fbpx

അറിയിപ്പ് ( കാണ്മാനില്ല )

ഈ ഫോട്ടോയിൽ കാണുന്ന പെൺകുട്ടിയെ (അഭിരാമി 15 വയസ്സ്)11-7-23ഇന്ന് വൈകുന്നേരം മുതൽ പേരൂർക്കടയിൽ നിന്ന് കാണ്മാനില്ല . കത്ത് എഴുതിയതിനു ശേഷം വീട് വിട്ട് പോയതായിട്ടാണ് അറിയാൻ കഴിഞ്ഞത്.അന്വേഷണത്തിൽ ഈ കുട്ടി ഇതേ യൂണിഫോം ധരിച്ച് നെടുമങ്ങാട് പരിസരത്തേക്ക് ബസിൽ വന്നിട്ടുണ്ട് എന്നാണ് വിവരം. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടനടി നെടുമങ്ങാട് പോലീസ് സ്റ്റേഷനിലോ താഴെക്കാണുന്ന നമ്പറിലോ അറിയിക്കുക. Ph-9567688375… കൂടുതൽ പേരിലേക്ക് ഈ വിവരം എത്തിക്കാൻ കൂടി എല്ലാവരും ശ്രമിക്കുക

Read More

പ്രവർത്തനം നിലച്ചിരുന്ന ആയുർ കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫീസിന്റെ പ്രവർത്തനം നാളെ മുതൽ ( 12/07/2023 ) പുന:രാരംഭിക്കും

കെ എസ് ആർ ടി സി ഉദ്യോഗസ്ഥരും, അംഗീകൃത യൂണിയൻ പ്രതിനിധി സംഘവും ചേർന്ന് ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്ത് അധികാരികളുമായി ചർച്ച നടത്തിയതിന്റെ ഫലമായി സ്റ്റേഷൻ മാസ്റ്റർ ഓഫിസിന്റെ താക്കോൽ പഞ്ചായത്ത് അധികാരികൾ കെ എസ് ആർ ടി സി യ്ക്ക് കൈമാറി. തുടർന്ന് ജീവനക്കാരുടെ നേതൃത്വത്തിൽ ഓഫീസും, പരിസരവും വൃത്തിയാക്കി, സ്റ്റേഷൻ മാസ്റ്ററെ സ്ഥിരമായി നിയമിച്ചു.കെ എസ് ആർ ടി സി യുടെ സർവീസ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനോടൊപ്പം, ഈ ഓഫീസ് എൻക്വയറികൗണ്ടറായി കൂടി പ്രവർത്തിച്ചാൽ യാത്രക്കാർക്ക്…

Read More

കടയ്ക്കൽ കുമ്മിൾ സ്വദേശിനിയായ ഏഴുവയസുകാരിക്ക് കന്നുകാലികളിൽ നിന്ന് പടരുന്ന ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു.

കടയ്ക്കൽ കുമ്മിൾ സ്വദേശിനിയായ ഏഴുവസുകാരിക്ക് കന്നുകാലികളിൽ നിന്ന് പടരുന്ന ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു.കല്ലറയ്ക്കടുത്ത് മായാ ഭവനിൽ മനോജ് കുമാറിന്റെയും ചിത്രലേഖയുടെയും മകൾ ദേവനന്ദയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവന ന്തപുരം എസ്.എ. ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോഗ്യനിലതൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസ് വ്യക്തമാക്കി. രോഗം സ്ഥിരീകരിച്ച കുട്ടിയുടെ മുഖത്ത് കഴിഞ്ഞ 30 ന് നീര് പടർന്നതോടെ കടയ്ക്കൽ താലൂക്കാശുപത്രിയിൽ എത്തിച്ചു. രണ്ട് ദിവസത്തിനുള്ളിൽ നീര് കുറഞ്ഞെങ്കിലും വിട്ടു മാറാത്ത പനിയായി. തുടർന്ന് നടത്തിയ പരിശോധനയിൽ പ്ലേറ്റ്ലെറ്റ് കൗണ്ട്…

Read More

കടയ്ക്കൽ താലൂക്ക് ആശുപത്രിയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട്  കടയ്ക്കൽ  ബഹുജന  കൂട്ടായ്മ

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കടയ്ക്കൽ ബഹുജനകൂട്ടായ്മ ക്യാമ്പയിൻ നടത്തി.ചടയമംഗലം ബ്ലോക്ക് പ്രസിഡന്റ് പി.ആർ സന്തോഷിന്റെ അധ്യക്ഷതയിലയിരുന്നു പരിപാടി. കൊല്ലത്തിന്റെ എം.പി, എൻ.കെ പ്രേമചന്ദ്രൻ പ്രതിഷേധയോഗം ഉത്ഘാടനം ചെയ്തു.കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം നസീർ മുഖ്യ പ്രഭാഷണം നടത്തി. മുൻ INC ചടയമംഗലം ബ്ലോക്ക് പ്രസിഡന്റ് വി.ഒ സാജൻ , കെ.പി.സി.സി മെമ്പർ ഷിജു , ഡി.സി.സി മെമ്പർ ചന്ദ്രബോസ് , കടക്കൽ താജുദീൻ , കടയ്ക്കൽ മണ്ഡലം…

Read More

ചടയമംഗലം പഞ്ചായത്തിലെ 96 കുടുംബംങ്ങൾക്ക് ആശ്വാസം

പഞ്ചായത്തിന് പുതിയതായി നിർമിക്കുന്ന ഓഫീസിന്റെ ഡിപിആർ പ്രകാശനവും മൂന്നാംഘട്ട ലൈഫ് പദ്ധതിയുടെ ഭൂരഹിത ഭവനരഹിതർക്കുള്ള പ്രമാണ കൈമാറ്റ ചടങ്ങും തദ്ദേശവകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനംചെയ്തു. 96 കുടുംബങ്ങൾക്ക് ഭൂമി നൽകുന്നതിനുള്ള പഞ്ചായത്തിന്റെ ഇടപെടൽ മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. കൈരളി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് ജെ വി ബിന്ദു സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ, വൈസ് പ്രസിഡന്റ് ഹരി വി നായർ, ജില്ലാ…

Read More

വീട്ടിൽ പ്ലാസ്റ്റിക് ശേഖരിക്കാനെത്തിയ ഹരിത കർമസേനാംഗത്തിനു നേരേ ലൈംഗികാതിക്രമം

ആറ്റിങ്ങൽ: മുദാക്കൽ പഞ്ചായത്തിലെ ഹരിതകർമ സേനാംഗത്തിന് നേരെയാണ് ആക്രമണമുണ്ടായത്.സംഭവവുമായി ബന്ധപ്പെട്ട് കൊടുവഴന്നൂർ പന്തുവിള സ്വദേശി വിനീഷിനെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു.തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. മുദാക്കൽ പഞ്ചായത്തിലെ അമ്മൂമ്മയുടെ വീട്ടിലാണ് വിനീഷ് താമസിക്കുന്നത്.പ്ലാസ്റ്റിക് ശേഖരിക്കാനെത്തിയ ഹരിത കർമസേന തൊഴിലാളിയെ അടുക്കളയിൽ പ്ലാസ്റ്റിക് ഉണ്ടെന്ന് പറഞ്ഞ് വിളിച്ചു കയറ്റി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. നിലവിളിച്ചുകൊണ്ട് ഇറങ്ങിയോടിയ ഹരിത കർമസേന തൊഴിലാളിയെ വഴിയാത്രക്കാരനാണ് രക്ഷപ്പെടുത്തിയത് . ഉടൻ തന്നെ പഞ്ചായത്താഫീസിലും ആറ്റിങ്ങൽ പോലീസിലും വിവരം അറിയിച്ചു.നാട്ടുകാരും പഞ്ചായത്ത്അധികൃതരും ചേർന്ന് യുവാവിനെ…

Read More

ആറ്റിങ്ങലിൽ വൻ ലഹരി മരുന്ന് വേട്ട..
വില്പനയ്‌ക്കെത്തിച്ച 53.5 ഗ്രാം MDMA യുമായി രണ്ടുയുവാക്കൾ പിടിയിൽ.

വില്പനയ്ക്കായി എത്തിച്ച 53.5 ഗ്രാം MDMA യുമായി രണ്ടു യുവാക്കൾ ആറ്റിങ്ങൽ പോലീസും തിരുവനന്തപുരം റൂറൽ DANSAF ടീമും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിയിലായി. പിടിച്ചെടുത്ത ലഹരിമരുന്നിനു വിപണിയിൽ ലക്ഷങ്ങൾ വില വരും. ആറ്റിങ്ങലിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു ലഹരി മരുന്ന് വിൽപ്പന നടത്തി വന്ന സംഘത്തിലെ പ്രധാനികൾ ആയ ആറ്റിങ്ങൽ കോരാണി കുറക്കട പുകയിലത്തോപ്പ് ബ്ലോക്ക്‌ നമ്പർ 60 ൽ രാജപാലന്റെ മകൻ അപ്പു എന്ന അപ്പുക്കുട്ടനും മാമം കിഴുവിലം പുതുവൽവിള പുത്തെൻ വീട്ടിൽ സജീറിന്റെ…

Read More

കുട്ടികളുടെ അശ്ലീല വീഡിയോ  പ്രചരിപ്പിച്ച   കിളിമാനൂർ സ്വദേശിയെ  അറസ്റ്റ് ചെയ്തു

കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയ വഴിപ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ. കിളിമാനൂർ    മലയമഠം ദേവേശ്വരംക്ഷേത്രത്തിന് സമീപം, കലാമന്ദിരം വീട്ടിൽ ജോഷിൻ (23)  ആണ് അറസ്റ്റിലായത് പോക്സോ നിയമ പ്രകാരമാണ് അറസ്റ്റ് ജോഷിൻ സോഷ്യൽ മീഡിയ മുഖാന്തിരം,കുട്ടികളുടേത്അടക്കമുള്ള അശ്ലീല വീഡിയോകളും ചിത്രങ്ങളും, സ്ഥിരമായി വീക്ഷിക്കുകയും,ഡൗൺലോഡ് ചെയ്തത് മൊബൈൽ ഫോണിൽ സൂക്ഷിച്ച് മറ്റ് പലർക്കും അയച്ചുകൊടുക്കാറുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ജോഷിന്റെമൊബൈൽ ഫോൺ പോലീസ്  പിടിച്ചെടുത്ത് ഫോറൻസിക് സയൻസ് ലബോറട്ടറിയിൽപരിശോധനയ്ക്കായി അയച്ചിരുന്നു. പരിശോധനാ ഫലം ലഭ്യമായതിൽ, ജോഷിൻ…

Read More

കണ്ണൂരിൽ ബസ് മിനി ലോറിയുമായി കൂട്ടിയിടിച്ച് തലകീഴായി മറിഞ്ഞു; ഒരാൾ മരിച്ചു, 24 പേർക്ക് പരിക്ക്

കണ്ണൂരിൽ ബസ് മിനി ലോറിയുമായി കൂട്ടിയിടിച്ച് തലകീഴായി മറിഞ്ഞു; ഒരാൾ മരിച്ചു, 24 പേർക്ക് പരിക്ക് കണ്ണൂർ തോട്ടടയിൽ ബസ് മിനി ലോറിയുമായി കൂട്ടിയിടിച്ച് അപകടം. അർധരാത്രിയോടെ ഉണ്ടായ അപകടത്തിൽ ബസിലെ യാത്രക്കാരനായ ഒരാൾ മരിച്ചു. 24 യാത്രക്കാർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗരുതരമാണ്. ലോറി ഡ്രൈവർക്കും പരിക്കും പരിക്കേറ്റിട്ടുണ്ട്.  കല്ലട ട്രാവൽസിന്റെ ബസാണ് അപകടത്തിൽ പെട്ടത്.  ലോറിയുമായി ഇടിച്ചു ബസ് മൂന്ന് തവണ മലക്കം മറിഞ്ഞെന്നു ദൃക്സാക്ഷികൾ പറഞ്ഞു.മംഗലാപുരത്തുനിന്ന് പത്തനംതിട്ടയിലേക്കുള്ള യാത്രയിലായിരുന്നു ബസ്

Read More

കടയ്ക്കൽ ഗ്രാമ പഞ്ചായത്തിൽ നിന്നുള്ള അറിയിപ്പ്

സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ കാലാവർഷക്കെടുതിയിൽ മറിഞ്ഞുവീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാൻ പ്രസ്തുത മരങ്ങളുടെ ഉടമസ്ഥൻ മുൻകൂട്ടി സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മരങ്ങൾ മുറിച്ചു മാറ്റുകയോ വെട്ടി ഒതുക്കുകയോ ചെയ്ത് അപകട സാധ്യത ഒഴിവാക്കേണ്ടതാണ്. പ്രസ്തുത മരങ്ങൾ മുറിച്ചു മാറ്റാത്ത പക്ഷം ഇതിൻമേലുണ്ടാക്കുന്ന സകലമാന കഷ്ടനഷ്ടങ്ങൾക്കും ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 30(2(വി) പ്രകാരം മരങ്ങളുടെ ഉടമസ്ഥൻ മാത്രമായിരിക്കും ഉത്തരവാദി എന്നും ഇതിനാൽ അറിയിക്കുന്നു 1

Read More