ആലുവയിൽ അഞ്ച് വയസുകാരിയുടെ കൊലപാതകം: താനല്ല, പത്താൻ ഷെയ്ഖ് എന്നയാളാണ് പ്രതിയെന്ന് അസഫാക്ക് ആലം

ആലുവയിൽ അഞ്ച് വയസുകാരിയുടെ കൊലപാതകക്കേസിലെ അന്തിമവാദം ഇന്ന് നടക്കും. പത്താൻ ഷെയ്ക്ക് എന്നയാളാണ് കൊലപാതകം നടത്തിയത് എന്നാണ് പ്രതി അസഫാക്ക് ആലത്തിന്റെ നിലപാട്. അലഞ്ഞു തിരിഞ്ഞു നടക്കുന്ന തന്നെ പോലീസ് പ്രതിയാക്കി എന്നും പ്രതി ആരോപിക്കുന്നു. ഇയാൾക്കെതിരെ ഗൗരവസഭാവമുള്ള 16 വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്. അസഫാക് ആലം നേരത്തെയും പീഡനക്കേസിൽ പ്രതിയാണ്. 2018ൽ ഇയാളെ ഗാസിപൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 10 വയസുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിൽ ഇയാൾ ജയിലിലായിരുന്നു. ഡൽഹിയിൽ ഒരു മാസം തടവിൽ…

Read More

ലിഫ്റ്റ് ചോദിച്ച കാല്‍നടയാത്രക്കാരന്റെ തലയ്ക്കടിച്ച സംഭവത്തില്‍ പ്രതി പോലീസ് പിടിയില്‍

ബൈക്കില്‍ ലിഫ്റ്റ് ചോദിച്ചയാളെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി പോലീസ് പിടിയില്‍. ബുധനാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. വട്ടിയൂര്‍ക്കാവ് സ്വദേശി നിധീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ പരിക്കേറ്റത് കാച്ചാണി സ്വദേശി ജലീല്‍ ജബ്ബാറാണ്. സിനിമ കണ്ടതിന് ശേഷം ജലീല്‍ വീട്ടിലേക്ക് പോകുകയായിരുന്നു. ഇതിനിടയില്‍ നിധീഷിനോട് ജലീല്‍ ലിഫ്റ്റ് ചോദിച്ചു. എന്നാല്‍ ഇത് നിധീഷിന് ഇഷ്ട്രമായില്ല. തുടര്‍ന്ന് നിധീഷ് ജലീലിന്റെ നെഞ്ചില്‍ ചവിട്ടി വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് നിധീഷ് കല്ലുകൊണ്ട് ജലീലിന്റെ തലയ്ക്ക് ഇടിച്ചു. പോലീസ് സ്ഥലത്തെത്തി…

Read More

വെഞ്ഞാറമൂട്ടിൽ വീട്ടിന്റെ കതകിന് തീയിട്ട് കവർച്ച; നഷ്ടമായത് അഞ്ച് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 10,000 രൂപയും

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ വീട്ടിന്റെ കതകിന് തീയിട്ട് കവർച്ച. അഞ്ച് പവൻ സ്വർണാഭാരണങ്ങളും പതിനായിരം രൂപയും മറ്റ് സാധനങ്ങളും മോഷണം പോയി. കല്ലറ മീതൂർ പാലാഴിയിൽ ഗിരീഷിന്റെ വീട്ടിൽ നിന്നാണ് പണവും സ്വർണാഭരണങ്ങളും നഷ്ടമായത്. പൂജാ അവധിയായതിനാൽ വീട്ടുകാർ ശനിയാഴ്ച വിനോദയാത്രക്ക് പോയിരുന്നു. തിങ്കളാഴ്ച മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ അടുക്കള വശത്തെ വാതിൽ തീകത്തിച്ച് പൊളിച്ച ശേഷമാണ് മോഷ്ടക്കൾ അകത്ത് കടന്നിരിക്കുന്നത്. കിടപ്പു മുറിയിലെ അലമാര പൊളിച്ചാണ് സ്വര്‍ണ്ണവും പണവും കവർന്നത്. പാങ്ങോട് പോലീസിൽ പരാതി…

Read More

‘ലെ ഹയാത്ത്’ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ആറുപേർക്ക് കൂടി ഭക്ഷ്യ വിഷബാധ

കൊച്ചിയിൽ ഷവർമ കഴിച്ചതിനെ തുടർന്ന് യുവാവ് മരിച്ചെന്ന് പരാതി ഉയർന്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ആറുപേർക്ക് ആരോഗ്യപ്രശ്നങ്ങൾ. കൊച്ചിയിലെ ലെ ഹയാത്ത് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ആരോ​ഗ്യ പ്രശ്നങ്ങളുള്ളത്. ബുധൻ, വ്യാഴം ദിവസങ്ങളിൽ ഹോട്ടലിൽ നിന്ന് ഷവർമ, അൽഫാം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ ഉള്ളത്. സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് ഇവരിൽ നിന്ന് പ്രാഥമിക വിവരശേഖരണം നടത്തി. കാക്കനാട് പ്രദേശത്തുള്ള ഈ ആറ് പേരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് അധികൃതർ പറയുന്നു. ഷവർമ കഴിച്ചതിനെ തുടർന്ന്…

Read More

സഹകരണസംഘങ്ങൾക്കതിരെയുള്ള നടപടിയിൽ ഇഡിക്ക്‌ ഹൈക്കോടതിയുടെ വിമർശനം

സംസ്ഥാനത്തെ സഹകരണസംഘങ്ങൾക്കതിരെയുള്ള നടപടിയിൽ ഇഡിക്ക്‌ ഹൈക്കോടതിയുടെ വിമർശനം. അന്വേഷണപരിധിയിൽ ഇല്ലാത്ത വിവരങ്ങൾ നൽകാൻ ഇഡി സമ്മർദ്ദം ചെലുത്തുന്നുവെന്നാരോപിച്ച്‌ സഹകരണ രജിസ്‌ട്രാർ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ്‌ ഇഡിയെ കോടതി വിമർശിച്ചത്‌. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ ഫോട്ടോയും കുടുംബാംഗങ്ങളുടെ വിശദാംശങ്ങളും ചോദിക്കാൻ ഇഡിക്ക്‌ എന്ത് അധികാരമാണുള്ളതെന്ന്‌ കോടതി ആരാഞ്ഞു. അദ്ദേഹത്തിന്റെ പാസ്‌പോർട്ട് ചോദിക്കാനും ഇഡിക്ക്‌ എന്തധികാരമാണുള്ളത്‌. ഇത്തരമൊരു നടപടി പൗരന്റെ അവകാശങ്ങളുടെ ലംഘനമാണെന്നും കോടതി വാക്കാൽ പരാമർശിച്ചു. സഹകരണ രജിസ്‌ട്രാർക്ക്‌ ഇഡി നൽകിയ സമൻസിൽ വ്യക്തതയില്ലെന്നും ആവശ്യമെങ്കിൽ പുതിയത്‌ അയക്കൂവെന്നും…

Read More

കുളക്കടയിൽ വാഹനാപകടം ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു

കഴിഞ്ഞ ദിവസം എംസി റോഡിൽ കുളക്കട ജംഗ്ഷനിൽ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് കൊട്ടാരക്കര വിജയ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇടുക്കി, ഉപ്പുതറ, മരുതുംപേട്ട, കളത്തുകുന്നേൽ അൻസു ട്രീസ ആൻ്റണി (25) മരണമടഞ്ഞു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

എലിപ്പനി കല്ലറ സ്വദേശി വീട്ടമ്മ മരിച്ചു

എലിപ്പനി മൂലം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. കല്ലറ കാട്ടുംപുറം മൂർത്തിക്കാവ് താഴെക്കൊല്ലുവിള തടത്തരികത്ത് വീട്ടിൽ സുരേഷിന്റെ ഭാര്യ സുനിത(42) ആണ് മരിച്ചത് കിളിമാനൂർ കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരി ആയിരുന്നു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

അരിപ്പൽ സമരഭൂമിയിൽ ആരോമില്ലാതെ കഴിഞ്ഞിരുന്ന സ്വർണ്ണമ്മയെ വളവുപച്ചയിൽ പ്രവർത്തിക്കുന്ന സ്നേഹസാഗരം ഏറ്റെടുത്തു

വളരെ നാളുകളായി അവശതയിൽ കഴിഞ്ഞിരുന്ന സ്വർണ്ണമ്മയെ ദുരിതപൂർണ മായ ജീവിതഅവസ്ഥ അരിപ്പൽ സമരഭൂമി പരിസരത്ത് അംഗനവാടിയിലെ ഉഷ ടീച്ചർ പൊതു പ്രവർത്തകനും  വെൽഫയർ പാർട്ടി കൊല്ലം ജില്ലാ പ്രസിഡന്റ്‌  ഷെഫീഖ് ചോഴിയക്കോടിനെ  അറിയിക്കുകയും.  വാർഡ് മെമ്പർ P ഉദയകുമാർ  ബന്ധപെടുകയും വളവുപച്ചയിൽ പ്രവർത്തിക്കുന്ന സ്നേഹസാഗരത്തിൽ ബന്ധപെട്ടു. സ്നേഹസാഗരം അമ്മയെ സ്വീകരിക്കാൻ സന്നദ്ധത അറിയിക്കുകയും ചെയ്തു. തുടർന്ന് ശ്രീ ഷെഫീക്കും വാർഡ് മെമ്പറും പോലീസിലും മറ്റും അറിയിപ്പുകൾ നൽകി മേൽനടപടികൾ സ്വീകരിച്ചു. ഇന്ന് രാവിലെ നാട്ടുകാരുടെ സാന്നിധ്യത്തിൽ സ്വർണ്ണമ്മയെ …

Read More

ജമ്മുകശ്മീരിൽ നടക്കുന്ന 17 വയസിന് താഴെയുള്ളവരുടെ  വോളിബോൾ കേരള ടീമിനെ നയിക്കുന്നത് കുളത്തുപ്പുഴയുടെ അഭിമാനം

ജമ്മുകശ്മീരിൽ നടക്കുന്ന 17 വയസിന് താഴെയുള്ളവരുടെ  വോളിബോൾ കേരള ടീമിനെ നയിക്കുന്നത് കുളത്തുപ്പുഴയുടെ അഭിമാനം. നവംബർ ഒന്നുമുതൽ ജമ്മു കാശ്മീരിലെ ശ്രീനഗറിൽ  നടക്കുന്ന School National Under 17 ആൺകുട്ടികളുടെ കേരള ടീമിനെ  അൽസാബിത്ത് നയിക്കും രാഗേഷ് സി ആർ എന്ന കോച്ചിന്റെ കീഴിൽ  ഷാരോൺ പോൾ ടീം മാനേജർക്കൊപ്പമാണ് കേരളത്തിനെ നയിക്കാൻ അൽസാബിത്തും ടീമും യാത്ര തിരിച്ചത് പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

പൊന്മുടി മലനിരകളെ ആവേശത്തിലാഴ്ത്തി സൈക്ലിങ് ചാമ്പ്യൻഷിപ്പ്

ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിലെ മത്സരങ്ങൾക്ക് പൊന്മുടിയിൽ തുടക്കമായി. ഡി.കെ മുരളി എം.എൽ.എ മത്സരം ഫ്ളാഗ് ഓഫ് ചെയ്തു. ക്രോസ്കൺട്രി റിലെ മത്സരത്തിൽ ആദ്യ സ്വർണം ചൈന സ്വന്തമാക്കി. ജപ്പാൻ വെള്ളിയും കസാക്കിസ്ഥാൻ വെങ്കലവും സ്വന്തമാക്കി. ഒൻപത് രാജ്യങ്ങൾ പങ്കെടുത്ത ഫൈനലിൽ ഇന്ത്യ ഏഴാമതായാണ് ഫിനിഷ് ചെയ്തത്. വെള്ളിയാഴ്ച (ഒക്ടോബർ 27) ചാമ്പ്യൻഷിപ്പിലെ ആവേശകരമായ എലൈറ്റ് വിഭാഗം ഡൗൺഹിൽ മത്സരങ്ങളുടെ ഫൈനൽ നടക്കും. ഉച്ചക്ക് ശേഷം രണ്ടു മണി മുതൽ മൂന്ന് മണി വരെ വനിത…

Read More
error: Content is protected !!