
ഓണം ബമ്പർ ലോട്ടറി റിസൾട്ടുമായി ബന്ധപ്പെട്ട് തർക്കം; കൊല്ലത്ത് ഒരാളെ വെട്ടിക്കൊന്നു
കൊല്ലം തേവലക്കരയിൽ ഒരാളെ വെട്ടിക്കൊന്നു. ഓണം ബമ്പർ ലോട്ടറി റിസൾട്ടുമായി ബന്ധപ്പെട്ടെ തർക്കമാണ് കൊലപാതകത്തിന് കാരണം. മരം വെട്ട് തൊഴിലാളിയായ ദേവദാസാണ് മരിച്ചത്. ലോട്ടറി റിസൾട്ടുമായി ബന്ധപ്പെട്ടെ തർക്കത്തിനിടെ സുഹൃത്തായ അജിത്ത് ദേവദാസിനെ കയ്യിൽ വെട്ടുകയായിരുന്നു. പ്രതി അജിത്തിനെ തെക്കുംഭാഗം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂ എന്ന് പൊലീസ് പറയുന്നു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. ദേവദാസ് ലോട്ടറി ടിക്കറ്റെടുത്ത് അജിത്തിന് സൂക്ഷിക്കാൻ കൊടുത്തിരുന്നു. ഇരുവരും പണം പങ്കിട്ടായിരുന്നു ലോട്ടറി…