
മാധ്യമ പ്രവർത്തകയെ പൊതുവേദിയിൽ അപമാനിച്ച സുരേഷ് ഗോപിക്ക് എതിരെ കേസെടുക്കണം: എഐവൈഎഫ്
മാധ്യമ പ്രവർത്തകയോട് അപമാര്യാദയായി പെരുമാറിയ ബിജെപി നേതാവ് സുരേഷ് ഗോപിക്ക് എതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനു കേസെടുക്കണം. തൊഴിലിന്റെ ഭാഗമായി സമീപിച്ച മാധ്യമ പ്രവർത്തകയോട് അശ്ലീല ചുവയോടെ സംസാരിക്കുകയും അവരുടെ അനുവാദമില്ലാതെ സ്പർശിക്കുകയും ചെയ്തത് തീർത്തും അപലപനീയമാണ്. സ്പർശിക്കുന്നത് ഇഷ്ടമല്ലെന്നു വ്യക്തമാക്കുന്ന തരത്തിൽ ഒഴിഞ്ഞു മാറിയിട്ടും പിന്നെയും അത് തന്നെ ആവർത്തിക്കുകയാണ് സുരേഷ് ഗോപി ചെയ്തത്. മാധ്യമ പ്രവർത്തകയെ അധിക്ഷേപിക്കുക എന്നത് തന്നെയായിരുന്നു സുരേഷ് ഗോപിയുടെ ഉദ്ദേശം എന്നത് അദ്ദേഹത്തിന്റെ ശരീര ഭാഷയിൽ നിന്ന് വ്യക്തമാണ്. സ്ത്രീകളോട് മാന്യമായി…