
ഡോക്ടറുടെ അശ്രദ്ധ നവജാത ശിശുക്കൾ തണുത്ത് ഉറഞ്ഞു മരിച്ചു
ഉത്തർപ്രദേശിൽ സ്വകാര്യ ക്ലിനിക്കിൽ രണ്ട് നവജാത ശിശുക്കള്‍ തണുത്തുറഞ്ഞ് മരിച്ച സംഭവത്തിൽ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാംലി ജില്ലയിലെ സ്വകാര്യ ക്ലിനിക്കിലാണ് ദാരുണ സംഭവമുണ്ടായത്. കുഞ്ഞുങ്ങള്‍ കിടന്നിരുന്ന ഫോട്ടോതെറപ്പി മുറിയില്‍ രാത്രി മുഴുവന്‍ എ സി പ്രവര്‍ത്തിപ്പിച്ചതിനെതുടര്‍ന്ന് തണുപ്പ് താങ്ങാനാകാതെയാണ് കുഞ്ഞുങ്ങൾ മരിച്ചതെന്നാണ് ആരോപണം. സംഭവത്തില്‍ സ്വകര്യ ക്ലിനിക്ക് ഉടമ ഡോ. നീതുവിനെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കുറ്റകരമായ നരഹത്യക്ക് കൈരാന പൊലീസ് കേസെടുത്തു. ഞായറാഴ്ച രാവിലെയാണ് കുഞ്ഞുങ്ങളെ ഫോട്ടോതെറപ്പി മുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്….