fbpx

ചിതറയിൽ തീ പിടിത്തം

ചിതറ :ചിതറ ജംഗ്‌ഷന് സമീപം    തീപിടിത്തമുണ്ടായി . 9 മണിയോടെയാണ് തീ പിടിക്കുന്നത് ശ്രദ്ധയിൽ പെട്ടത് . ഉടൻ തന്നെ കടയ്ക്കൽ അഗ്നിശമനസേനായെ വിവരം അറിയിക്കുകയും , കടയ്ക്കൽ അഗ്നിശമനസേനാ സ്ഥലത്തെത്തി തീ പൂർണമായും  തീ നീയന്ത്രണ വിധയമാക്കി . ചിതറ പാൽ സൊസൈറ്റിക്ക് എതിർവശത്തെ  കെട്ടിടത്തിലാണ് തീ പിടിത്തമുണ്ടായത് . വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ പറഞ്ഞു. ചിതറ പോലീസും  കടയ്ക്കൽ ഫയർഫോഴ്‌സും പൂർണമായും തീ നിയന്ത്രണ വിധായമാക്കിയെന്ന് ഉറപ്പ് വരുത്തി…

Read More

വെറ്റിനറി യൂണിവേഴ്സിറ്റി സേവനങ്ങൾ ഇനി സാധാരണക്കാരിലേക്ക്.

ചാണപ്പാറ: വെറ്റിനറി യൂണിവേഴ്സിറ്റി സേവനങ്ങൾ ഇനി സാധാരണക്കാരിലേക്ക്.കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് സർവ്വകലാശാലയുടെ പ്രാദേശിക മൃഗ സംരക്ഷണ സംരംഭകത്വ വികസന പരിശീലന പദ്ധതിയായ സമന്വയം ഉദ്ഘാടനം ചെയ്തു. സമന്വയം സെന്ററായി തെരെഞ്ഞെടുത്ത ചാണപ്പാറ സന്മാർഗ്ഗദായിനി സ്മാരക വായനശാലയിൽ വെച്ചാണ് ഉദ്‌ഘാടന സമ്മേളനം നടന്നത്. വയനാട് ജില്ലയിലെ പൂക്കോട് സ്ഥിതി ചെയ്യുന്ന കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് സർവ്വകലാശാലയാണ് കേരളത്തിലെ ആദ്യത്തെ വെറ്റിനറി സർവ്വകലാശാല. കേരളത്തിലെ പതിനാലു ജില്ലകളിൽ 6 ജില്ലകളിൽ മാത്രമാണ് ഇതുവരെ യൂണിവേഴ്‌സിറ്റിക്ക്…

Read More

പ്രശസ്ത നടൻ പൂജപ്പുര രവി മറയൂരിൽ അന്തരിച്ചു.

പ്രശസ്ത നടൻ പൂജപ്പുര രവി മറയൂരിൽ അന്തരിച്ചു. 86 വയസ്സായിരുന്നു. നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം. സിനിമകളിലും അഭിനയിച്ചിട്ടുണ്ട് പ്രശസ്ത നാടക-ചലച്ചിത്ര നടനാണ് പൂജപ്പുര രവി. എസ്.എൽ.പുരം സദാനന്ദന്റെ ഒരാൾ കൂടി കള്ളനായി എന്ന നാടകത്തിൽ ബീരാൻകുഞ്ഞ് എന്ന കഥാപാത്രത്തെ അവതരിച്ചുകൊണ്ടാണ്ടായിരുന്നു അഭിനയരംഗത്തേയ്ക്ക് കടന്നു വന്നത്. അതിനു ശേഷം കലാനിലയം ഡ്രാമാ വിഷൻ എന്ന നാടക സംഘത്തിലും സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും പ്രവർത്തിച്ചു. 1976ല്‍ പുറത്തിറങ്ങിയ അമ്മിണി അമ്മാവന്‍ ആണ് അഭിനയിച്ച ചിത്രം. തുടര്‍ന്ന് ചെറുതും വലുതമായി നിരവധി…

Read More

പൊന്മുടിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു

പൊന്മുടി :തിരുവനന്തപുരത്തെ വിനോദസഞ്ചാര കേന്ദ്രമായ പൊൻമുടിയിൽ ചുരത്തിൽ നിയന്ത്രണംവിട്ട കാർ മറിഞ്ഞ് അപകടം. അഞ്ചൽ സ്വദേശികളായ നവജോത്, ആദിൽ, അമൽ, ഗോകുൽ എന്നിവരടങ്ങിയ കാർ 22-ാം വളവിൽ ഫോറസ്റ്റ് ഓഫീസിന് സമീപം മറിഞ്ഞു. കാർ 500 മീറ്റർ താഴേക്ക് മറിഞ്ഞിട്ടും നാല് പേരും രക്ഷപ്പെട്ടു എന്നത് ശ്രദ്ധേയമാണ്. സംഭവസ്ഥലത്തുണ്ടായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കി. ഒരാളെ രക്ഷപ്പെടുത്തി, ബാക്കി മൂന്ന് പേരെ കൊക്കയിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. നാലുപേർക്കും പരുക്കുകളുണ്ടെങ്കിലും ഗുരുതരമല്ല. മഴയും…

Read More

ചിതറ ഇരപ്പിൽ സ്വദേശി സുധീഷ് തൂങ്ങി മരിച്ചു

ചിതറ :ചിതറ ഇരപ്പിൽ സ്വദേശി സുധീഷ് തൂങ്ങി മരിച്ചു . ഇന്നലെ രാത്രി 10 മണിയോടെയാണ് 35 വയസുള്ള സുധീഷ് തൂങ്ങി മരിച്ചതായി കണ്ടെത്തിയത്. മരണ കാരണം ലഭ്യമല്ല. ഭാര്യ രമ്യനാലാം ക്ലാസിൽ പഠിക്കുന്ന ഒരു പെൺകുട്ടിയും അംഗൻവാടിയിൽ പഠിക്കുന്ന മറ്റൊരു കുട്ടിയുമാണ് സുധീഷിനുള്ളത്. ഇപ്പോൾ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വൈകിട്ട് നാലിന് സംസ്‌കരിക്കുമെന്നാണ് അറിയാൻ കഴിയുന്നത് REPORTER AVANI CHITHARA (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ…

Read More

“ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാനനുവദിച്ചില്ലെങ്കില്‍ നിങ്ങളുടെ വയലുകളില്‍ ഞങ്ങള്‍ പണിക്കിറങ്ങില്ല; നെല്ലിനുപകരം അവിടെ പുല്ലും കളയും വളരും.” -മഹാത്മ അയ്യങ്കാളി

തിരുവിതാംകൂറിന്റെ വരണ്ട ചെമ്മണ്ണിളക്കിക്കുതിച്ച ആ ‘വില്ലുവണ്ടി’ ഇനിയും ഉരുളേണ്ടതുണ്ട്….. കേരളത്തിന്റെ ആത്മാവിലൂടെ, ഒരുപാടൊരുപാട് കാലം…..എത്ര മറച്ചു പിടിച്ചാലും ജാതി വർണ്ണ വെറി മലയാളിയുടെ ഉപ ബോധ മനസ്സിൽ ഇന്നും ഒളിഞ്ഞിരിപ്പുണ്ട്….. ‘ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാനനുവദിച്ചില്ലെങ്കിൽ നിങ്ങളുടെ വയലുകളിൽ ഞങ്ങൾ പണിക്കിറങ്ങില്ല. നെല്ലിന് പകരം അവിടെ പുല്ലും കളയും വളരും’. ജാതിയുടെ പേരിൽ അക്ഷരാഭ്യാസം നിഷേധിച്ചവർക്കെതിരെ കേരളത്തിൽ അലയടിച്ച വാക്കുകൾ…. സാമൂഹിക പരിഷ്കരണത്തിന്റെ ആ പുലരിസൂര്യൻ തന്ന വെളിച്ചം നൂറ്റാണ്ടുകളുടെ അന്ധകാരത്തെ മായ്ച്ചുകളഞ്ഞു….. അയ്യങ്കാളി സ്മൃതിദിനത്തിൽ ആ ജീവിതം…

Read More

ചിങ്ങേലി എസ് ആർ പമ്പിനു സമീപം കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു. CCTV ദൃശ്യം ചുവട് ന്യൂസിന് ലഭിച്ചു

കടയ്ക്കൽ: കടയ്ക്കൽ ചിങ്ങേലി എസ് ആർ പമ്പിനു സമീപം കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു . പാങ്ങലുകാട്ടിൽ നിന്ന് വന്ന ബൈക്കും കടയ്ക്കൽ നിന്നും വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത് പരിക്കുപറ്റിയ ബൈക്ക് യാത്രികരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. CCV ദൃശ്യങ്ങൾ ചുവട് ന്യൂസിന് ലഭിച്ചു.

Read More

പ്ലസ് വൺ ഒന്നാം അലോട്ട്‌മെന്റ് ലിസ്റ്റ് ജൂൺ 19 ന്

പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് ജൂൺ 19 ന് . രാവിലെ 11 മുതൽ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും. ആദ്യ ലിസ്റ്റ് പ്രകാരമുള്ള വിദ്യാർത്ഥി പ്രവേശനം ജൂൺ 19 മുതൽ ജൂൺ 21 വരെ നടക്കും. അലോട്ട്‌മെന്റ് വിവരങ്ങൾ www.admission.dge.kerala.gov.in ലെ ‘Click for Higher Secondary Admission’ എന്ന ലിങ്കിലൂടെ ഹയർ സെക്കൻഡറി അഡ്മിഷൻ വെബ്‌സൈറ്റിൽ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന…

Read More

ക്ഷീരവികസന വകുപ്പ് നടപ്പിലാക്കുന്ന കിടാരി പാര്‍ക്ക്-2022-23 പദ്ധതി പ്രകാരം ചടയമംഗലം നിയോജക മണ്ഡലത്തിലെ ഇട്ടിവ ഗ്രാമ പഞ്ചായത്തിലെ അണപ്പാട് കാമധേനു ഡെയറിഫാമിന് അനുവദിച്ച കിടാരി പാർക്കിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു ബഹുമാനപ്പെട്ട മന്ത്രി ജെ ചിഞ്ചു റാണി

ക്ഷീരവികസന വകുപ്പ് നടപ്പിലാക്കുന്ന കിടാരി പാര്‍ക്ക്-2022-23 പദ്ധതി പ്രകാരം ചടയമംഗലം നിയോജക മണ്ഡലത്തിലെ ഇട്ടിവ ഗ്രാമ പഞ്ചായത്തിലെ അണപ്പാട് കാമധേനു ഡെയറിഫാമിന് അനുവദിച്ച കിടാരി പാർക്കിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷീര വികസന വകുപ്പ് നടപ്പിലാക്കുന്ന മിൽക്ക് ഷെഡ് വികസന പദ്ധതി 2022-23 പദ്ധതിയുടെ ഭാഗമായി ക്ഷീരസംഘങ്ങള്‍,വ്യക്തികള്‍, ജെ.എ .ജി/എസ്.എച്ച്.ജി.ഗ്രൂപ്പുകള്‍ എന്നിവ മുഖാന്തിരം 50 കിടാരികളെ വളര്‍ത്തുന്ന കിടാരി പാര്‍ക്കുകള്‍ സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നതിൻ്റെ ഭാഗമായാണ് സംസ്ഥാനത്ത് പുതിയ കിടാരി പാർക്കുകൾ അനുവദിക്കുന്നത്. ക്ഷീര കർഷകർക്ക് അന്യ സംസ്ഥാനത്ത്…

Read More

കൊല്ലം നിലമേലിൽ കാട്ടുപൂച്ചയുടെ കടിയില്‍ നിന്ന് പേവിഷബാധേറ്റ് മരണം

കൊല്ലം നിലമേല്‍ സ്വദേശിയായ 48 കാരനാണ് മരിച്ചത്. കഴിഞ്ഞ മാസം 22നാണ് സംഭവം നടന്നത്. കാട്ടുപൂച്ച ഇയാളുടെ മുഖത്ത് കടിക്കുകയായിരുന്നു. ആദ്യം മുറിവ് സാരമാക്കിയില്ല. തുടര്‍ന്ന് ഇക്കഴിഞ്ഞ പന്ത്രണ്ടിന് പേവിഷ ലക്ഷണങ്ങളോടെ ഇയാളെ പാരിപ്പിള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പതിനാലിന് മരണം സംഭവിച്ചു. പേവിഷ ബാധ സംശയിച്ചതോടെ സാമ്പിള്‍ പരിശോധനയ്ക്കയച്ചു. പാലോട് എസ്‌ഐഎഡില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കൂടുതൽ വാർത്തകൾ വേഗത്തിൽ അറിയാൻ ➡️➡️…

Read More