രണം വിട്ടു ആറ്റിലേക്ക് വീഴുകയായിരുന്നു. ഇയാൾക്ക് വേണ്ടിയുള്ളതെരച്ചിൽ ഫയർഫോഴ്സും സ്കൂബ ഡൈവിങ് ടീമും ശ്രമം തുടരുകയാണ്.മലയോര…

Read More

മടത്തറ  തുമ്പമൺതൊടിയിൽ റോഡിന്റെ  സംരക്ഷണ ഭിത്തി ഇടിഞ്ഞു താഴ്ന്നു

മടത്തറ  തുമ്പമൺതൊടിയിൽ റോഡിന്റെ  സംരക്ഷണ ഭിത്തി ഇടിഞ്ഞു താഴ്ന്നു അശാസ്ത്രീയമായി നിർമിക്കുന്ന സംരക്ഷണ ഭിത്തി ശക്തമായ  കാറ്റിലും മഴയിലും  ഇടിയുന്നത് തുടർക്കഥയാണ് .  റോഡ് സൈഡിൽ നിൽക്കുന്ന മരങ്ങൾക്ക് പുറത്ത് കൂടിയാണ്  കരാറുകാരൻ  അശാസ്ത്രീയമായി  സംരക്ഷണ ഭിത്തി പണിയുന്നത് എന്നുള്ള പരാതിയാണ് നാട്ടുകാർ പറയുന്നത്. വൻ മരത്തിന്  പുറത്ത് കൂടി കടന്നുപോകുന്ന  സംരക്ഷണ ഭിത്തി  ശക്തമായ കാറ്റിൽ  മരം ഉലയുന്നത് അനുസരിച്ച് ഭിത്തി ഇളകി ഇടിഞ്ഞു തഴുകയാണ് ഉണ്ടാകുന്നത്. റോഡിന്റെ നടുക്ക് ഭാഗത്ത് പോലും വിള്ളലുകൾ രൂപപ്പെടുന്ന…

Read More

കുടുംബശ്രീ അംഗങ്ങൾ വീണ്ടും പഠിതാക്കളായി സ്കൂളിലേക്ക് ;ചിതറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി ഉദ്ഘാടനം ചെയ്തു

കുടുംബശ്രീ അംഗങ്ങൾ വീണ്ടും പഠിതാക്കളായി സ്കൂളിലേക്ക്. വർഷങ്ങൾക്കുമുമ്പ് പടിയിറങ്ങിയ സ്കൂളിലേക്ക് പഴയ ഓർമകളുമായി അവർ തിരികെയെത്തി . വിദ്യാഭ്യാസവകുപ്പുമായി സഹകരിച്ച് കുടുംബശ്രീ നടപ്പാക്കുന്ന ‘തിരികെ സ്കൂളിൽ’ പ്രചാരണത്തിന്റെ ഭാഗമായാണിത്.സംസ്ഥാനതലത്തിൽ 46 ലക്ഷം കുടുംബശ്രീ വനിതകൾ പഠിതാക്കളായി വിദ്യാലയങ്ങളിലെത്തുന്ന. പദ്ധതിയാണ് ‘തിരികെ സ്കൂളിൽ. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഒക്ടോബർ ഒന്നുമുതൽ ഡിസംബർ 10 വരെയാണ് പ്രചാരണം. ഓരോ സിഡിഎസിനും കീഴിലുള്ള വിദ്യാലയങ്ങളിലാണ് ക്ലാസുകൾ.അയൽക്കൂട്ടങ്ങളിലെ സൂക്ഷ്മ സാമ്പത്തിക ഉപജീവനം ശക്തിപ്പെടുത്തുക, ഡിജിറ്റൽ സാങ്കേതികവിദ്യയിൽ അവബോധമുണ്ടാക്കുക, സ്ത്രീപദവി…

Read More

പാളയത്ത് പൊലീസ് വാഹനം അപകടത്തിൽപ്പെട്ട് പൊലീസുകാരൻ മരിച്ചു; മൂന്നുപേർക്ക് പരിക്ക്

തിരുവനന്തപുരം പാളയം എ കെ ജി സെൻ്ററിന് മുന്നിൽ പൊലിസ് വാഹനം അപകടത്തിൽപ്പെട്ട് ഒരു ഉദ്യോ​ഗസ്ഥൻ മരിച്ചു.കൺട്രോൾ റൂമിലെ പൊലിസുകാരൻ അജയകുമാറാണ് മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണം തെറ്റിയ കൺട്രോൾ റും വാഹനം പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഹൈവേയിൽ നിന്നും ഇന്ധം നിറയ്ക്കാൻ എത്തുമ്പോഴാണ് അപകടം ഉണ്ടായത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ഗൂഗിൾ മാപ്പ് നോക്കി യാത്ര; കൊച്ചിയിൽ കാർ പുഴയിൽ വീണ് ഡോക്ടർമാർക്ക് ദാരുണാന്ത്യം

ഗൂഗിൾ മാപ്പ് നോക്കി അഞ്ചംഗ സംഘം സഞ്ചരിച്ച കാർ പുഴയിൽ വീണ് ഡോക്ടർമാർ മരിച്ചു. കൊടുങ്ങല്ലൂർ സ്വകാര്യ ആശുപത്രിയിലെ ഡോ.അദ്വൈദ്, ഡോ. അജ്മൽ എന്നിവരാണ് മരിച്ചത്. എറണാകുളം ഗോതുരുത്ത് കടൽവാതുരുത്തിൽ കാർ പുഴയിലേക്ക് മറിഞ്ഞാണ് അപകടം. മെഡിക്കൽ വിദ്യാർത്ഥിയും നേഴ്സുമായിരുന്നു കാറിലുണ്ടായിരുന്നവർ. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

നീലഗിരിയെ നടുക്കി രാത്രി അപകടം, 50 അടി താഴ്ചയിൽ കൊക്കയിലേക്ക് ബസ് മറിഞ്ഞു, 8 മരണം; രക്ഷാപ്രവ‍ർത്തനം തുടരുന്നു

നീലഗിരിയിൽ രാത്രി ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. നീലഗിരിയെ രാത്രി നടുക്കിയ അപകടത്തിൽ ഏറ്റവും ഒടുവിലെ വിവരപ്രകാരം 8 പേർ മരിച്ചെന്നാണ് വിവരം. മൊത്തം 54 യാത്രക്കാരുണ്ടായിരുന്ന ടൂറിസ്റ്റ് ബസാണ് നീലഗിരിയിലെ കുന്നൂർ – മേട്ടുപാളയം റൂട്ടിൽ അപകടത്തിൽപ്പെട്ടത്. ബസ് 50 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് മറിഞ്ഞത്. അപകടത്തിൽപ്പെട്ട 20 പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. സ്ഥലത്ത് രക്ഷ പ്രവർത്തനം തുടരുകയാണ്. തെങ്കാശിയിൽ നിന്ന് പോയ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ആണ് അപകടത്തിൽ പെട്ടത്….

Read More

ഉറങ്ങിക്കിടന്ന ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിലായി

ഇടവ  കാപ്പിൽ എച്ച്. എസിന് സമീപം ഹരിദാസ് ഭവനിൽ ഷിബു (47)വിനെ അയിരൂർ പൊലീസ് അറസ്റ്റ്‌ ചെയ്തു. സെപ്റ്റംബർ 28 ന് രാത്രി 12.30 യോടെയാണ് സംഭവം. ഇളയമകൾക്കൊപ്പം ഉറങ്ങിക്കിടന്ന  ഭാര്യ ബീനയെ ഷിബു കട്ടിലിൽ നിന്നും വലിച്ചു നിലത്തിട്ടശേഷം മെത്തയ്ക്ക് അടിയിൽ സൂക്ഷിച്ചിരുന്ന കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ബീനയുടെ നിലവിളി കേട്ട് ഓടിയെത്തിയ മൂത്തമകൾ മുറിയിലെത്തുകയും ബലപ്രയോഗത്തിനൊടുവിൽ  അമ്മയും മകളും ചേർന്ന്  കത്തി പിടിച്ചു വാങ്ങി ദൂരെ എറിഞ്ഞു . ബഹളം കേട്ട് ഉണർന്ന…

Read More

കിഴക്കുംഭാഗത്ത് കനത്ത മഴയിലും കാറ്റിലും മരച്ചില്ല കാറിന് മുകളിലൂടെ ഒടിഞ്ഞു വീണ് അപകടം

കിഴക്കുംഭാഗം കെ എസ് എഫ് ഈ യുടെ സമീപത്ത് കനത്ത മഴയിലും കാറ്റിലും  റോഡിനു സമീപത്തായി നിന്ന  മരത്തിന്റെ  ചില്ല ഒടിഞ്ഞു കറിന് മുകളിൽ വീണു.. ആളപായമില്ല… കടയ്ക്കൽ ഫയർഫോഴ്‌സ് എത്തി ചില്ലകൾ മുറിച്ച് മാറ്റിയാണ് കാർ പുറത്ത് എടുത്തത്  ശക്തമായ മഴയിലും കാറ്റിലും അപകടങ്ങൾ ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ  പൊതു ജനം മുൻകരുതൽ പാലിക്കണം എന്ന് അറിയിക്കുന്നു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

കടയ്ക്കൽ സ്വദേശിനിയുടെ മൂക്കിന്റെ പാലം ഹെൽമെറ്റ് കൊണ്ട് അടിച്ചു തകർത്ത ഭർത്താവ് പോലീസ് പിടിയിൽ

ചടയമംഗലം പൂങ്കോട് മണികണ്ഠ വിലാസത്തിൽ സുനിൽ കുമാർ(34) നെയാണ്  ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. മൂക്കിന് ഗുരുതരമായി പരിക്ക് പറ്റിയ യുവതിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ സ്കാനിംഗിൽ യുവതിയുടെ മൂക്കിന്റെ പാലത്തിന് പൊട്ടൽ ഉള്ളതായി കണ്ടെത്തി. കടയ്ക്കൽ സ്വദേശിനിയെ മദ്യപിച്ച് എത്തുന്ന സുനിൽ കുമാർ നിരന്തരം മർദ്ദിച്ചിരുന്നു. ഈ കാരണത്താൽ  കടയ്ക്കലിലെ  നീതുവിന്റെ മാതാ പിതാക്കൾക്കൊപ്പമായിരുന്നു താമസം . കോടതിയിൽ നിന്നും നീതു സുനിൽ കുമാറിനെതിരെ പ്രൊട്ടക്ഷൻ ഉത്തരവും  വാങ്ങിയിരുന്നു . എന്നാൽ…

Read More
error: Content is protected !!