മകളുടെ വിവാഹ തലേന്ന് പന്തലിൽ വച്ച് അച്ഛൻ ക്രൂരമായി കൊല്ലപ്പെട്ടു
വർക്കല കല്ലമ്പലത്ത് വിവാഹത്തിന്റെ തലേന്ന് വധുവിന്റെ പിതാവ് ദാരുണമായി കൊല്ലപ്പെട്ടു. വടശ്ശേരിക്കോണം കല്യാണ പന്തലിൽ വച്ചാണ് രാജു (61) ആണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ സുഹൃത്താണെന്ന് പൊലീസ് പറയപ്പെടുന്ന ജിഷ്ണു, സഹോദരൻ ജിജിൻ എന്നിവരുൾപ്പെട്ട നാലംഗ സംഘമാണ് കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. ഇവർ സമീപവാസികളാണെന്നും റിപ്പോർട്ടുകളുണ്ട്. പുലർച്ചെ 12.30 ഓടെയായിരുന്നു സംഭവം. ഇന്ന് വർക്കല ശിവഗിരിയിൽ വെച്ച് മകളായ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കാനിരിക്കെയാണ് അർധരാത്രി പിതാവിന്റെ കൊലപാതകം നടക്കുന്നത്.ജിഷ്ണു സഹോദരനുംസുഹൃത്തുക്കളോടുമൊപ്പം രാജുവിന്റെ വീട്ടിലെത്തുകയുംവഴക്കുണ്ടാക്കുകയുമായിരുന്നു. ഇതിനിടയിൽജിജിൻ മൺവെട്ടി കൊണ്ട് അടിക്കുകയും കത്തി…