
മടത്തറയിൽ യുവതി കൈഞരമ്പ് മുറിച്ച ശേഷം കിണറ്റിൽ ചാടി ജീവനൊടുക്കി
മടത്തറയിൽ യുവതി കൈഞരമ്പ് മുറിച്ച ശേഷം കിണറ്റിൽ ചാടിജീവനൊടുക്കി. മടത്തറ ജീജ ഭവനിൽ ലേഖയാണ് (47) മരിച്ചത്. ഇന്ന് വൈകിട്ട്‌മൂന്നരയോടെ ആയിരുന്നു സംഭവം. കടയ്ക്കലിൽ നിന്നും ഫയർഫോഴ്സ് എത്തി മൃതദേഹംകിണറ്റിൽ നിന്നും പുറത്തെടുത്തു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നജീജക്ക് കഴിഞ്ഞദിവസം ക്യാൻസർ സ്ഥിരീകരിച്ചിരുന്നു. ചികിത്സിച്ചു ഭേദമാക്കാൻകഴിയില്ല എന്ന തോന്നൽ ആകാം ഇവരെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിവരം. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181