
കളമശ്ശേരി സ്ഫോടനത്തിൽ മരണം രണ്ടായി
കളമശ്ശേരി സ്ഫോടനത്തിൽ മരണം രണ്ടായി. തൊടുപുഴ സ്വദേശി കുമാരി (53) ആണ് മരിച്ചത്. 90 ശതമാനം പൊള്ളലേറ്റ് ചികിത്സയിലായിരുന്നു. സ്ഫോടനത്തിൽ ആദ്യം മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സ്ഫോടനത്തിൽ പരിക്കേറ്റവർക്ക് ഏറ്റവും മെച്ചപ്പെട്ട ചികിത്സ തന്നെ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. സ്ഫോടനത്തിൽ പല കുഞ്ഞുങ്ങൾക്കും മാനസിക ബുദ്ധിമുട്ടുണ്ടായിട്ടുള്ളതിനാൽ ഇതിനുള്ള കൗൺസിലിംഗും ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട് അതേസമയം സ്ഫോടനംതീവ്രവാദമാണെന്നാണ് എഫ്.ഐ.ആർ. പ്രതിമാർട്ടിനെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. മാസങ്ങൾ നീണ്ട ആസൂത്രണത്തിന് ശേഷമാണ്മാർട്ടിൻ സ്ഫോടനം നടത്തിയതെന്നാണ്പൊലീസ് നൽകുന്ന വിവരം….