സ്കൂൾ കായികമേളയിൽ 3000 മീറ്റർ ഓടി; തിരികെ വീട്ടിലെത്തി ഭക്ഷണം കഴിക്കുമ്പോൾ കുഴഞ്ഞു വീണ പത്താം ക്ലാസ് വിദ്യാർത്ഥി ചികിൽസയിലിരിക്കേ മരിച്ചു

സ്കൂൾ കായികമേളയിൽ 3000 മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുത്ത് വീട്ടിലെത്തിയ പത്താം ക്ലാസ് വിദ്യാർത്ഥി കുഴഞ്ഞു വീണ് ആശുപത്രിയിൽ ചികിൽസയിലിരിക്കേ മരിച്ചു. അഴൂർ പാട്ടത്തിൽ മനുവിന്റെയും ദീപയുടെയും മകൻ, പ്രമാടം നേതാജി എച്ച്.എസ്.എസ് വിദ്യാർത്ഥി വിഷ് മനു(15)വാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടന്ന കോന്നി ഉപജില്ലാ സ്കൂൾ കായികമേളയിൽ 3000 മീറ്റർ ഓട്ട മത്സരത്തിൽ വിഷ് പങ്കെടുത്തിരുന്നു. മടങ്ങി വീട്ടിലെത്തി ഉച്ച ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. രക്തസമ്മർദവും ഹൃദയമിടിപ്പും കുറഞ്ഞു വന്നതോടെ…

Read More

800 മീറ്ററിൽ വെള്ളിത്തിളക്കവുമായി മലയാളിതാരം മുഹമ്മദ്‌ അഫ്സൽ

ഏഷ്യൻ ഗെയിംസില്‍ ഇന്ത്യക്കായി ഒരു മലയാളി മെഡല്‍ കൂടെ. പുരുഷന്മാരുടെ 800 മീറ്റര്‍ ഓട്ടം ഫൈനലില്‍ മുഹമ്മദ് അഫ്സല്‍ ആണ് വെള്ളി മെഡല്‍ നേടിയത്. മുഹമ്മദ് അഫ്സല്‍ 1:48:43 സെക്കൻഡില്‍ ഫിനിഷ് ചെയ്താണ് വെള്ളി മെഡല്‍ നേടിയത്. തുടക്കം മുതല്‍ ലീഡില്‍ ഉണ്ടായിരുന്ന അഫ്സലിനെ അവസാന ഘട്ടത്തില്‍ സൗദി അറേബ്യൻ താരം എസ്സ് കസാനി മറികടക്കുകയായിരുന്നു‌. ഇന്ത്യയുടെ ഈ ഏഷ്യൻ ഗെയിംസിലെ 65ആം മെഡലാണിത്. ഒറ്റപ്പാലം സ്വദേശിയാണ് മുഹമ്മദ് അഫ്സല്‍‌ കഴിഞ്ഞ വര്‍ഷം നടന്ന ദേശീയ മീറ്റില്‍…

Read More

തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

തിരുവനന്തപുരം ജില്ലയിൽ പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഒക്ടോബർ നാല് ) ജില്ലാ കളക്ടർ ജെറോമിക് ജോർജ് അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് അവധി. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഡൽഹിയിലെ വസതിയിൽ റെയ്ഡ്

സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഡൽഹിയിലെ വസതിയിൽ റെയ്ഡ്. വാർത്താപോർട്ടലായ ന്യൂസ്‌ക്ലിക്കിനെതിരെ യു.എ.പി.എ നിയമപ്രകാരം കേസെടുത്തതിന് പിന്നാലെയാണ് ഡൽഹി പൊലീസ് സീതാറാം യെച്ചൂരിയുടെ വസതിയിൽ പരിശോധന നടത്തുന്നത്. ന്യൂസ്‌ക്ലിക്കിലെ ജീവനക്കാരൻ യെച്ചൂരിയുടെ വസതിയിൽ താമസിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പരിശോധന. ന്യൂസ്‌ക്ലിക്കിലെ ജീവനക്കാരുടെ വീടുകളിൽ വ്യാപകമായ റെയ്ഡ് നടക്കുന്നു എന്നാണ് റിപ്പോർട്ട്. ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെല്ലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. നിലവിൽ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ, ചോദ്യംചെയ്യലിനായി ഏതാനും മാധ്യമപ്രവർത്തകരെ പോലീസ് സ്‌റ്റേഷനിലേക്കുകൊണ്ടുപോയിട്ടുണ്ടെന്നാണ് വിവരം. നേരത്തെ എൻഫോഴ്‌സ്‌മെന്റ്…

Read More

ചിതറ കല്ലുവെട്ടാംകുഴിയിൽ പിക്കപ്പ് വാനും  ആംബുലൻസും കൂട്ടിയിടിച്ച് അപകടം

ചിതറ കല്ലുവെട്ടാംകുഴിയിൽ പിക്കപ്പ് വാനും  ആംബുലൻസും കൂട്ടിയിടിച്ച് അപകടം ചിതറ കല്ലുവെട്ടാംകുഴിയിൽ അൽപം മുമ്പാണ് അപകടം സംഭവിച്ചത് .ആംബുലൻസിന്റെ മുൻഭാഗം പൂർണമായും തകർന്നു. കടയ്ക്കൽ മുക്കുന്നം സ്വദേശിയായ ഇരുപത്തിയാറു വയസ്സുളള മുനീറിനാണ് പരുക്കേറ്റത്. ചിതറയിൽ നിന്നും  കല്ലുവെട്ടാംകുഴി ഭാഗത്തേക്ക് പോയ ആംബുലൻസ് ആണ് അപകടത്തിൽ പെട്ടത് . ആംബുലൻസ് ഓവർ സ്പീഡിൽ ആയിരുന്നു എന്നാണ് ദൃശസാക്ഷികൾ പറയുന്നത്. ആംബുലൻസ് ഡ്രൈവറുടെ കാലുകൾക്ക് ഗുരുതരമായ പരിക്ക് പറ്റിയിട്ടുണ്ട്. കടയ്ക്കലിലെ ആംബുലൻസാണ് അപകടത്തിൽ പെട്ടത്. ഗുരുതര പരുക്കേറ്റ ആബുലൻസ് ഡ്രൈവറെ…

Read More

അടുത്ത മൂന്ന് മണിക്കൂറിൽ രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാദ്ധ്യത

സംസ്ഥനത്ത് ഉടനീളം മഴ തുടരുകയാണ്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കോട്ടയം താലൂക്കിലെ ഹയർസെക്കൻഡറി തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതിനാലാണ് അവധി പ്രഖ്യാപിച്ചത്. ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഇന്ന്…

Read More

നിലമേൽ സ്വദേശികൾ എം ഡി എം എയും കഞ്ചാവുമായി ചടയമംഗലം പോലീസ് പിടിയിൽ

നിലമേൽ പ്ലാച്ചിയോട്, പ്രകാശ് നിവാസിൽ  ബാലകൃഷ്ണന്റെ മകൻ വൈശാഖ് 20 വയസ്സ് , നിലമേൽ വലിയ വഴി ഷംനാദ് മൻസിലിൽ ഷാനവാസിന്റെ മകൻ ഷംനാദ് 25 വയസ്സ്എന്നിവരെയാണ് ചടയമംഗലം പോലീസും കൊല്ലം ഡാൻസ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടിയത്. കൊല്ലം റൂറൽ എസ് പി സുനിൽ എം എൽ ഐപിഎസിന്റെ നിർദ്ദേശാനുസരണം കൊട്ടാരക്കര ഡിവൈഎസ്പി ജി ഡി വിജയകുമാറിന്റെ മേൽനോട്ടത്തിൽ സിഐ സുനീഷ്,,എസ് ഐ മോനിഷ്, എസ് സി പി ഓ സനൽകുമാർ, സിപിഒ മാരായ…

Read More

നാവായിക്കുളം കോട്ടറകോണം കാലാപ്പുറം സ്വദേശിനിയായ യുവതി
ഭക്ഷ്യ വിഷബാധയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് മരണപ്പെട്ടു

നാവായിക്കുളം കോട്ടറകോണം കാലാപ്പുറം സ്വദേശിനിയായ യുവതിഭക്ഷ്യ വിഷബാധയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് മരണപ്പെട്ടു . അബ്ദുൽ സലാം ഷാഹിന ദമ്പതികളുടെ മകളും പുതുശ്ശേരിമുക്കിൽ ഓട്ടൊറിക്ഷ ഓടിക്കുന്ന സജീറിന്റെ ഭാര്യയുമായ ആൽഫിയ( 28) ആണ് മരണപ്പെട്ടത് . യുവതിയും ഭർത്താവും മക്കളും ആയി തിരുവനന്തപുരത്ത് പോയി മടങ്ങും വഴി വഴിയിലെ ഹോട്ടലിൽ നിന്നും മഷ്‌റൂം( കുമിൾ) കഴിച്ചിരുന്നു . അതിൽ നിന്നുമാണ് ഭക്ഷ്യവിഷബാധ ഏറ്റത് …! പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

സൗദി കപ്പല്‍ കൊച്ചി തുറമുഖത്ത്: പിറന്നത് പുതിയ ചരിത്രം, കമ്ബനി ഇറക്കിയത് 700 കോടിയുടെ നിക്ഷേപം….

കൊച്ചി: കേരളത്തിലെ ആദ്യ എല്‍ പി ജി ഇറക്കുമതി ടെര്‍മിനല്‍ കൊച്ചിയിലെ പുതുവൈപ്പില്‍ പ്രവര്‍ത്തന സജ്ജമായി. ഇതോടെ എല്‍ എൻ ജി ടെര്‍മിനലും, എല്‍ പി ജി ടെര്‍മിനലും ഉള്ള അപൂര്‍വ്വം നഗരങ്ങളില്‍ ഒന്നായി കൊച്ചി മാറി.എല്‍പിജി നീക്കത്തിനായി പ്രതിവര്‍ഷം 500 കോടിയോളം രൂപയാണു ബുള്ളറ്റ് ടാങ്കര്‍ ലോറികള്‍ക്കായി കമ്ബനികള്‍ ചിലവഴിക്കേണ്ടി വരുന്നത് എന്നതിനാല്‍ കൊച്ചിയിലെ ഇറക്കുമതി ടെര്‍മിനല്‍ ശത കോടികളുടെ ലാഭമാണ് കമ്ബനികള്‍ക്ക് നല്‍കുന്നത്. ഇറക്കുമതി ടെര്‍മിനലില്‍ പരീക്ഷണാര്‍ഥമുള്ള ആദ്യ കപ്പല്‍ രണ്ട് ദിവസം മുമ്ബാണ്…

Read More

ജനന സർട്ടിഫിക്കറ്റ് ഇന്ന് മുതൽ അടിസ്ഥാന രേഖ

2023 ഒക്‌ടോബർ ഒന്നുമുതൽ ജനിക്കുന്നവരുടെ സ്‌കൂൾ പ്രവേശം, ആധാർ രജിസ്‌ട്രേഷൻ, പാസ്‌പോർട്ട്‌, ഡ്രൈവിങ്‌ ലൈസൻസ്‌ തുടങ്ങിയവയ്‌ക്ക്‌ ജനന സർട്ടിഫിക്കറ്റ്‌ നിർബന്ധമാകും. വോട്ടർപട്ടികയിൽ രജിസ്റ്റർ ചെയ്യാനും സർക്കാർ ജോലികൾക്കും ജനന സർട്ടിഫിക്കറ്റ്‌ തന്നെ വേണ്ടിവരും. ഇനി മുതൽ വിവിധ സേവനങ്ങള്‍ക്ക് അപേക്ഷ നല്‍കാന്‍ രേഖയായി ജനന സര്‍ട്ടിഫിക്കറ്റ് നിർബന്ധമാകും. ഇതുസംബന്ധിച്ച ജനനമരണ രജിസ്‌ട്രേഷന്‍ (ഭേദഗതി) നിയമം 2023 ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. രാജ്യത്തെ എല്ലാ ജനന–-മരണ രജിസ്‌ട്രേഷൻ രേഖകളും രജിസ്‌ട്രാർ ജനറൽ ഓഫ്‌ ഇന്ത്യ ഡാറ്റാശേഖരത്തിന്റെ ഭാഗമാകും….

Read More
error: Content is protected !!